പഴനി ക്ഷേത്രത്തിലെ പ്രസാദമായ പഞ്ചാമൃതത്തില്‍ ഗര്‍ഭനിരോധന ഗുളികകള്‍; സംവിധായകന്‍ മോഹന്‍ ജി അറസ്റ്റില്‍

പഴനി; പഴനി ക്ഷേത്രത്തിലെ പ്രസാദമായ പഞ്ചാമൃതത്തില്‍ ഗര്‍ഭനിരോധന ഗുളികകള്‍ കലര്‍ത്താറുണ്ടെന്ന് ആരോപിച്ച തമിഴ് സംവിധായകന്‍ മോഹന്‍ ജി അറസ്റ്റില്‍. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ ആരോപണം ഉന്നയിച്ചത്. തിരുച്ചിറപ്പള്ളി സൈബര്‍ ക്രൈം പൊലീസാണ് മോഹന്‍ ജി യെ അറസ്റ്റ് ചെയ്തത്.
‘പണി’ ചോദിച്ചുവാങ്ങി സിദ്ദിഖ്…!! പരാതിക്കാരിക്ക് വിശ്വാസ്യതയില്ലെന്നും പലർക്കെതിരെയും ആരോപണങ്ങൾ ഉന്നയിക്കുന്ന ആളാണെന്നും പറഞ്ഞു.., നടിയെ നിരന്തരം ആക്രമിക്കുന്ന നടൻ്റെ സമീപനം തിരിച്ചടിയായി… സിദ്ദിഖിന്റെ ലൈംഗികശേഷി പരിശോധിണമെന്നും കോടതി…

ചെന്നൈയില്‍ അറസ്റ്റിലായ ഇയാളെ തിരുച്ചിറപ്പള്ളിയിലേക്ക് കൊണ്ടുപോകും. ക്ഷേത്രത്തിലെ ജീവനക്കാരില്‍ നിന്ന് ലഭിച്ച വിവരമാണിതെന്നും മോഹന്‍ പറഞ്ഞിരുന്നു. അറസ്റ്റിനെതിരെ ബിജെപി നേതാക്കള്‍ രംഘത്തത്തി. ദ്രൗപദി, രുദ്രതാണ്ഡം, ബകാസുരന്‍ സിനിമകളുടെ സംവിധായകനാണ് മോഹന്‍.

ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് വിവിധ സംഘടനകള്‍ അടക്കം ഇയാള്‍ക്കെതിരെ രംഗത്ത് വന്നിരുന്നു. ഒരു സംഘടന പൊലീസിന് നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ അറസ്റ്റ് എന്നാണ് വിവരം.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7