പാലക്കാട് രാഹുല്‍ വിജയിക്കില്ല…!!! സതീശന്‍ വാശിപിടിച്ച് നിര്‍ത്തിയതാണ്..!! ജയിപ്പിച്ചെടുക്കുക എളുപ്പമല്ലെന്ന് ഇന്നലെയാണ് മനസ്സിലായത്..!! നന്നായി രാഷ്ട്രീയ കളരി പഠിച്ചനവാണ് ഞാൻ…!!! കമ്മ്യൂണിറ്റിയുടെ പേര് പറയുന്നതുപോലും രമ്യയ്ക്ക് ഇഷ്ടമല്ലെന്ന് ജനങ്ങൾ പറയുന്നുണ്ടെന്നും അൻവർ…

പാലക്കാട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ പ്രതിപക്ഷ നംതാവ് വി ഡി സതീശന്‍ മുന്നോട്ടുവച്ച ചര്‍ച്ചകള്‍ വിജയിക്കാത്ത പശ്ചാത്തലത്തില്‍ വിമര്‍ശനങ്ങളുമായി പി വി അന്‍വര്‍ എംഎല്‍എ. പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിക്കില്ലെന്നും അവിടെ ബിജെപി ജയിച്ചാല്‍ അതിന്റെ കുറ്റം ഡിഎംകെയുടെ തലയിലിടാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നതെന്നും അന്‍വര്‍ പറഞ്ഞു. സതീശന്‍ വാശിപിടിച്ച് നിര്‍ത്തിയ സ്ഥാനാര്‍ത്ഥിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. ഡിസിസി നിര്‍ദേശിച്ചത് പി സരിന്റെ പേരാണ്. വാശിപിടിച്ച് നിശ്ചയിച്ച, കോണ്‍ഗ്രസില്‍ തന്നെ വലിയ വിഭാഗത്തിന് എതിര്‍പ്പുള്ള സ്ഥാനാര്‍ത്ഥിയെ ജയിപ്പിച്ചെടുക്കുക എളുപ്പമല്ലെന്ന് ഇന്നലെയാണ് പ്രതിപക്ഷ നേതാവിന് മനസിലായത്. തന്നെ പ്രകോപിപ്പിച്ച് പാലക്കാട്ടെ ബിജെപിയുടെ വിജയം തന്റെ തലയിലിടാനാണ് ശ്രമിക്കുന്നതെന്നും അന്‍വര്‍ തിരിച്ചടിച്ചു.

പാലക്കാട്ട് കോണ്‍ഗ്രസിന്റേയും സിപിഐഎമ്മിന്റേയും വലിയ ശതമാനം വോട്ട് ബിജെപിക്ക് പോകുമെന്ന് അന്‍വര്‍ പറഞ്ഞു. പ്രതിപക്ഷ നേതാവിനേക്കാള്‍ നന്നായി രാഷ്ട്രീയ കളരി പഠിച്ചനവാണ് താന്‍. പ്രിയങ്കാ ഗാന്ധിയ്ക്ക് താന്‍ പിന്തുണ കൊടുത്തിട്ടുണ്ട്. അങ്ങനെ ചെയ്യാന്‍ തനിക്ക് പ്രതിപക്ഷ നേതാവിന്റെ അച്ചാരത്തിന്റെ ആവശ്യമില്ല. സതീശന്റെ അഹങ്കാരത്തിന്റെ വില പാലക്കാട്ടും ചേലക്കരയില്‍ കൊടുക്കേണ്ടി വരുമെന്നും അന്‍വര്‍ ആഞ്ഞടിച്ചു.

ചേലക്കരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെയും രൂക്ഷ വിമര്‍ശനമാണ് അന്‍വര്‍ ഉന്നയിച്ചത്. അവര്‍ ഇടയ്ക്കിടെ പാട്ടുപാടുന്നത് കണ്ടിട്ടുണ്ട്. അവരുടെ കമ്മ്യൂണിറ്റി പറയുന്നു അവരുടെ പേര് പറയുന്നതുപോലും ഈ നേതാവിന് ഇഷ്ടമല്ലെന്ന്. ഈ പാവപ്പെട്ട കമ്മ്യൂണിറ്റിയുടെ വോട്ട് വാങ്ങി ജയിച്ചിട്ട് അവരെ തിരിഞ്ഞുനോക്കാത്ത നേതാക്കളുണ്ട്. അധികാരത്തിന്റെ വക്കിലെത്തിയാല്‍ ഇവരുടെ സ്വഭാവം മാറും. ലിപ്സ്റ്റിക്കും മേക്കപ്പുമിട്ട് നടക്കുന്ന നേതാക്കളുമുണ്ടെന്നും അന്‍വര്‍ പരിഹസിച്ചു.

.

.

ഒരു പൊടിക്ക് അടങ്ങിക്കോ…!!! ഷാഫിക്ക് നേതൃത്വത്തിൻ്റെ താക്കീത്..!!! പാലക്കാട്ട് സ്വന്തം നിലയ്ക്കുള്ള പ്രചാ രണം അവസാനിപ്പിക്കണം..!!! രാഹുൽപാർട്ടി സ്ഥാനാർഥിയാണ്…പ്രചാരണം ഡിസിസിയോട് ആലോചിച്ച് മതിയെന്ന് കെപിസിസി

സുരേഷ് ഗോപിയുടെ നിലപാട് പൊള്ളയായിരുന്നോ..? കേന്ദ്രസർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനം തൃശൂർ പൂരത്തിനെതിരായ പരസ്യ വെല്ലുവിളി…!!! 35 നിയന്ത്രണങ്ങളുടെ പട്ടികയിൽ 5 എണ്ണം ഒരു തരത്തിലും അംഗീകരിക്കാൻ കഴിയാത്തവയാണെന്ന് സംസ്ഥാന സർക്കാർ…

വീണ്ടും മാസ് ഡയലോഗുമായി പിണറായി..!!! വലതുപക്ഷ മാധ്യമങ്ങളെ ഒന്നിച്ച് അണിനിരത്തി ചിലർ വിചാരിച്ചാൽ എൽഡിഎഫിനെ അങ്ങ് തകർത്തു കളയും എന്ന ഭീഷണി…, ഇതൊന്നും പുതുമയുള്ളതല്ല…!!! ഞങ്ങൾക്ക് ഒന്നും മറച്ചുവയ്ക്കാനില്ല… ജാഗ്രതയോടെയുള്ള പ്രതിരോധം തുടരേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി…

P V anvar against V D satheesan Palakkad and chelakkara byelection
Chelakkara by-election DMK Kerala p v anvar palakkad byelection2024 Rahul Mamkootathil ramya haridas v d satheesan

pathram desk 1:
Related Post
Leave a Comment