നാലു മണിക്ക് മുൻപ് ഗസ്റ്റ് ഗൗസില്‍ എന്നെ വന്നു കാണണം.., ഇല്ലെങ്കിൽ ഇങ്ങോട്ട് വരും..!! നിങ്ങള്‍ കുറെ ആള്‍ക്കാർ ട്രൗസറിട്ട് നടക്കുന്നതല്ലേ ഫോറസ്റ്റ്..!!! വനംവകുപ്പ് റേഞ്ച് ഓഫിസറോട് തട്ടിക്കയറി അൻവർ…

മലപ്പുറം: നിലമ്പൂരിൽ വനംവകുപ്പിന്‍റെ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥനോട് കയര്‍ത്ത് പി.വി. അൻവര്‍ എംഎല്‍എ. വനംവകുപ്പ് റേഞ്ച് ഓഫിസറോടാണ് അൻവർ തട്ടിക്കയറിയത്. വാഹനം പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. നിലമ്പൂർ അരുവാക്കോട് വനം ഓഫിസിലെ ഉദ്ഘാടനത്തിന് എത്തിയ എംഎൽഎയുടെ വാഹനം മാറ്റി നിർത്താൻ ഒരു ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടതാണ് അൻവറിനെ ചൊടിപ്പിച്ചത്.

വാഹനം ആദ്യം ഒരു സ്ഥലത്ത് പാര്‍ക്ക് ചെയ്തെങ്കിലും മാറ്റിയിടണമെന്നു പറഞ്ഞു. വീണ്ടും മാറ്റിയിട്ടപ്പോള്‍ അവിടെ നിന്നും മാറ്റിയിടാൻ പറഞ്ഞുവെന്നാണ് ആരോപണം. ഇക്കാര്യം പി.വി.അൻവര്‍ പരിപാടി കഴിഞ്ഞ് എത്തിയപ്പോള്‍ ഡ്രൈവര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വണ്ടി മാറ്റിയിടാൻ പറ‍ഞ്ഞ ഓഫിസര്‍ ആരാണെന്ന് ചോദിച്ച് അൻവര്‍ ഓഫിസിലേക്ക് എത്തി. എന്നാല്‍, ഓഫിസര്‍ അവിടെ ഇല്ലെന്ന് റേഞ്ച് ഓഫിസര്‍ അറിയിച്ചു. തുടര്‍ന്നാണ് റേഞ്ച് ഓഫിസറോട് അൻവര്‍ കയര്‍ത്ത് സംസാരിച്ചത്. തന്നോടുള്ള വിരോധത്തിന്‍റെ ഭാഗമായാണ് ഉദ്യോഗസ്ഥന്‍റെ ഭാഗത്തുനിന്ന് ഇത്തരമൊരു നീക്കമുണ്ടായതെന്നാണ് അൻവർ പറയുന്നത്.

അടങ്ങാതെ അൻവർ..!!! കെ.സുധാകരൻ വനം മന്ത്രിയായിട്ട് ഇതൊന്നും നേരെയായിട്ടില്ലെന്നും പിന്നല്ലേ പാവം ശശീന്ദ്രൻ…, വനം വകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചിട്ട് മൃതദേഹം ഓഫിസിൽ വയ്ക്കാൻ പോലും മേലുദ്യോഗസ്ഥർ സമ്മതിച്ചില്ല…, ഉദ്യോഗസ്ഥർക്ക് പണ്ടത്തെ പോലെ ഇപ്പോൾ പണിയില്ല.., നഷ്ടപരിഹാരം 10 ലക്ഷം കിട്ടുന്നില്ലേയെന്ന് ഒരു ഉദ്യോഗസ്ഥൻ…, തമിഴ്നാട്ടിലാണെങ്കിൽ ചെപ്പക്കുറ്റിക്ക് അടി കിട്ടിയേനെ…

വനംവകുപ്പ് ജീവനക്കാരുടെ തോന്നിവാസത്തിന് അതിരില്ല..!!! ഒരു ഉദ്യോഗസ്ഥനും ജനപ്രതിനിധികളെ പേടിയില്ല..!! മന്ത്രിയുടെ ഇടപെടൽ ഒന്നും പൂർണതയിൽ എത്തിയിട്ടില്ല.. ശശീന്ദ്രനെ വേദിയിലിരുത്തി അപമാനിച്ച് അൻവർ..!!!! അടുത്ത നിയമസഭാ സമ്മേളനത്തിൽ പറയാൻ കഴിയുമോ എന്ന് ഉറപ്പില്ല. അതുകൊണ്ട് പറയാനുള്ളതെല്ലാം പറഞ്ഞ് പോകുന്നു…

സിപിഎം മൂർദാബാദ് വിളിച്ച് മകൾ ആശ മൃതശരീരത്തിൽ കെട്ടിപ്പിടിച്ചു കിടന്നു..!!! സിപിഎം നേതാവ് എം.എം.ലോറൻസിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ തർക്കവും നാടകീയ സംഭവങ്ങളും…

വാഹനം മാറ്റിയിടാൻ പറഞ്ഞ ഉദ്യോഗസ്ഥനോട് നാലു മണിക്ക് മുൻപ് ഗസ്റ്റ് ഗൗസില്‍ തന്നെ വന്നു കാണണമെന്നും ഇല്ലെങ്കില്‍ ഇങ്ങോട്ട് വരുമെന്നും പി.വി.അൻവര്‍ പറഞ്ഞു. ആവശ്യത്തിന് മതി, നിങ്ങള്‍ കുറെ ആള്‍ക്കാർ ട്രൗസറിട്ട് നടക്കുന്നതല്ലേ ഫോറസ്റ്റെന്നും മര്യാദ കാണിക്കണമെന്നും പറഞ്ഞ് രോഷത്തോടെ സംസാരിച്ചശേഷമാണ് പരിപാടിയുടെ അധ്യക്ഷനായ അൻവര്‍ മടങ്ങിപ്പോയത്.

വാർത്താ സമ്മേളനം വൈകിയത് വെറുതേയല്ല..!!! മുഖ്യമന്ത്രി അൻവറിനെതിരേ ആഞ്ഞടിച്ചത് വ്യക്തമായ വിവരങ്ങൾ ലഭിച്ച ശേഷം…!! സ്വർണക്കടത്ത് സംഘവുമായി ചേർന്ന് പൊലീസിനെതിരെ ഗൂഢാലോചന നടന്നെന്ന് ഇന്റലിജൻസ് റിപ്പോർട്ട്..!!!

പണം നല്‍കിയില്ല.., സ്ത്രീയോട് മോശമായി സംസാരിച്ചു..!! പൊലീസുകാരൻ പട്ടാപ്പകല്‍ ബെവ്കോയിൽനിന്ന് മദ്യക്കുപ്പി എടുത്തോടി..!!! തടയാന്‍ ശ്രമിച്ച ജീവനക്കാരിയെ തള്ളി മാറ്റി.., പിടികൂടി ജീവനക്കാർ…

അർജുന്റെ ലോറിയുടെ ക്രാഷ് ഗാർഡും കയറും കണ്ടെത്തി..!! ലോറിയുടമ സ്ഥിരീകരിച്ചു…!! ഡൈവിംഗ് സംഘം നടത്തിയ തിരച്ചിലാണ് കയർ കിട്ടിയത്…, തിരച്ചിലിൽ തൃപ്തിയെന്ന് അർജുന്റെ സഹോദരി ഭർത്താവ്

രക്തത്തുള്ളികൾ വീണ ഫ്രിഡ്ജിനു പുറത്ത് പുഴുക്കൾ ഇഴയുന്നു.., സഹിക്കാനാവാത്ത ദുർഗന്ധം…, 30ലധികം കഷ്ണങ്ങളാക്കിയ ശരീരഭാഗങ്ങൾ ഫ്രിഡ്ജിൽ ..!!! ബംഗളൂരു ഫ്ലാറ്റിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതിൻ്റെ കൂടുതൽ വിവരങ്ങൾ….

Come see me at the guest house before 4 p.m. or else… MLA P.V. Anwar scolds forest officials
PV Anvar Malappuram News Forest Department Kerala News

pathram desk 1:
Related Post
Leave a Comment