ഇതിന് ബ്രേക്ക് ഇല്ലേ..!!! വീണ്ടും കുതിച്ച് സ്വർണ്ണവില..!!! ഇന്ന് പുതിയ റെക്കോർഡ്…!! 57,000 കടന്ന് മേലേക്ക്… ഒരു പവൻ വാങ്ങണമെങ്കിൽ കുറഞ്ഞത് 62000 രൂപ നൽകേണ്ടി വരും..!!!

കൊച്ചി: സ്വർണ്ണവില ഇന്ന് ഗ്രാമിന് 45 രൂപ വർദ്ധിച്ച് 7140 രൂപയും, പവന് 360 രൂപ വർദ്ധിച്ച് 5,7120 രൂപയുമായി. 18 കാരറ്റ് സ്വർണ്ണം ഗ്രാമിന് 5900 രൂപയായി. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 79 ലക്ഷം രൂപ കടന്നു. അന്താരാഷ്ട്ര സ്വർണ്ണവില 2665 ഡോളറിലും,ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.04 ആണ്.

രാജ്യാന്തര വില വീണ്ടും കുതിപ്പ് തുടങ്ങിയതിന്റെ സ്വാധീനത്തിലാണ് കേരളത്തിലും വില ഇന്ന് പുതിയ ഉയരത്തിലേക്ക് കയറിയത്. ഇന്നലെ ഔൺസിന് 2,645 ഡോളറിന് താഴെയായിരുന്ന രാജ്യാന്തര വില ഇന്ന് 2,677 ഡോളറിലേക്ക് കുതിച്ചെത്തി. ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ അമേരിക്ക വീണ്ടും അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യതകൾ, ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോഗ രാജ്യമായ ചൈന ആഭ്യന്തര സമ്പദ്‍വ്യവസ്ഥയ്ക്ക് ഉണർവ് പകരാനായി പ്രഖ്യാപിക്കുന്ന ഉത്തേജക പായ്ക്കേജുകൾ എന്നിവയാണ് രാജ്യാന്തര സ്വർണവിലയെ മേലോട്ട് നയിച്ചത്.

ആഗോളതലത്തിൽ ഓഹരി വിപണികൾ നേരിടുന്ന സമ്മർദ്ദവും ഇന്ത്യയിൽ ഉത്സവകാല പശ്ചാത്തലത്തിൽ സ്വർണാഭരണ ഡിമാൻഡ് വർധിച്ചതും വിലയെ സ്വാധീനിക്കുന്നുണ്ട്. ഇസ്രയേൽ-ഹിസ്ബുല്ല സംഘർഷ പശ്ചാത്തലത്തിൽ ആഗോള സാമ്പത്തികരംഗം നേരിടുന്ന സമ്മർദ്ദവും ഇതുവഴി സ്വർണത്തിന് ലഭിക്കുന്ന സുരക്ഷിത നിക്ഷേപം എന്ന പെരുമയും വില വർധനയ്ക്ക് ആക്കം കൂട്ടുകയാണ്.

സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ്ണവിലയുടെ മുന്നേറ്റം തുടരുകയാണ്. അന്താരാഷ്ട്ര വില 2700 ഡോളർ കടന്നേക്കുമെന്ന് സൂചനകളാണ് വരുന്നതെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) സംസ്ഥാന ട്രഷറർ എസ്.അബ്ദുൽ നാസർ പറഞ്ഞു.

ഇന്നത്തെ വില അനുസരിച്ച് ഏറ്റവും കുറഞ്ഞ പണിക്കൂലിയായ അഞ്ചു ശതമാനവും, മൂന്നു ശതമാനം ജിഎസ്ടിയും, എച്ച് യു ഐഡി ചാർജസും ചേർത്താൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 62000 രൂപ വരും.

പി.പി ദിവ്യയുടെ ഭർത്താവിൻ്റേതാണ് പെട്രോൾ പമ്പ്…!! പരാതിക്കാരനായ പ്രശാന്ത് വെറും ബിനാമിക്കാരൻ…!!! സിപിഎം, ഡിവൈഎഫ്ഐ നേതാക്കൾക്കും പെട്രോൾ പമ്പിൽ പങ്കാളിത്തമുണ്ടെന്ന് കോൺഗ്രസ് ആരോപണം…!!!

ഷാഫി പറമ്പിലിന്റെ സമ്മർദം…!!! പാലക്കാട് കോൺഗ്രസിൽ അടി തുടങ്ങി…!!! രാഹുൽ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിച്ച തീരുമാനത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ച് ഡോ. പി സരിൻ..!! വാർത്താസമ്മേളനം വിളിക്കും…

pathram desk 2:
Related Post
Leave a Comment