ബൈക്ക് യാത്രികനെ ഇടിച്ച് കാർ നിർത്താതെ പോയി…, ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു..!!! ഒപ്പമുണ്ടായിരുന്നവരെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു…

കൊച്ചി: ബൈക്ക് യാത്രികനെ ഇടിച്ചിട്ടശേഷം കാർ നിർത്താതെ പോയ സംഭവത്തിൽ നടൻ ശ്രീനാഥ് ഭാസിക്കെതിരെ സെൻട്രൽ പൊലീസ് കേസെടുത്തു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മട്ടാഞ്ചേരിയില്‍ വച്ച് കാറിടിച്ച ശേഷം ശ്രീനാഥ് ഭാസി നിര്‍ത്താതെ പോയെന്നായിരുന്നു മട്ടാഞ്ചേരി പൊലീസിന് ലഭിച്ച പരാതി. കേസില്‍ താരത്തിനെതിരെ ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയിട്ടില്ല.

മട്ടാഞ്ചേരി സ്വദേശി മുഹമ്മദ് ഫഹീമിനെയാണ് ഇടിച്ചിട്ടത്. കാറിൽ ഒപ്പമുണ്ടായിരുന്നവരെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസം എട്ടിനായിരുന്നു അപകടം.

ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെ കണ്ണൂർ എഡിഎം നവീൻ ബാബു മരിച്ച നിലയിൽ..!! എഡിഎമ്മിൻ്റെ യാത്രയയപ്പ് യോഗത്തിൽ ക്ഷണിക്കാതെയെത്തിയ കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പിപി ദിവ്യയാണ് അഴിമതിയാരോപണമുന്നയിച്ചത്…

മുസ്ലീം തീവ്രവാദികൾ എന്ന വാക്ക് മുഖ്യമന്ത്രി പറയാൻ പാടില്ല…!! ബിജെപിയുടെ ട്രാപ്പിൽ വീണുപോയ ഹതഭാഗ്യനായ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ… വീണയെ ചോദ്യം ചെയ്തത് പാവപ്പെട്ട സഖാക്കളുടെ കണ്ണിൽ പൊടിയിടാനെന്നും എ.എ.പി. സംസ്ഥാന പ്രസിഡൻ്റ് അഡ്വ. വിനോദ് മാത്യു

നക്ഷത്ര ഹോട്ടലിലെ ലഹരി പാർട്ടിയിൽ പങ്കെടുത്തെന്ന സംശയത്തെ തുടർന്ന് ശ്രീനാഥ് ഭാസിയെ കഴിഞ്ഞയാഴ്ച പൊലീസ് ചോദ്യം ചെയ്തിരുന്നു. കുണ്ടന്നൂരിലെ ഹോട്ടലിൽ ലഹരിപ്പാർട്ടി നടത്തിയതിന് കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശും കൂട്ടാളി ഷിഹാസും അറസ്റ്റിലായിരുന്നു. ഈ ഹോട്ടലിൽ ഇവരെ സന്ദർശിച്ചെന്ന പേരിലാണ് നടൻ ശ്രീനാഥ് ഭാസി, നടി പ്രയാഗ മാർട്ടിൻ എന്നിവരെ പൊലീസ് ചോദ്യം ചെയ്തത്.

‘വണ്ടിയൊക്കെ ആകുമ്പോ തട്ടും… ഞാൻ ഇതൊന്നും കണ്ട് പേടിക്കില്ല..!! മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ നടൻ ബൈജുവിനെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു…!!! വൈദ്യ പരിശോധനയ്ക്ക് സഹകരിച്ചില്ലെന്ന് പൊലീസ്..!!!

Actor Sreenath Bhasi Booked in Hit-and-Run Case in Kochi Sreenath Bhasi Kerala Police Ernakulam News Kerala News
sreenath bhasi arrested in hit and run case hit and run mattancherry sreenath bhasi

pathram desk 1:
Related Post
Leave a Comment