സല്‍മാന്‍ ഖാനെ കൊലപ്പെടുത്താന്‍ പാക്കിസ്ഥാനില്‍നിന്ന് അത്യാധുനിക ആയുധങ്ങളും തുര്‍ക്കി നിര്‍മിത സിഗാന ആയുധവും…!!! ലോറന്‍സ് ബിഷ്‌ണോയി സംഘം 25 ലക്ഷം രൂപയുടെ കരാര്‍ നല്‍കിയെന്ന് വെളിപ്പെടുത്തല്‍; നിരീക്ഷണത്തിനായി 6070 ആളുകളെ നിയോഗിച്ചു

മുബൈ : ബോളിവുഡ് താരം സല്‍മാന്‍ ഖാനെ കൊലപ്പെടുത്താന്‍ ലോറന്‍സ് ബിഷ്‌ണോയി സംഘം 25 ലക്ഷം രൂപയുടെ കരാര്‍ നല്‍കിയെന്ന വെളിപ്പെടുത്തലുമായി മഹാരാഷ്ട്ര പൊലീസ്. മഹാരാഷ്ട്രയിലെ പന്‍വേലിലുള്ള ഫാംഹൗസിനു സമീപം സല്‍മാനെ വധിക്കാനായിരുന്നു പദ്ധതി. ജയിലില്‍ കഴിയുന്ന ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ നേതൃത്വത്തിലുള്ള സംഘമാണു കൊലപാതകത്തിനു കരാര്‍ നല്‍കിയതെന്നു നവി മുംബൈ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.

5 പേരെ പ്രതികളാക്കി സമര്‍പ്പിച്ച കുറ്റപത്രത്തിലാണു ബിഷ്‌ണോയി സംഘത്തെപ്പറ്റി പരാമര്‍ശമുള്ളത്. പാക്കിസ്ഥാനില്‍നിന്ന് അത്യാധുനിക എകെ 47, എകെ 92, എം16 എന്നീ ആയുധങ്ങളും പഞ്ചാബി ഗായകന്‍ സിദ്ദു മൂസാവാലയെ കൊലപ്പെടുത്തിയ തുര്‍ക്കി നിര്‍മിത സിഗാന ആയുധവും വാങ്ങാന്‍ പ്രതികള്‍ ഒരുങ്ങിയെന്നും കുറ്റപത്രത്തിലുണ്ട്. 18 വയസ്സിനു താഴെയുള്ള ആണ്‍കുട്ടികളെയാണു സല്‍മാനെ കൊല്ലാന്‍ നിയോഗിച്ചത്. ഇവരെല്ലാം പുണെ, റായ്ഗഡ്, നവി മുംബൈ, താനെ, ഗുജറാത്ത് എന്നിവിടങ്ങളില്‍ ഒളിവിലാണ്. സല്‍മാന്റെ നീക്കങ്ങള്‍ നിരന്തരം നിരീക്ഷിക്കാനും സംവിധാനമൊരുക്കി.

കത്തുന്ന ചിതയ്ക്കരികില്‍ കണ്ണീരു വറ്റാതെ നില്‍ക്കുന്ന രണ്ടു മക്കളുടെയും ഒരമ്മയുടെയും കാഴ്ച മനസില്‍ നിന്നു മറയുന്നില്ല…!! നിശബ്ദമായി മരണം കൊണ്ടു മറുപടി പറഞ്ഞ മനുഷ്യന്‍ നാടിന്റെ വേദന..!!! അവരുടെ കണ്ണുനീര്‍ ഇന്ന് കേരളത്തെ ചുട്ടുപൊള്ളിക്കുന്നു…, ഫേസ്ബുക്ക് പോസ്റ്റുമായി രമേശ് ചെന്നിത്തല

സല്‍മാന്റെ ബാന്ദ്രയിലെ വസതി, പന്‍വേലിലെ ഫാംഹൗസ്, ഫിലിം സിറ്റി എന്നിവിടങ്ങളിലെ നിരീക്ഷണത്തിനായി 6070 ആളുകളെയാണു നിയോഗിച്ചിരുന്നത്. 2023 ഓഗസ്റ്റ് മുതല്‍ 2024 ഏപ്രില്‍ വരെയുള്ള കാലയളവില്‍ സല്‍മാനെ വധിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തു. വ്യാഴാഴ്ച ഹരിയാനയില്‍നിന്ന് അറസ്റ്റിലായ സുഖ എന്നയാളാണ്, എകെ എന്നു വിളിക്കുന്ന ഷൂട്ടര്‍ അജയ് കശ്യപിനും മറ്റു 4 പേര്‍ക്കും കരാര്‍ നല്‍കിയതെന്നാണു കണ്ടെത്തല്‍. കനത്ത സുരക്ഷയും ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളും കാരണം നടനെ വധിക്കുന്നതു പ്രയാസമാണെന്നു സംഘം അറിയിച്ചു. തുടര്‍ന്നാണ് അത്യാധുനിക ആയുധങ്ങള്‍ ശേഖരിക്കാന്‍ തീരുമാനിച്ചത്.

ലഗേജ് പരിധി കുറച്ചു..!! ഈമാസം 27 മുതൽ പുതുക്കിയ ബാഗേജ് നയം നടപ്പിൽ വരും… വിമാന യാത്രക്കാർക്ക് തിരിച്ചടി…!! എക്കണോമി ക്ലാസ്സ് ലൈറ്റ് വിഭാഗത്തിൽ 25 കിലോ മാത്രം…

വിരാട് കോഹ്ലിയെ പിന്നിലാക്കി അജയ് ജഡേജ! അതും ഒറ്റരാത്രികൊണ്ട്!

പാക്കിസ്ഥാന്‍ ആസ്ഥാനമായുള്ള ആയുധ ഇടപാടുകാരന്‍ ഡോഗറുമായി വിഡിയോ കോളില്‍ സുഖ ബന്ധപ്പെട്ടു. എകെ47 ഉള്‍പ്പെടെയുള്ള ആയുധങ്ങളുടെ ഇടപാടിന്റെ നിബന്ധനകള്‍ ചര്‍ച്ച ചെയ്തു. 50 ശതമാനം തുക മുന്‍കൂര്‍ നല്‍കാമെന്നും ആയുധങ്ങള്‍ എത്തിച്ചാല്‍ ബാക്കി തരാമെന്നും സമ്മതിച്ചു. കാനഡയിലുള്ള ഗുണ്ടാ നേതാവ് ഗോള്‍ഡി ബ്രാര്‍, ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അന്‍മോള്‍ ബിഷ്‌ണോയി എന്നിവരുടെ അനുകൂല സന്ദേശത്തിനായി അക്രമിസംഘം കാത്തിരുന്നു. നടനെ വെടിവച്ച ശേഷം കന്യാകുമാരിയില്‍ ഒത്തുകൂടാനും അവിടെനിന്നു ബോട്ടില്‍ ശ്രീലങ്കയിലേക്കും തുടര്‍ന്ന് ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് എത്തിച്ചേരാന്‍ കഴിയാത്ത രാജ്യത്തേക്കും പോകാനാണു സംഘം പദ്ധതി തയാറാക്കിയതെന്നും കുറ്റപത്രത്തില്‍ വിശദീകരിക്കുന്നു.

മുയലിനൊപ്പം ഓടുകയും വേട്ടപ്പടിക്കൊപ്പം വേട്ടയാടുകയും ചെയ്യുന്ന ഈ ഏർപ്പാട് സിപിഎം അവസാനിപ്പിക്കണം..!! കണ്ണൂരിൽ ദിവ്യയ്ക്കൊപ്പവും പത്തനംതിട്ടയിൽ നവീൻ്റെ കുടുംബത്തിനൊപ്പവുമാണ് സിപിഎം…!!!

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം ചിക്കൻ ബിരിയാണി വിളമ്പിയ സംഭവം ഇനി ആവർത്തിക്കരുതെന്ന് ഹൈക്കോടതി…!! ജീവനക്കാരനെ ജോലിയിൽനിന്നു പിരിച്ചുവിട്ടതുകൊണ്ട് മാത്രം ആയില്ല.., ഉദ്യോഗസ്ഥർക്കെതിരെ ഉചിത നടപടി വേണമെന്നും കോടതി..!!

pathram desk 1:
Leave a Comment