ഒരു ഹസൻ നസ്‌റുല്ലയ്ക്ക് പോയപ്പോൾ 100 നസ്റുല്ല വന്നു…!! ഇറാഖിൽ നൂറോളം നവജാതശിശുക്കൾക്ക് ‘നസ്റുല്ല’ എന്ന് പേരിട്ടു..!!! യുദ്ധത്തിന് ആഗ്രഹിക്കുന്നില്ലെന്ന് ഇറാൻ പ്രസിഡൻ്റ്… പ്രതികരിക്കാൻ ഇസ്രായേൽ നിർബന്ധിതരാക്കുന്നു..

ബാഗ്ദാദ്: ഹിസ്ബുല്ല നേതാവ് ഹസൻ നസ്‌റുല്ലയുടെ മരണത്തിനു പിന്നാലെ ഇറാഖിൽ നൂറോളം നവജാതശിശുക്കൾക്ക് ‘നസ്റുല്ല’ എന്ന് പേരിട്ടു. കൊല്ലപ്പെട്ട ഹിസ്ബുല്ല നേതാവ് ഹസൻ നസുറുല്ലയോടുള്ള ബഹുമാനാർത്ഥമാണ് നവജാതശിശുക്കൾക്ക് ഈ പേര് നൽകിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇറാഖ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്തുടനീളം 100ഓളം കുഞ്ഞുങ്ങൾക്ക് ‘നസ്റുല്ല’ എന്ന പേര് പുതുതായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ലബനീസ് തലസ്ഥാനമായ ബെയ്റൂട്ടിന് തെക്ക് ദഹിയയിൽ വെള്ളിയാഴ്ച ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഹസൻ നസ്റുല്ല കൊല്ലപ്പെട്ടതെന്ന് ഹിസ്ബുല്ല നേതൃത്വം സ്ഥിരീകരിക്കുകയായിരുന്നു.
മൂന്ന് പതിറ്റാണ്ടിലേറെയായി ഹിസ്ബുള്ളയുടെ തലപ്പത്തിരുന്ന നസ്‌റുല്ല പല അറബ് രാജ്യങ്ങളിലും ഇസ്രായേൽ- പാശ്ചാത്യ സ്വാധീനത്തിനെതിരായ ചെറുത്തുനിൽപ്പിന്റെ പ്രതീകമായാണ് പലരും കരുതുന്നത്. ഇറാഖിലെ ഷിയ സമുദായത്തിൽ അദ്ദേഹത്തിന് ധാരാളം അനുയായികളുമുണ്ട്. അദ്ദേഹത്തിന്റെ കൊലപാതകത്തെ തുടർന്ന് ബാഗ്ദാദിലും മറ്റ് നഗരങ്ങളിലും പ്രകടനങ്ങൾ അരങ്ങേറിയിരുന്നു.

യുദ്ധത്തിന് ആഗ്രഹിക്കുന്നില്ലെന്ന് ഇറാൻ പ്രസിഡൻ്റ്

അതേസമയം ഇറാൻ ഒരു യുദ്ധത്തിന് ആഗ്രഹിക്കുന്നില്ലെന്ന് പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ ദോഹയിൽ പറഞ്ഞു. ‘സമാധാനം നിലനിർത്താനാണ് ഞങ്ങളുടെ ശ്രമം. എന്നാൽ, പ്രതികരിക്കാൻ ഇസ്രായേൽ ഞങ്ങളെ നിർബന്ധിതരാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യയെ ഞങ്ങളുടെ മണ്ണിൽ കൊലപ്പെടുത്തിയപ്പോൾ യൂറോപ്പും അമേരിക്കയും ഞങ്ങളോട് സമാധാനം പാലിക്കാനാവശ്യപ്പെട്ടു. സമാധാനത്തിനുവേണ്ടി ഞങ്ങൾ ആത്മസംയമനം പാലിച്ചു. എന്നാൽ, ഇസ്രായേൽ വീണ്ടും ഞങ്ങളെ പ്രകോപിപ്പിക്കുകയായിരുന്നു’ -പെസഷ്കിയാൻ വ്യക്തമാക്കി. ദോഹയിൽ ഖത്തർ അമീറുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷമായിരുന്നു ഇറാൻ പ്രസിഡന്റിന്റെ പ്രതികരണം.

ഗസ്സയിലും ലബനനിലുമായി ഇസ്രായേൽ തുടരുന്ന ​ആ​ക്രമണങ്ങൾ മേഖലയെ ഒന്നാകെ സംഘർഷ ഭീതിയിലാക്കിയതായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാനും ​മേഖലയുടെ സമാധാനം ഉറപ്പാക്കാനും ഇസ്രായേലിനുമേൽ അന്താരാഷ്ട്ര സമൂഹത്തിന്റെ സമ്മർദം ശക്തമാക്കണമെന്നും ലോകരാജ്യങ്ങൾ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റണമെന്നും അമീർ ശക്തമായ ഭാഷയിൽ വ്യക്തമാക്കി.

ഗസ്സയിൽ ഇ​സ്രായേൽ ആക്രമണം ആരംഭിച്ച ആദ്യഘട്ടം മുതൽ യുദ്ധം ലബനനിലേക്ക് വ്യാപിക്കുമെന്ന് ഖത്തർ മുന്നറിയിപ്പു നൽകിയിരുന്നു. ഈ യുദ്ധം അവസാനിപ്പിക്കാനും വെടിനിർത്തൽ സാധ്യമാക്കാനുമുള്ള മധ്യസ്ഥ ശ്രമം അവസാന ഘട്ടം വരെ ഖത്തർ തുടരും -അമീർ പറഞ്ഞു.

സീരിയല്‍ നടി മദ്യലഹരിയില്‍ ഓടിച്ച കാര്‍ രണ്ട് വാഹനങ്ങളില്‍ ഇടിച്ചു..!!! റോഡില്‍ ഒരു മണിക്കൂറോളം ഗതാഗതക്കുരുക്ക്.., ഒപ്പമുണ്ടായിരുന്ന ആൺ സുഹൃത്തിനെതിരേയും കേസ്… കാറിൽനിന്ന് മദ്യക്കുപ്പിയും കണ്ടെത്തി

അർജുൻ്റെ കുടുംബത്തെ ആരും ആക്രമിക്കരുത്.., നമ്മുടെ അർജുൻ പോയില്ലേ.., ഇനി വിവാദങ്ങൾ വേണ്ടെന്ന് മനാഫ്…!!! അർജുന് 75000 രൂപ നൽകിയതിന് തെളിവുണ്ട്..!!! സൈബർ ആക്രമണത്തിനെതിരെ അർജുന്റെ കുടുംബം പരാതി നൽകി.., കുടുംബത്തിന്​ എല്ലാ പിന്തുണയുമുണ്ടാകുമെന്ന്​ സിപിഎം..!!!

100-newborns-named-nasrullah-in-iraq
Israel is forced to respond Iran president

pathram desk 1:
Leave a Comment