ദിവ്യയ്ക്ക് തിരിച്ചടി…!!! മുൻകൂർ ജാമ്യഹർജി കോടതി തള്ളി…!!! പൊലീസിന് അറസ്റ്റ് ചെയ്യാം..!! ദിവ്യ ഹൈക്കോടതിയെ സമീപിച്ചേക്കും…!!!

കണ്ണൂർ: എഡിഎം കെ.നവീൻബാബുവിൻ്റെ മരണത്തെത്തുടർന്ന് ആത്മഹത്യാ പ്രേരണക്കുറ്റത്തിനു പ്രതിചേർക്കപ്പെട്ട ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യയുടെ മുൻകൂർജാമ്യ ഹർജി തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി.

ജാമ്യം നിഷേധിച്ചതോടെ ദിവ്യയ്ക്ക് ഹൈക്കോടതിയിൽ ജാമ്യഹർജി നൽകാം. വിധി വരുന്നതുവരെ അറസ്റ്റ് ചെയ്യരുതെന്ന അപേക്ഷയും നൽകാം. സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതോടെ ഉടൻ പൊലീസിന് അറസ്റ്റ് ചെയ്യാം. അറസ്റ്റ് ചെയ്താൽ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കും. കോടതി നിർദേശപ്രകാരം ജയിലിലേക്ക് അയയ്ക്കും. എന്നാൽ, അറസ്റ്റിനു മുൻപ് ദിവ്യയ്ക്കു മജിസ്ട്രേട്ട് കോടതിയിൽ കീഴടങ്ങുകയുമാകാം.

കെ.നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ ആരോപണവിധേയയായ പി.പി.ദിവ്യയെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് സിപിഎം നേരത്തെ പുറത്താക്കിയിരുന്നു. ദിവ്യയ്ക്കെതിരെ പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തതിനു പിന്നാലെയായിരുന്നു പാർട്ടി നടപടി. നവീൻ ബാബു പെട്രോൾ പമ്പിന് അനുമതി നൽകാൻ കൈക്കൂലി വാങ്ങിയതിനും നിയമം ലംഘിച്ചതിനും തെളിവില്ലെന്ന് ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ എ. ഗീതയുടെ അന്വേഷണ റിപ്പോർട്ട്.

യാത്രയയപ്പ് യോഗത്തിൽ പി.പി.ദിവ്യ പരസ്യവിമർശനം നടത്തിയതിൽ മനംനൊന്ത് താമസസ്ഥലത്തേക്കു മടങ്ങിയ നവീൻ ബാബു ജീവനൊടുക്കുകയായിരുന്നു. സ്വന്തം ജില്ലയായ പത്തനംതിട്ടയിലേക്കു സ്ഥലംമാറ്റം ലഭിച്ച നവീൻ ബാബുവിന് കലക്ടറേറ്റിൽ നൽകിയ യാത്രയയപ്പിലായിരുന്നു സിപിഎം ജില്ലാ കമ്മിറ്റി അംഗം കൂടിയായ ദിവ്യയുടെ പരസ്യവിചാരണ. പി.പി.ദിവ്യ രാജിവച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് നവംബർ 14ന് തിരഞ്ഞെടുപ്പ് നടക്കും. സംസ്ഥാന തിര‍ഞ്ഞെടുപ്പ് കമ്മിഷൻ ഇതുസംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു.

പൊട്ടിത്തെറിക്കുന്നത് കണ്ടു…, പിന്നെ ഒന്നും നോക്കിയില്ല…!! തീ കത്തുന്നതിനിടയിലേക്ക് എടുത്ത് ചാടി, കുടുങ്ങിക്കിടക്കുന്ന കുട്ടിയേയും കൊണ്ട് പുറത്തേക്ക്…!! തെയ്യം കലാകാരനും പൊലീസുകാരനുമായ നിധിന്‍ പണിക്കര്‍…!!!

രക്തസമ്മർദ്ദം ഉയർന്നു..!!! പി.പി ദിവ്യ ചികിത്സ തേടി ആശുപത്രിയിലത്തി…!!! അരമണിക്കൂറോളം ആശുപത്രിയിൽ.., നാല് പോലീസ് ഉദ്യോസ്ഥരും..!!!

Will P.P. Divya Get Anticipatory Bail in ADM Naveen Babu Case?
Naveen Babu Death PP Divya Kerala News Latest News

എന്നെ മഹാരാജാസ് കോളേജില്‍നിന്ന് പുറത്താക്കിയതല്ല…!! ഞാൻ എക്സിറ്റ് ഒപ്ഷൻ എടുത്ത് പഠനം നിർത്തിയതാണ്..!! പുറത്താക്കുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ…!!! രണ്ട് കൊല്ലം എറണാകുളം ജില്ലയില്‍ നില്‍ക്കാന്‍ കഴിയില്ല, അതുകൊണ്ടാണ്…

പൂരനഗരിയിലേക്ക് സുരേഷ് ഗോപി വന്നത് കാറിൽ തന്നെ..!! 6 കിലോമീറ്റർ സഞ്ചരിച്ചു…, റൗണ്ടിലേക്കുള്ള 100 മീറ്റർ ദൂരം മാത്രം ആംബുലൻസിലാണ് പോയത്..!!! വിശദീകരിച്ച് ബിജെപി ജില്ലാ പ്രസിഡൻ്റ് അനീഷ്…!!! പൊലീസ് തടഞ്ഞതുകൊണ്ടാണ് അങ്ങനെ ചെയ്തത്…!!!

 

pathram desk 1:
Leave a Comment