മരണശേഷവും അപമാനിക്കുന്നു…!!! നിവീൻ ബാബുവിനെ കുടുക്കാൻ എന്ത് മാർഗം ഉണ്ടെന്ന് നോക്കി നടക്കുകയാണ്… പുറത്ത് വന്ന ദ്യശ്യങ്ങൾ വ്യാജമെന്ന് ബന്ധു…!!!

പത്തനംതിട്ട: എ‍ഡിഎം നവീൻ ബാബുവിൻ്റേതായി പുറത്ത് വന്ന ദ്യശ്യങ്ങൾ വ്യാജമെന്ന് നവീൻ ബാബുവിൻ്റെ അമ്മാവൻ ബാലകൃഷ്ണൻ നായർ. സിസിടിവി ദ‍ൃശ്യങ്ങളിൽ കാണുന്നത് നവീൻ ബാബുവിൻ്റെ ശാരീരികഘടനയല്ലെന്നും മറ്റൊരാളെയാണ് ദൃശ്യങ്ങളിൽ കണ്ടതെന്ന് ബാലകൃഷ്ണൻ പറഞ്ഞു. വീഡിയോ ആസൂത്രിതമായി ഉള്ളതാണെന്ന് അദ്ദേഹം ആരോപിച്ചു.

നിവീൻ ബാബുവിനെ കുടുക്കാൻ എന്ത് മാർഗം ഉണ്ടെന്ന് നോക്കി നടക്കുകയാണ്. നവീനെ മരണശേഷവും വിടാതെ പിന്തുടരുന്നുവെന്ന് അമ്മാവൻ ബാലകൃഷ്ണൻ നായർ പറഞ്ഞു. നിയമപരമായി മുന്നോട്ട് പോകാൻ തീരുമാനം. പി പി ദിവ്യയ്ക്ക് എതിരെ നടപടി എടുക്കുമെന്നാണ് വിശ്വാസമെന്ന് അദ്ദേഹം പ്രതികരിച്ചു. കള്ളത്തരം മാത്രമാണ് പ്രചരിപ്പിക്കുന്നതെന്നും പരാതി പോലും വ്യാജമാണെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണം തൃപ്തികരമല്ലെങ്കിൽ മറ്റ് അന്വേഷണം ആവശ്യപ്പെടുമെന്ന് ബാലകൃഷ്ണൻ നായർ വ്യക്തമാക്കി.

കലക്ടറുടെ കുമ്പസാരം കേൾക്കേണ്ട..!!! നവീൻ ബാബുവിന്റെ കുടുംബം… കലക്ടറുടെ കീഴിൽ കടുത്ത മാനസിക സമ്മർദം നവീൻ അനുഭവിച്ചിരുന്നു…!!! സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചിട്ടും വിടുതൽ നൽകാൻ വൈകിപ്പിച്ചു…!! സംസ്കാര ചടങ്ങിൽ കലക്ടറെ പങ്കെടുപ്പിക്കാതിരുന്നതിനും കാരണമുണ്ട്… പുതിയ വെളിപ്പെടുത്തലുകൾ…

അതേസമയം എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ പി.പി. ദിവ്യക്ക് എതിരായ സംഘടന നടപടി വൈകും. പൊലീസ് അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ നടപടി വേണ്ടെന്നോണ് ധാരണ. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് ഈ ധാരണയിലെത്തിയത്. പോലീസ് റിപ്പോർട്ട് വന്ന ശേഷം തുടർനടപടികൾ തീരുമാനിക്കും.

Relative of ADM Naveen Babu says the CCTV visual are fake
ADM K Naveen babu ADM Naveen Babu Death

pathram desk 1:
Related Post
Leave a Comment