തിരുവനന്തപുരം: തിരുവോണം ബംപര്‍ ഒന്നാം സമ്മാനം ടിജി 434222 എന്ന ടിക്കറ്റിന്. വയനാട് പനമരത്തെ എസ്ജെ ഏജൻസി വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക് ലഭിക്കും. 50 ലക്ഷം രൂപയാണ് മൂന്നാം സമ്മാനം. 11 മണി വരെ 71,41,508 ടിക്കറ്റുകള്‍ വിറ്റു. ജില്ലാ അടിസ്ഥാനത്തില്‍ ഇക്കുറിയും പാലക്കാട് ജില്ലയാണ് വില്പനയിൽ മുന്നില്‍ നില്‍ക്കുന്നത്.
രണ്ടാം സമ്മാനാർഹമായ ടിക്കറ്റ് നമ്പരുകള്‍
TD 281025
TJ 123040
TJ 201260
TB 749816
TH 111240
TH 612456
TH 378331
TE 349095
TD 519261
TH 714520
TK 124175
TJ 317658
TA 507676
TH 346533
TE 488812
TJ 432135
TE 815670
TB 220261
TJ 676984
TE 340072
സബ് ഓഫിസുകളിലേതുള്‍പ്പെടെ 13,02,800 ടിക്കറ്റുകളാണ് ഇവിടെ ഇതിനോടകം വിറ്റഴിക്കപ്പെട്ടത്. 9,50,250 ടിക്കറ്റുകള്‍ വിറ്റഴിച്ച് തിരുവനന്തപുരവും 8,61,000 ടിക്കറ്റ് വിപണിയിലെത്തിച്ച് തൃശൂരും ഒപ്പമുണ്ട്. മറ്റ് ജില്ലകളിലും അവശേഷിക്കുന്ന ടിക്കറ്റുകള്‍ ഉടനടി വിറ്റു തീരും എന്ന നിലയിലേയ്ക്ക് വില്പന പുരോഗമിക്കുന്നു.
തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ ഇന്ന് ഉച്ചയ്ക്ക് വി.കെ.പ്രശാന്ത് എംഎഎല്‍എയുടെ അധ്യക്ഷതയില്‍ ചേർന്ന ചടങ്ങില്‍ 12 കോടി രൂപാ സമ്മാനത്തുകയുള്ള പൂജാ ബംപറിന്റെ പ്രകാശനം ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാല്‍ നിര്‍വഹിച്ചു. ഒരു കോടി രൂപ വീതം അഞ്ച് പരമ്പരകള്‍ക്കായി രണ്ടാം സമ്മാനം നല്‍കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപയും (ഓരോ പരമ്പരകള്‍ക്കും രണ്ടു വീതം), നാലാം സമ്മാനമായി മൂന്നു ലക്ഷം രൂപയും(അഞ്ചു പരമ്പരകള്‍ക്ക്), അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം രൂപയും(അഞ്ചു പരമ്പരകള്‍ക്ക്) ലഭിക്കും. 5000, 1000, 500, 300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളുമുണ്ട്. ഡിസംബര്‍ 4-ന് നറുക്കെടുക്കുന്ന പൂജാ ബംപറിന്റെ ടിക്കറ്റ് വില 300 രൂപയാണ്.
തിരുവോണം ബമ്പറിന്റെ ആദ്യഘട്ടത്തിലെ കുതിപ്പ് കണ്ട് വില്പന റെക്കോഡാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും അത് തെറ്റി. റെക്കോഡ് ആയില്ലെന്നു മാത്രമല്ല, കഴിഞ്ഞ വർഷം വിറ്റതിലേക്ക് പോലുമെത്തിയില്ല. 80 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചതിൽ 71,28,218 ടിക്കറ്റുകളാണ് വിറ്റത്. അച്ചടിച്ചുവെച്ചതിൽ എട്ടരലക്ഷത്തിലധികം ടിക്കറ്റുകൾ ബാക്കിയായതിനാൽ നറുക്കെടുപ്പ് നടക്കുന്ന ബുധനാഴ്ച രാവിലെയും ടിക്കറ്റുകൾ ലഭ്യമായിരുന്നു. കഴിഞ്ഞ വർഷം 75,76,096 ടിക്കറ്റുകൾ വിറ്റിരുന്നു.
25 കോടി രൂപ ഒന്നാം സമ്മാനമായി തിരുവോണം ബമ്പർ ആദ്യമിറങ്ങിയത് 2022-ലാണ്. ആ വർഷം 67.50 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. പിറ്റേവർഷം എട്ടുലക്ഷം അധികം വിറ്റു. ഇത്തവണ 10 ലക്ഷം അധിക വില്പനയാണ് പ്രതീക്ഷിച്ചത്. ആദ്യഘട്ടത്തിലെ കുതിപ്പ് ഈ പ്രതീക്ഷ ശരിവയ്ക്കുന്നതായിരുന്നു.
25 കോടി രൂപ ഒന്നാം സമ്മാനം അടിച്ച ഭാഗ്യവാന് എത്ര രൂപ കൈയിൽ കിട്ടും. ഒന്നാം സമ്മാനം ലഭിക്കുന്ന ഭാഗ്യശാലിക്ക് 25 കോടിയും കൈയിൽ കിട്ടുകയില്ല. 15.5 കോടിയാകും കൈയിൽ ലഭിക്കുക. ഒറ്റയടിക്ക് കൈയിൽ വരുന്ന ഈ വലിയ തുക എന്ത് ചെയ്യണമെന്ന് ഒരു നിമിഷമെങ്കിലും നാം പതറി പോകും. എന്നാൽ കൃത്യമായി വിനിയോഗിച്ചാൽ പണം നഷ്ടപ്പെടാതെയും പാഴായി പോകാതെയും സ്വരൂപിക്കാൻ സാധിക്കും. സമാശ്വാസ സമ്മാനം അഞ്ച് ലക്ഷം രൂപയാണ്. ഒൻപത് പേർക്കാണ് അഞ്ച് ലക്ഷം ലഭിക്കുക.
10 പേർക്ക് ഒരു കോടി രൂപ വീതം ലഭിക്കുന്ന മൂന്നാം സമ്മാനമാണ് മറ്റൊരു ആകർഷണീയത. ഇതിൽ നിന്ന് ഒരു കോടി ഏജന്റ് കമ്മീഷൻ പോയി, നികുതിയും കിഴിച്ചുള്ള തുക 10 പേർക്കായി ലഭിക്കും.
Onam Bumper 1st prize 25 crores; How much will you get for the winner
onam bumper onam bumper 2024 Thiruvonam Bumper Thiruvonam Bumper lottery draw updates Onam Bumper Lottery Kerala News
Leave a Comment