സ്വർണം അമൂല്യമാണ്, എക്കാലത്തേക്കുമുള്ള സമ്പാദ്യം…!! സാമ്പത്തിക കരുത്തും ശക്തിയും സുരക്ഷയും..!!

ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട കാലം മുതൽ സ്വർണം, കറൻസിയും, ആഭരണമായും ഉപയോഗിക്കുന്നു. സ്വർണം കട്ടിയായി, അല്ലെങ്കിൽ പാറകളിൽ തരി തരിയായി ഭൂമിക്കടിയിലെ നിക്ഷേപങ്ങളിലുണ്ടാകുന്നു. സ്വർണം ഒരു മില്ലിമീറ്ററിന്റെ 10,000 ൽ ഒന്നാക്കി അടിച്ചുപരത്തി ആഭരണം നിർമ്മിക്കാവുന്ന വിധമാക്കാവുന്നതാണ്. ഒരു ഗ്രാം സ്വർണം 3.2 കിലോമീറ്റർ നീളമുള്ള നൂൽകമ്പിയാക്കി മാറ്റാൻ കഴിയും. മുടിയേക്കാൾ ചെറുതായ

സ്വർണത്തിന്റെ ഉയർന്ന വിലയ്ക്ക് കാരണം ഇതിന്റെ അപൂർവതയാണ്. ഭൂമിയുടെ ആവരണത്തിന്റെ ഓരോ ബില്യന്റേയും (0.000000003) മൂന്ന് ഭാഗം മാത്രമാണ് സ്വർണം അഥവാ ഓരോ ആയിരം ടൺ മണ്ണിനും 3 ഗ്രാം.

ലോകത്ത് ഇന്നുള്ള സ്വർണത്തിന്റെ 3 ൽ 2 ഭാഗവും സ്വർണഖനികളിൽ നിന്നുള്ളതാണ്. ബാക്കി ചരിത്രാതീത കാലം മുതലുള്ള പഴയസ്വർണം, ബാറുകൾ, നാണയങ്ങൾ നിധികൾ എന്നിവയാണ്. ലോകത്ത് ഇന്ന് വരെ ഖനനം ചെയ്തിട്ടുള്ളത് ഏകദേശം 2,01,000 ടൺ സ്വർണം മാത്രമാണ്. ഇതിൽ 5 ശതമാനം മാത്രമാണ് ലോക വിപണിയിൽ ക്രയവിക്രയങ്ങൾക്കായി ഉപയോഗിക്കുന്നത്.
ബാക്കി മുഴുവൻ നിധികളായും, ട്രസ്റ്റുകളിലും, അമ്പലങ്ങളിലും, പരമ്പരാഗതമായി ജനങ്ങളുടെ കൈവശവുമാണ്.

സ്വർണം ഒരിക്കലും നശിക്കാത്തതിനാൽ ഈജ്പ്ഷ്യൻ അല്ലെങ്കിൽ റോമൻ രാജാവ് ഉപയോഗിച്ച സ്വർണമാവാം കേരളത്തിലെ ഒരു വിവാഹമോതിരത്തിലോ കമ്മലിലോ ഉണ്ടാകുന്നത്.

 

സ്വർണം ഖനനം ചെയ്യുന്നത് പല പ്രക്രിയയിലുടെ ആണെങ്കിലും അരിച്ചെടുക്കുന്നത് കൂടുതലും മനുഷ്യ കരങ്ങൾ കൊണ്ടു തന്നെയാണ്. സ്വർണം പാറയെക്കാൾ സാന്ദ്രത കൂടിയതായതിനാൽ വേഗത്തിൽ അരിച്ചെടുക്കാൻ കഴിയുന്നു. ഏറ്റവും കൂടുതൽ സ്വർണം ഖനനം ചെയ്യുന്നത് ചൈനയാണ്, 420 ടൺ..!! ഇന്ത്യ സ്വർണ ഖനനത്തിൽ പതിനൊന്നാം സ്ഥാനത്താണ് 1.4 ടൺ സ്വർണം മാത്രമാണ് ഉൽപാദനം. അതിനാലാണ് ഏറ്റവും കൂടുതൽ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നായത്.

ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ജനങ്ങളുടെ കൈവശമുള്ള രാജ്യമാണ് ഇന്ത്യ. 25,000 മുതൽ 30,000 ടൺ വരെ. ദേശീയ റിസർവ് സ്വർണം ഭൂരിഭാഗവും സ്വന്തമാക്കിയിരിക്കുന്നത് അമേരിക്കയാണ്. 8133 ടൺ. ഇന്ത്യയിൽ റിസർവ് ബാങ്ക് കരുതൽ ശേഖരം 783 ടൺ സ്വർണം. ലോകത്ത് സ്വർണ ഉപയോഗത്തിന്റെ 28 % ഓളം ഇന്ത്യയിലാണ്.

ശുദ്ധമായ സ്വർണം 24 കാരറ്റാണ്, അതായത് 999. ശുദ്ധമായ സ്വർണത്തിൽ ചെമ്പ് ചേർത്താണ് 22 കാരറ്റ് അഥവാ 916 പരിശുദ്ധിയോടെ നിർമ്മിക്കുന്ന കേരളത്തിലെ സ്വർണാഭരണങ്ങൾ.

മഞ്ഞലോഹമായ സ്വർണം കൊണ്ട് വെള്ള, ചുവപ്പ്, പച്ച, കറുപ്പ് എന്നീ നിറങ്ങളിലും ആഭരണം നിർമ്മിക്കാം.

ആസ്തിയും നിക്ഷേപും

ഇന്ത്യൻ ജനതയ്ക്ക് സ്വർണം ആസ്തിയും നിക്ഷേപവുമാണ്. സാമൂഹിക നിലയോട് ബന്ധപ്പെട്ട് തലമുറയിൽ നിന്നും തലമുറയിലേക്ക് സ്വർണം പകർന്നു നൽകുന്നത് സാമ്പത്തികമായ കരുത്തും ശക്തിയും സുരക്ഷയുമാണ്. ജനിക്കുന്ന കുട്ടികൾക്ക് സ്വർണം അരച്ച് നാക്കിൽ തേച്ച് നൽകുന്നു.

ഇന്ത്യൻ സമൂഹത്തിൽ വിവാഹത്തിന് സ്വർണം സമ്മാനമായി നൽകുന്നത് പരമ്പരാഗതമായ ആചാരമാണ്. വിവാഹ ചെലവിന്റെ 50-60 % സ്വർണാഭരണത്തിനായാണ് ചെലവിടുന്നത്.

സ്വർണം ഇന്ത്യൻ സ്ത്രീകൾക്ക്‌ സുരക്ഷയും ആത്മവിശ്വാസവും നൽകുന്നു. പെൺകുട്ടികൾ പിറന്നാൽ വിവാഹം ചെയ്തയക്കുന്നതു വരെ സ്വർണം ശേഖരിക്കുന്നു. ശുഭകരമായ ദിവസങ്ങളിലും ആഘോഷ വേളകളിലും ജനങ്ങൾ സ്വർണം വാങ്ങുന്നു.

കേരളത്തിൽ ഏറ്റവും കൂടുതൽ സ്വർണം വാങ്ങുന്നത് ഓണം തൊട്ടുള്ള 6 മാസക്കാലത്താണ്. ഏറ്റവും കൂടുതൽ വിവാഹം നടക്കുന്നതും ഈ കാലയളവിലാണ്. വിഷു, ദീപാവലി, റംസാൻ, ബക്രീദ്, ക്രിസ്മസ്, അക്ഷയ് തൃതീയ തുടങ്ങിയ ആഘോഷ വേളകളിലും കേരീയർ സ്വർണം വാങ്ങുന്നു.

സ്വർണത്തിന്റെ അംശം ഭക്ഷണാവശ്യങ്ങൾക്കും ഉപയോഗിക്കാറുണ്ട്. വ്യവസായ മേഖലയിലും സ്വർണം ഉപയോഗിക്കുന്നു. ക്യാൻസർ, ആർത്രയ്റ്റീസ്സ് തുടങ്ങിയ ചികിത്സയ്ക്കുള്ള  മരുന്നുകളിൽ സ്വർണം ചേർക്കുന്നുണ്ട്. കേരളത്തിന്റെ സ്വന്തം ആയുർവേദത്തിൽ സ്വർണത്തിന് വലിയ സ്ഥാനമാണ്. തങ്കഭസ്മത്തിനും മറ്റും ഉപയോഗിക്കുന്നു.

സ്ത്രീകൾ വ്യക്തിത്വത്തിന്റെ പ്രതിഫലനമായി സ്വർണാഭരണങ്ങൾ ധരിക്കുന്നു. അഴക് വർദ്ധിപ്പിക്കുന്നു. സ്വർണം അതിന്റെ മൂല്യം ദീർഘകാലത്തേക്ക് മറ്റ് ആഡംബര വസ്തുക്കളെക്കാൾ കൂടുതൽ നൽകുന്നു. സ്വർണം ഭംഗിയുള്ള ആഭരണമെന്നതിനേക്കാൾ ബുദ്ധിപരമായ ഒരു നിക്ഷേപം കൂടിയാണെന്നത് സ്ത്രീകളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു.

സമൂഹത്തിലെ പദവി ഉയർത്താൻ തന്നെക്കുറിച്ചു തന്നെയുള്ള മതിപ്പ് വർദ്ധിപ്പികുന്നതിന് സ്വർണാഭരണം പ്രധാന പങ്ക് വഹിക്കുന്നു. സ്വർണാഭരണം പ്രിയപ്പെട്ടവർക്ക് സമ്മാനമായി നൽകി അവരുടെ സ്നേഹത്തിന്റെ ആഴം ശക്തമാണെന്ന് തെളിയിക്കുന്നു. ആഭരണങ്ങൾ സമ്മാനമായി ലഭിക്കുമ്പോഴും ഓരോ തവണ അണിയുമ്പോഴും സൗന്ദര്യവും ആത്മവിശ്വാസവും നൽകുന്നു.

സ്വർണം എക്കാലത്തേക്കും..,
സ്വർണം അമൂല്യമാണ്…!!

ലേഖകൻ-
അഡ്വ. എസ്.അബ്ദുൽ നാസർ,
സംസ്ഥാന ട്രഷറർ,
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ്
അസോസിയേഷൻ (AKGSMA).

ദേശീയ ഡയറക്ടർ,
ഓൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി
ഡൊമസ്റ്റിക് കൗൺസിൽ( GJC)

59,000 തൊട്ടു…!!! സ്വർണവില പിടിവിട്ട് പുതിയ റെക്കോഡിലെത്തി..!!! ഇന്ന് ദീപാവലി ആഘോഷങ്ങൾക്ക് മുമ്പുള്ള ധൻതേരസ്..!!!

എ.സി. വാങ്ങി നാല് ദിവസം കഴിഞ്ഞപ്പോഴേക്കും കേടായി..!!! കമ്പനിയും വ്യാപാര സ്ഥാപനവും 75,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി

pathram desk 2:
Related Post
Leave a Comment