ദിവ്യ നടത്തിയത് ആസൂത്രിത നീക്കം..!! പരമാവധി അപമാനിച്ചുവിടാൻ തിരക്കഥ ഒരുക്കി..!!! മാധ്യമ പ്രവർത്തകർ ആരുമില്ലാത്തതിനാൽ ദിവ്യ എത്തുന്നതിന് തൊട്ടുമുൻപ് ഒരു വീഡിയോഗ്രാഫർ സ്ഥലത്ത് എത്തി..!!! 6 മിനിട്ട് പ്രസംഗം ചിത്രീകരിച്ചു.. രാത്രി ഈ വീഡിയോ ചാനലുകൾക്ക് നൽകി…

കണ്ണൂർ: നവീൻ ബാബുവിനു നൽകിയ യാത്രയയപ്പു ചടങ്ങിലേക്കു കലക്ടറേറ്റിലെ റവന്യു സ്റ്റാഫിനല്ലാതെ മറ്റാർക്കും ക്ഷണമുണ്ടായിരുന്നില്ല. പൊതുപരിപാടിയല്ലാത്തതിനാൽ മാധ്യമപ്രവർത്തകരോ പിആർഡി ജീവനക്കാരോ ഉണ്ടായിരുന്നുമില്ല. പക്ഷേ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ക്ഷണിക്കാതെ കയറിച്ചെല്ലുന്നതിനു മുൻപ് ഒരു വിഡിയോഗ്രഫർ സ്ഥലത്തെത്തി കാത്തിരുന്നു. ദിവ്യയുടെ 6 മിനിറ്റ് പ്രസംഗവും ഇറങ്ങിപ്പോക്കും പൂർണമായി ചിത്രീകരിച്ചു.

രാത്രി ഈ വിഡിയോ മാധ്യമപ്രവർത്തകർക്കും ചാനലുകൾക്കും ലഭ്യമാക്കി. യാത്രയയപ്പിൽ എഡിഎമ്മിനെ ദിവ്യ വിമർശിച്ചകാര്യം വാർത്തയാവുകയും സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിക്കുകയും ചെയ്തു. എഡിഎമ്മിനെ പരമാവധി അപമാനിച്ചുവിടുക എന്ന കൃത്യമായ തിരക്കഥയിലാണ് കാര്യങ്ങൾ നടന്നതെന്നു വ്യക്തം.

ദലിത്‌ വിഭാഗത്തിൽപെട്ട സഹോദരിമാരിൽ ഒരാൾ ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തിൽ ദിവ്യയ്ക്കെതിരെ കേസെടുത്തിരുന്നു.

2016 ൽ തലശ്ശേരി കുട്ടിമാക്കൂലിൽ ദലിത്‌ വിഭാഗത്തിൽപെട്ട സഹോദരിമാരെ സിപിഎം പ്രവർത്തകർ ആക്രമിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട് സഹോദരിമാരിൽ ഒരാൾ ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തിൽ പി.പി.ദിവ്യയ്ക്കെതിരെ കേസെടുത്തിരുന്നു. ചാനൽ ചർച്ചയിൽ ഇവർ പൊതുശല്യമെന്ന തരത്തിൽ ദിവ്യ പറഞ്ഞതിനെത്തുടർന്നാണ് അതിലൊരു പെൺകുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നായിരുന്നു പരാതി. പട്ടികവിഭാഗ കമ്മിഷനാണ് അന്നു കേസെടുത്തത്. ഈ കേസ് പിന്നീട് എഴുതിത്തള്ളി. പെൺകുട്ടികളുടെ അച്ഛൻ കോൺഗ്രസ് നേതാവായിരുന്നു. അദ്ദേഹം 2021 ൽ സിപിഎമ്മിൽ ചേരുകയും ചെയ്തു.

എന്നാൽ മരിച്ച നവീൻ ബാബുവിന്റെ കുടുംബത്തിന്റെ പാർട്ടിബന്ധം ഉറപ്പിച്ചും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയുടെ പരാമർശങ്ങളെ തള്ളിയും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി എത്തി. യാത്രയയപ്പു യോഗത്തിലെ ദിവ്യയുടെ പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു. വിഷയത്തിൽ സർക്കാർ സമഗ്രമായ അന്വേഷണം നടത്തണമെന്നും സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു പുറത്തിറക്കിയ വിശദീകരണക്കുറിപ്പിൽ പറയുന്നു.

ഇതാണ് സിപിഎം പ്രവർത്തകർ… ഇതാണ് കരുതൽ…!! ദിവ്യയ്ക്ക് കാവലായി പാർട്ടിയുടെ വനിതാ പ്രവർത്തകർ…!!! വീടിന് സംരക്ഷണമൊരുക്കി സി.പി.എം ലോക്കൽ നേതാക്കളും…!! ദിവ്യയ്ക്കെതിരേ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ…

തിങ്കളാഴ്ച സന്തോഷത്തോടെ ഓഫീസിലെത്തി..!! അവസാന ജോലികൾ ചെയ്തു തീർത്തു..!! വെള്ളിയാഴ്ച പോകാനിരുന്നത് മാറ്റിവച്ചതായിരുന്നു…; ജീവനൊടുക്കിയത് പുലർച്ചെ..!!! 5മണിക്ക് സഹപ്രവർത്തകരിലൊരാൾക്ക് മെസേജ് അയച്ചിരുന്നു…!! വീടിൻ്റെ വാതി അടച്ചിരുന്നില്ല.. ഫോൺ റിങ് ചെയ്തുകൊണ്ടിരുന്നു…!! അന്ന് നടന്നത് ഇതാണ്…

മികച്ച രീതിയിൽ സേവനം നടത്തുന്ന ഉദ്യോഗസ്ഥനായിരുന്നു നവീൻ ബാബു. നീണ്ടകാലം പത്തനംതിട്ടയിൽ പ്രവർത്തിച്ചപ്പോൾ ഒരാക്ഷേപവും ഉണ്ടായിട്ടില്ല. സ്ഥലംമാറ്റത്തിന് അനുകൂല ഇടപെടൽ പാർട്ടി നടത്തിയെന്നും കുറിപ്പിൽ പറയുന്നു.

നവീൻ ബാബുവിന്റെ അമ്മ സിപിഎം പഞ്ചായത്തംഗമായിരുന്നതും ബന്ധു ഓമല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായതും നവീൻ ബാബുവും ഭാര്യ മഞ്ജുഷയും സംഘടനകളിൽ പ്രവർത്തിച്ചതുമെല്ലാം വിശദീകരണത്തിലുണ്ട്.

അവസരം മുതലെടുക്കാൻ നിർണായക നീക്കവുമായി സിപിഎം ..!!! കോൺഗ്രസുമായി ഇടഞ്ഞ പി. സരിനെ ഇടത് സ്വതന്ത്രനായി മത്സരിപ്പിക്കാൻ വാഗ്ദാനം… സരിനെ അനുനയിപ്പിക്കാൻ കോൺഗ്രസിൻ്റെ ശ്രമം…

പി.പി ദിവ്യയുടെ ഭർത്താവിൻ്റേതാണ് പെട്രോൾ പമ്പ്…!! പരാതിക്കാരനായ പ്രശാന്ത് വെറും ബിനാമിക്കാരൻ…!!! സിപിഎം, ഡിവൈഎഫ്ഐ നേതാക്കൾക്കും പെട്രോൾ പമ്പിൽ പങ്കാളിത്തമുണ്ടെന്ന് കോൺഗ്രസ് ആരോപണം…!!!

ഷാഫി പറമ്പിലിന്റെ സമ്മർദം…!!! പാലക്കാട് കോൺഗ്രസിൽ അടി തുടങ്ങി…!!! രാഹുൽ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിച്ച തീരുമാനത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ച് ഡോ. പി സരിൻ..!! വാർത്താസമ്മേളനം വിളിക്കും…

ഇതിന് ബ്രേക്ക് ഇല്ലാ..!!! വീണ്ടും കുതിച്ച് സ്വർണ്ണവില..!!! ഇന്ന് പുതിയ റെക്കോർഡ്…!! 57,000 കടന്ന് മേലേക്ക്… ഒരു പവൻ വാങ്ങണമെങ്കിൽ കുറഞ്ഞത് 62000 രൂപ നൽകേണ്ടി വരും..!!!

A case filed against Divya for inciting suicide before PP Divya Naveen Babu Death
Suicide Communist Party of India Marxist CPM Kerala News

pathram desk 1:
Related Post
Leave a Comment