ലഹരി ഉപയോഗിക്കുന്നയാളല്ല ഞാൻ…!!! ഓം പ്രകാശുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രയാഗ മാർട്ടിൻ…!! ഓംപ്രകാശും സുഹൃത്തും അലൻ വോക്കറുടെ സംഗീത പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതെന്ന് സൂചന..!!!

കൊച്ചി: കുപ്രസിദ്ധ ഗുണ്ട നേതാവ് ഓം പ്രകാശിനെതിരായ ലഹരിക്കേസിലെ റിമാൻഡ് റിപ്പോർട്ടിൽ മലയാളം സിനിമാ താരങ്ങളുടെ പേരുകളും. നടി പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ഓം പ്രകാശിന്റെ മുറി സന്ദർശിച്ചുവെന്നാണ് പൊലീസ് റിപ്പോർട്ടിലുളളത്. എന്നാൽ ഓം പ്രകാശുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രയാഗ മാർട്ടിൻ പറഞ്ഞു.

ലഹിരി ഉപയോഗിക്കുന്നയാളല്ല ഞാൻ. യാതൊരു ലഹരിയും ഉപയോഗിച്ചില്ലെന്ന് പ്രയാഗ മാർട്ടിൻ പറഞ്ഞു. ഓംപ്രകാശിനെ കാണാനെത്തിയ സിനിമാതാരങ്ങളില്‍ രണ്ടുപേര്‍എത്തിയെന്ന് പൊലീസ് പറയുന്നു. ശ്രീനാഥ് ഭാസിയും നടി പ്രയാഗ മാര്‍ട്ടിനുമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇവരടക്കം ഇരുപതോളം പേര്‍ കഴിഞ്ഞദിവസം ഓംപ്രകാശിന്റെ മുറിയിലെത്തിയിരുന്നു. ആകെ മൂന്ന് മുറികളാണ് ഓംപ്രകാശ് കൊച്ചിയിലെ നക്ഷത്രഹോട്ടലില്‍ ബുക്ക് ചെയ്തിരുന്നതെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞദിവസം കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽനിന്ന് ഓംപ്രകാശിനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കെ.സുരേന്ദ്രനെ പിണറായി സർക്കാർ രക്ഷിച്ചോ..? മഞ്ചേശ്വരം കേസിൽ കുറ്റപത്രം സമര്‍പ്പിച്ചത് കാലാവധി കഴിഞ്ഞ്..!!! പ്രോസിക്യൂഷനും അന്വേഷണ സംഘത്തിനും ഗുരുതര വീഴ്ചയുണ്ടായെന്ന് കോടതി..,

ലഹരി ഇടപാടിലാണ് കസ്റ്റഡിയിലെടുത്തത്. മുറിയിൽ നിന്നും അളവിൽ കൂടുതൽ മദ്യവും കണ്ടെത്തി. കേസിൽ ഓംപ്രകാശിന് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. കൊച്ചിയിൽ നടന്ന അലൻ വോക്കറുടെ സംഗീത പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഓംപ്രകാശും സുഹൃത്തും എന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം. ശ്രീനാഥിനും പ്രയാഗയ്ക്കും പുറമേ ഇരുപതോളം പേർ കൂടി ഓംപ്രകാശിന്റെ മുറി സന്ദർശിച്ചിരുന്നു. ഇതെന്തിനാണ് എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

ശ്രീനാഥ് ഭാസി, പ്രയാഗ മാര്‍ട്ടിന്‍ എന്നിവരെ കൂടാതെ ബൈജു, അനൂപ്, ഡോണ്‍ ലൂയിസ്, അരുണ്‍, അലോഷ്യ, സ്‌നേഹ, ടിപ്‌സണ്‍, ശ്രീദേവി, രൂപ, പപ്പി തുടങ്ങിയവരും എത്തി…!!!! റൂമുകള്‍ ബുക്ക് ചെയ്തത് മറ്റൊരു പേരിൽ…, കൊക്കെയ്ന്‍ സംഭരിച്ച് ഡിജെ പാര്‍ട്ടിയില്‍ വിതരണം ചെയ്യാനുള്ള നീക്കം..!!!

മാവേലി എക്സ്പ്രസിൽ നഴ്സിങ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു..!! പ്രതി ആശുപത്രിയിൽവച്ച് അറസ്റ്റിലായി…

Prayaga Martin on Omprakash drug case
kerala prayaga martin

pathram desk 1:
Related Post
Leave a Comment