വീണ്ടും മാസ് ഡയലോഗുമായി പിണറായി..!!! വലതുപക്ഷ മാധ്യമങ്ങളെ ഒന്നിച്ച് അണിനിരത്തി ചിലർ വിചാരിച്ചാൽ എൽഡിഎഫിനെ അങ്ങ് തകർത്തു കളയും എന്ന ഭീഷണി…, ഇതൊന്നും പുതുമയുള്ളതല്ല…!!! ഞങ്ങൾക്ക് ഒന്നും മറച്ചുവയ്ക്കാനില്ല… ജാഗ്രതയോടെയുള്ള പ്രതിരോധം തുടരേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി…

തലശേരി: ചിലർ വിചാരിച്ചാൽ എൽഡിഎഫിനെ അങ്ങ് തകർത്തു കളയും എന്ന ഭീഷണിയുണ്ടെന്നും ഇത്തരം ഭീഷണികളൊന്നും പുതുമയുള്ളതല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പി.വി.അൻവർ എംഎൽഎയെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. സി.എച്ച്.കണാരൻ ദിനാചരണ പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വലതുപക്ഷ മാധ്യമങ്ങളെ ഒന്നിച്ച് അണിനിരത്തി എൽഡിഎഫിനെയും സർക്കാരിനെയും തകർത്തു കളയാമെന്ന് ചിലർ കരുതുന്നു. ഞങ്ങൾക്ക് ഒന്നും മറച്ചുവയ്ക്കാനില്ല. അതു തന്നെയാണ് ജനങ്ങൾ എൽഡിഎഫിനു നൽകുന്ന പിന്തുണയുടെയും അടിസ്ഥാനം. ശരിയായ നിലപാട് സിപിഎമ്മും ഇടതുപക്ഷവും കൈക്കൊള്ളുന്നുണ്ട്. ഇത് എല്ലാ കാലത്തും പാർട്ടി സ്വീകരിച്ചു വരുന്ന നിലപാടാണ്. ജാഗ്രതയോടെയുള്ള പ്രതിരോധം തുടരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സുരേഷ് ഗോപിയുടെ നിലപാട് പൊള്ളയായിരുന്നോ..? കേന്ദ്രസർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനം തൃശൂർ പൂരത്തിനെതിരായ പരസ്യ വെല്ലുവിളി…!!! 35 നിയന്ത്രണങ്ങളുടെ പട്ടികയിൽ 5 എണ്ണം ഒരു തരത്തിലും അംഗീകരിക്കാൻ കഴിയാത്തവയാണെന്ന് സംസ്ഥാന സർക്കാർ…

“We Have Nothing to Hide”: CM Vijayan Slams Attempts to Discredit LDF Government
Kerala News LDF Communist Party of India Marxist CPM Pinarayi Vijayan PV Anvar


.
.

pathram desk 1:
Related Post
Leave a Comment