വിരാട് കോഹ്ലിയെ പിന്നിലാക്കി അജയ് ജഡേജ! അതും ഒറ്റരാത്രികൊണ്ട്!

അഹമ്മദാബാദ്: വിരാട് കോഹ്ലിയെ പിന്നിലാക്കി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അജയ് ജഡേജ. അത് എങ്ങനെ എന്നല്ലേ, കളിക്കളത്തില്‍ നിന്ന വിരമിച്ചെങ്കിലും താരം ആസ്തിയുടെ കാര്യത്തില്‍ ഏറ്റവും മുന്നിലാണ്.
കഴിഞ്ഞാഴ്ച്ചയാണ് അജയ് ജഡേജയെ ജാംനഗറിലെ പുതിയ രാജാവായി പ്രഖ്യാപിച്ചത്. ഗുജറാത്തിലെ പ്രമുഖ നാട്ടുരാജ്യമായിരുന്നു പണ്ട് നവനഗര്‍ എന്നറിയപ്പെട്ടിരുന്ന ജാംനഗര്‍. ജാംനഗറിലെ നിലവിലെ മഹാരാജാവായ ശത്രുശല്യസിന്‍ഹജി ദിഗ്വിജയ് സിന്‍ഹജിയാണ് ”ജാം സാഹിബ്’ ആയി ജഡേജയെ പ്രഖ്യാപിച്ചത്. ദസറക്കിടയിലെ സവിശേഷമായ മുഹൂര്‍ത്തത്തിലായിരുന്നു പ്രഖ്യാപനം. അജയ് ജഡേജയുടെ പിതാവിന്റെ അര്‍ധ സഹോദരനാണ് നിലവിലെ മഹാരാജാവ്.

ഇതിന് പിന്നാലെ ജഡേജയുടെ ആസ്തി കുതിച്ചുയര്‍ന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കിരീടാവകാശിയായതോടെ ജഡേജയുടെ ആസ്തി 1450 കോടി രൂപയായി. ഇതോടെ ഇന്ത്യയിലെ ഏറ്റവും ധനികനായ കായിക താരമായി ജഡേജ മാറി. 1000 കോടി ആസ്തിയുള്ള വിരാട് കോലിയെയാണ് ജഡേജ പിന്നിലാക്കിയത്.

സഹോദരൻ്റെ മക്കൾ സംസ്കാര ചടങ്ങുകൾ ചെയ്യുമെന്ന് തീരുമാനിച്ചെങ്കിലും ചടങ്ങുകൾ ചെയ്യാൻ തയ്യാറാണെന്ന് പെൺമക്കൾ അറിയിച്ചു…!!! ഒരുഭാഗത്ത് മന്ത്രിയും മറുഭാഗത്ത് എംഎൽഎയും പിടിച്ചു…!! നവീൻ ബാബുവിനെ ചിതയിലേക്കെടുത്തതോടെ കൂടിനിന്നവർ വിങ്ങിപ്പൊട്ടി…!!
ഇന്ത്യന്‍ ക്രിക്കറ്റില്‍ 1992 മുതല്‍ 2000 വരെയുള്ള കാലഘട്ടത്തിലെ പ്രധാന താരമായിരുന്നു ജഡേജ. ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ചുമതല നിര്‍വഹിച്ചിരുന്ന അദ്ദേഹം വാതുവെപ്പ് വിവാദവുമായി ബന്ധപ്പെട്ട് വിലക്ക് നേരിട്ടു. 2003-ല്‍ ഡല്‍ഹി ഹൈക്കോടതി വിലക്ക് നീക്കിയെങ്കിലും, പിന്നീട് അദ്ദേഹം ക്രിക്കറ്റിലേക്ക് തിരിച്ചുവന്നില്ല. ഐ.പി.എലില്‍ വ്യത്യസ്ത ടീമുകളുടെ മെന്ററായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ചായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ജഡേജയുടെ മാതാവ് ഗ്യാന്‍ബ ആലപ്പുഴ സ്വദേശിയാണ്. മുഹമ്മ പുത്തനങ്ങാടിക്കാരിയായ അവര്‍ കഴിഞ്ഞ ജൂണില്‍ അന്തരിച്ചിരുന്നു. ജഡേജയുടെ പിതാവ് ദൗലത് സിങ്ങ് ജാംനഗറില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിയായിരുന്നു.

തൃശൂര്‍ പൂരം കലക്കിയത് ആര്…എം.ആര്‍.അജിത്കുമാറിന് ഉണ്ടായ വീഴ്ചകള്‍ അ്ന്വേഷിക്കാന്‍ പ്രത്യേകസംഘം

pathram desk 1:
Leave a Comment