നെതന്യാഹുവിൻ്റെ വീട്ടിലേക്ക് ഹിസ്ബുല്ലയുടെ ആക്രമണം…!!! ഇസ്രയേലിനെ വിറച്ചു..!!! ലെബനനിൽ നിന്ന് 70 കിലോമീറ്ററുകൾ കുതിച്ച് ഡ്രോണുകളെത്തി…!! ‘ഹമാസ് ഇപ്പോഴും ജീവനോടെ ഉണ്ടെന്നും ജീവനോടെ തന്നെ ഉണ്ടാകുമെന്നും ആയത്തുല്ല ഖമനയി

ജറുസലേം: ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ സിസേറിയയിലെ വസതിക്കു സമീപം ഹിസ്ബുല്ല ഡ്രോൺ ആക്രമണം നടന്നതായി സ്ഥിരീകരിച്ച് ഇസ്രയേൽ. ആക്രമണം നടന്ന സമയം നെതന്യാഹു വസതിയിലുണ്ടായിരുന്നില്ലെന്നും ആർക്കും പരുക്കില്ലെന്നും ഇസ്രയേൽ പ്രധാനമന്ത്രിയുടെ വക്താവ് പറ‍ഞ്ഞു.

അതേസമയം സീസറിയയിലുള്ള പ്രധാനമന്ത്രിയുടെ സ്വകാര്യ വസതിയിൽ ഡ്രോൺ പതിച്ചെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നെതന്യാഹുവിൻ്റെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചെന്നാണ് റിപ്പോർട്ട്. സംഭവസമയത്ത് നെതന്യാഹുവും ഭാര്യയും സ്ഥലത്തുണ്ടായിരുന്നില്ലെന്നും ഓഫിസ് അവകാശപ്പെട്ടു.

ഇന്നു രാവിലെയാണ് ഇസ്രായേൽ തീരനഗരമായ സീസറിയയിൽ ഹിസ്ബുല്ലയുടെ അപ്രതീക്ഷിത ആക്രമണമുണ്ടായത്. ലബനനിൽനിന്ന് 70 കി.മീറ്ററുകളോളം സഞ്ചരിച്ചാണ് ഡ്രോണുകൾ നെതന്യാഹുവിന്റെ വസതിയെ ലക്ഷ്യമിട്ട് എത്തിയത്. ഈ സമയത്ത് നഗരത്തിലെ അപായ സൈറണുകളെല്ലാം പ്രവർത്തന രഹിതമായിരുന്നു എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരു കെട്ടിടത്തിനു മുകളിൽ ഡ്രോൺ പതിച്ചെന്നു നേരത്തെ ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചിരുന്നു. ഇത് പിന്നാലെ നെതന്യാഹുവിന്റെ വസതി തന്നെയാണ് ആക്രമിക്കപ്പെട്ടതെന്നും റിപ്പോർട്ടുകൾ വന്നു.

ഇസ്രായേൽ വ്യോമാതിർത്തിയിലൂടെ ഡ്രോണുകൾ പറക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതിനെ ഇസ്രായേൽ ഹെലികോപ്ടറുകൾ പിന്തുടർന്നെങ്കിലും തകർക്കാനായില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവം അതീവ സുരക്ഷാവീഴ്ചയായാണ് ഇസ്രായേൽ സൈന്യം കണക്കാക്കുന്നത്. സംഭവത്തെ കുറിച്ച് അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

ലബനാനിൽനിന്ന് മൂന്ന് മിസൈലുകൾ സീസറിയ ലക്ഷ്യമിട്ട് എത്തിയതായി തുടക്കത്തിൽ തന്നെ ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് സ്ഥിരീകരിച്ചിരുന്നു. ഇതിൽ ഒന്ന് ഒരു കെട്ടിടത്തിൽ പതിച്ചതായും ബാക്കി രണ്ടെണ്ണം തകർത്തതായും സൈന്യം അവകാശപ്പെട്ടിരുന്നു.

ഇറാനെ ആക്രമിക്കാനുള്ള ഇസ്രായേലിന്റെ പദ്ധതി ചോർന്നു…!! അതീവ രഹസ്യസ്വഭാവമുള്ള രണ്ട് രേഖകൾ വെള്ളിയാഴ്ച ടെലഗ്രാമിൽ… എഫ്.ബി.ഐയും യു.എസ് ഇന്റലിജൻസ് ഏജൻസിയും അന്വേഷണം തുടങ്ങി…

ഇറാന്റെ നിഴൽസംഘങ്ങളുമായി യുദ്ധം തുടരും..!! ഞങ്ങൾ ഈ യുദ്ധം ജയിക്കാൻ പോകുകയാണ്…!! വസതിക്കുനേരെ ആക്രമണത്തിന് പിന്നാലെ വീഡിയോ സന്ദേശവുമായി ബെഞ്ചമിൻ നെതന്യാഹു…

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ലക്ഷ്യമിട്ടായിരുന്നു ഹിസ്ബുല്ലയുടെ ആക്രമണം. തെൽഅവീവിനും ഹൈഫയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന തീരനഗരമായ സീസറിയയിലാണ് ഹിസ്ബുല്ല ഡ്രോൺ ആക്രമണം നടന്നത്. നെതന്യാഹുവിന്റെ വസതി ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് ഇസ്രായേൽ മാധ്യമമായ ‘ജറൂസലം പോസ്റ്റ്’ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ സീസറിയ നഗരം വിറച്ചതായി ‘ടൈംസ് ഓഫ് ഇസ്രായേലും’ റിപ്പോർട്ട് ചെയ്യുന്നു.

ഹമാസ് തലവന്‍ യഹ്യയുടെ മൃതദേഹത്തിൽ ഷെൽ ആക്രമണത്തിലെ ചീളുകൾ തറച്ചിരുന്നു..!! കൈ തകർന്ന നിലയിൽ… മരണകാരണമായത് തലയിൽ വെടിയേറ്റത്…!!! കൊല്ലപ്പെട്ടത് സിൻവർ തന്നെയാണെന്ന് പരിശോധിച്ച് ഉറപ്പിച്ചു…

ലെബനാനിൽനിന്ന് മൂന്ന് മിസൈലുകൾ സീസറിയ ലക്ഷ്യമിട്ട് എത്തിയതായി ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ ഒന്ന് ഒരു കെട്ടിടത്തിൽ പതിച്ചതായി സൈന്യം പറയുന്നു. ബാക്കി രണ്ടെണ്ണം തകർത്തതായും അവകാശപ്പെടുന്നുണ്ട്. ഡ്രോൺ ആക്രമണത്തിൽ സീസറിയയിൽ വൻ സ്‌ഫോടനമുണ്ടായതായും ഐഡിഎഫ് സ്ഥിരീകരിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

അമ്പോ…, എന്തൊരു വിലക്കയറ്റം…!! ചരിത്രത്തിലാദ്യമായി സ്വർണവില 58,000 രൂപ കടന്നു..!!! ഒരു പവൻ വാങ്ങണമെങ്കിൽ 63,000 രൂപ നൽകണം…

സീസറിയയിൽ ഉഗ്രസ്‌ഫോടനത്തിന്റെ ശബ്ദം കേട്ടതായി ഇസ്രായേൽ പൊലീസും അറിയിച്ചു. അപകടം നടന്ന സ്ഥലത്ത് പൊലീസ് സംഘം എത്തിയിട്ടുണ്ട്. ഇവിടെ പരിശോധന പുരോഗമിക്കുകയാണ്. നെതന്യാഹുവിന്റെ വസതി ഉൾപ്പെടെ സ്ഥിതി ചെയ്യുന്ന ഇവിടെ ആക്രമണത്തിനു മുൻപ് അപായ സൈറണുകൾ പ്രവർത്തിച്ചില്ലെന്നും റിപ്പോർട്ടുകളുണ്ട്. സീസറിയയില്‍ നെതന്യാഹുവിന്‍റെ വസതിയുടെ പരിസരത്ത് നിരവധി ആംബുലന്‍സുകള്‍ നിര്‍ത്തിയിട്ടതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവരുന്നുണ്ട്.

ആക്രമണഭീഷണിയുടെ പശ്ചാത്തലത്തിൽ തെൽഅവീവിന്റെ വിവിധ ഭാഗങ്ങളിലും അപായ സൈറണുകൾ മുഴങ്ങിയതായി ഐഡിഎഫ് പറയുന്നു. വടക്കൻ തെൽഅവീവിലെ ഗ്ലിലോട്ടിൽ ഡ്രോൺ ആക്രമണസാധ്യത നിലനിൽക്കുന്നുണ്ട്. ഇതുവരെ ഇവിടെ ആക്രമണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സൈന്യം അറിയിച്ചു. മൊസാദ് ആസ്ഥാനവും ഐഡിഎഫ് ഇന്റലിജൻസ് താവളവും സ്ഥിതി ചെയ്യുന്നത് ഗ്ലിലോട്ടിലാണ്.

സിദ്ദിഖിന്റെ യഥാർഥ സ്വഭാവം വെളിച്ചത്ത് കൊണ്ട് വ രണം…!!! അല്ലെങ്കിൽ വരുംതലമുറ സിദ്ദിഖിനെ സർവ്വാദരണീയനായി വാഴ്ത്തും…!!! മുൻകൂർ ജാമ്യാപേക്ഷ തള്ളണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ റിപ്പോർട്ട്…!!!

മരണശേഷവും അപമാനിക്കുന്നു…!!! നിവീൻ ബാബുവിനെ കുടുക്കാൻ എന്ത് മാർഗം ഉണ്ടെന്ന് നോക്കി നടക്കുകയാണ്… പുറത്ത് വന്ന ദ്യശ്യങ്ങൾ വ്യാജമെന്ന് ബന്ധു…!!!

ഇതേസമയത്ത് തന്നെ വടക്കൻ ഇസ്രായേൽ നഗരങ്ങളിലും ഹിസ്ബുല്ല വ്യോമാക്രമണം തുടരുന്നുണ്ട്. തിബെര്യാസ്, ഹൈഫ, ഗലീലി തീരനഗരങ്ങൾ എന്നിവിടങ്ങളിലെല്ലാം അപായസൈറണുകൾ മുഴങ്ങിയിരുന്നു.

വടക്കൻ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 33 പേർ കൊല്ലപ്പെട്ടു. ആശുപത്രികൾക്കു നേരെ ഇസ്രയേൽ ആക്രമണം നടത്തിയതായി ഹമാസ് ആരോപിച്ചു. മധ്യഗാസയിലെ അഭയാർഥി ക്യാംപിനുനേരെ നടന്ന ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അൻപതിലേറെ റോക്കറ്റുകൾ ലബനനിൽനിന്ന് വടക്കൻ ഇസ്രയേലിലേക്ക് തൊടുത്തുവിട്ടതായി ഇസ്രയേൽ സൈന്യം പറഞ്ഞു.

ദിവ്യയുടെ അറംപറ്റിയ വാക്കുകൾ…!!! ഒരു നിമിഷം മതി നമുക്ക് എന്തും സംഭവിക്കാൻ, ആ നിമിഷത്തെക്കുറിച്ച് ഓർ‌ത്തുകൊണ്ട് നമ്മളെല്ലാവരും ജോലി ചെയ്യണം’….!! നവീൻ ബാബുവിൻ്റെയും ദിവ്യയുടെയും കാര്യത്തിൽ പിന്നീട് അത് തന്നെ സംഭവിച്ചു… ഭാവി മന്ത്രിയുടെ രാഷ്ട്രീയ ജീവിതത്തിന് താത്കാലിക വിരാമം…

ഇതിൽ മിക്കവയും വ്യോമ പ്രതിരോധ സംവിധാനം വെടിവച്ചിട്ടതായും സൈന്യം അവകാശപ്പെട്ടു. തെക്കൻ ലബനനിൽ നടത്തിയ ആക്രമണത്തിൽ ഹിസ്ബുല്ലയുടെ ഡെപ്യൂട്ടി കമാൻഡറെ വധിച്ചതായി ഇസ്രയേൽ സൈന്യം പറഞ്ഞു. ഹിസ്ബുല്ല ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. ‘ഹമാസ് ഇപ്പോഴും ജീവനോടെ ഉണ്ടെന്നും ജീവനോടെ തന്നെ ഉണ്ടാകുമെന്നും’ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി പറഞ്ഞു.

ഇറാൻ വിതച്ച തീവ്രവാദത്തിന്റെ വിത്തുകൾ ഓരോന്നായി നശിപ്പിക്കുകയാണ്…; അവസാനത്തെ ഇസ്രയേലുകാരനെയും തിരികെയെത്തിക്കുംവരെ പോരാട്ടം തുടരുമെന്ന് നെതന്യാഹു…

വടക്കൻ ഗാസയിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ ഹമാസ് ഉന്നതനേതാവ് യഹ്യ സിൻവർ (62) കൊല്ലപ്പെട്ടതിനെ തുടർന്നായിരുന്നു ആയത്തുല്ല അലി ഖമനയിയുടെ പ്രതികരണം. യഹ്യ കൊല്ലപ്പെട്ടതിനെ തുടർന്ന് രൂക്ഷമായ പോരാട്ടമാണ് മേഖലയിൽ നടക്കുന്നത്. മൃതദേഹത്തിന്റെ ഡിഎൻഎ പരിശോധനയിലൂടെയാണു കൊല്ലപ്പെട്ടത് യഹ്യ സിൻവർ ആണെന്നു സ്ഥിരീകരിച്ചത്. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കണ്ടെത്തിയ സിൻവറിന്റെ മൃതദേഹത്തിന്റെ ഫോട്ടോയും വിഡിയോയും ഇസ്രയേൽ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.

അമ്പോ…, എന്തൊരു വിലക്കയറ്റം…!! ചരിത്രത്തിലാദ്യമായി സ്വർണവില 58,000 രൂപ കടന്നു..!!! ഒരു പവൻ വാങ്ങണമെങ്കിൽ 63,000 രൂപ നൽകണം…

A drone was launched towards Israeli prime minister Benjamin Netanyahu’s home in Caesarea
Benjamin Netanyahu Israel Palestine Conflict israel World News Hezbollah

pathram desk 1:
Related Post
Leave a Comment