അഭിമുഖത്തിനെത്തിയ മാദ്ധ്യമപ്രവർത്തകയെ മുതിർന്ന സിപിഎം നേതാവ് മാനഭംഗപ്പെടുത്തിയെന്ന് പരാതി…!!

കൊൽക്കത്ത: അഭിമുഖത്തിനെത്തിയ മാദ്ധ്യമപ്രവർത്തകയെ പശ്ചിമബംഗാളിലെ മുതിർന്ന സിപിഎം നേതാവ് തൻമയ് ഭട്ടാചാര്യ മാനഭംഗപ്പെടുത്തിയെന്ന് പരാതി. ഇതേ തുടർന്ന് തൻമയ് ഭട്ടാചാര്യയെ പോലീസ് ചോദ്യം ചെയ്തു. സംഭവം വിവാദമായതോടെ ഇദ്ദേഹത്തെ പാർട്ടി അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു.

തൻമയ് ഭട്ടാചാര്യക്കുനേരേ ഉയർന്ന ആരോപണം പാർട്ടിയുടെ പ്രതിച്ഛായക്ക് ഏറെ കോട്ടംതട്ടിയെന്നും കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളിൽനിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്ന പെരുമാറ്റം ഇതല്ലെന്നും സി.പി.എം. ഇറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി.

തനിക്കെതിരേ പരാതിയുണ്ടെങ്കിൽ സ്റ്റേഷനിൽ നൽകാതെ എന്തുകൊണ്ട് ഫേസ്ബുക്ക് ലൈവ് നൽകിയെന്ന് തൻമയ് ഭട്ടാചാര്യ സംശയം ഉന്നയിച്ചിരുന്നു. തന്റെ ബന്ധുവിന്റെ മുന്നിൽവെച്ചാണ്, പരാതി ഉന്നയിക്കുന്ന അഭിമുഖം നടത്തിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മാദ്ധ്യമപ്രവർത്തക സ്റ്റേഷനിൽ പരാതി നൽകിയത്.

രാഷ്ട്രീയത്തെ ഭയപ്പെടുന്നില്ല…!! നിയമപോരാട്ടമാണ് കുടുംബം നടത്തിയത്..!!! പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യണം..!! ദിവ്യയ്ക്ക് പരമാവധി ശിക്ഷ കിട്ടണം..!!! ബന്ധുക്കൾ എത്തുന്നതിനു മുന്‍പേ പോസ്റ്റ്‌മോർട്ടം നടത്തിയതിൽ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണം…!!! ഹൈക്കോടതിയിൽ പോയാൽ അവിടെയും കക്ഷി ചേരും…!!!

സ്വർണം അമൂല്യമാണ്, എക്കാലത്തേക്കുമുള്ള സമ്പാദ്യം…!! സാമ്പത്തിക കരുത്തും ശക്തിയും സുരക്ഷയും..!!

pathram desk 1:
Related Post
Leave a Comment