പണം നല്‍കിയില്ല.., സ്ത്രീയോട് മോശമായി സംസാരിച്ചു..!! പൊലീസുകാരൻ പട്ടാപ്പകല്‍ ബെവ്കോയിൽനിന്ന് മദ്യക്കുപ്പി എടുത്തോടി..!!! തടയാന്‍ ശ്രമിച്ച ജീവനക്കാരിയെ തള്ളി മാറ്റി.., പിടികൂടി ജീവനക്കാർ…

കൊച്ചി: ബെവ്‌കോ വില്‍പ്പനശാലയില്‍ നിന്ന് പട്ടാപ്പകല്‍ പണം നല്‍കാതെ മദ്യക്കുപ്പി എടുത്തോടിയ പൊലീസുകാരന്‍ പിടിയില്‍. കളമശേരി എആര്‍ ക്യാമ്പിലെ ഡ്രൈവര്‍ കെകെ ഗോപിയാണ് പൊലീസിന്‍റെ പിടിയിലായത്. എറണാകുളം പട്ടിമറ്റത്താണ് സംഭവം.

ഇന്നലെ രാവിലെയാണ് സംഭവം. മദ്യക്കുപ്പി എടുത്ത ശേഷം കൗണ്ടറിലുണ്ടായിരുന്ന സ്ത്രീയോട് മോശമായി സംസാരിച്ചു. പണം നല്‍കണമെന്ന് അവര്‍ പറഞ്ഞതോടെ കുപ്പിയുമെടുത്ത് ഇയാള്‍ ഓടുകയായിരുന്നു. വാതില്‍ക്കല്‍ തടയാന്‍ ശ്രമിച്ച ജീവനക്കാരിയെ തള്ളി മാറ്റുകയും ചെയ്തു. ഇതിനിടെ ബെവ്‌കോയിലെ ഡോര്‍ തകര്‍ന്നുവീഴുന്നതും വീഡിയോയില്‍ കാണാം.

എൻ്റെ പൊന്നേ…, പുതിയ റെക്കോഡിലേക്ക് കുതിച്ച് സ്വർണവില..!! ഗ്രാമിന് 7,000 രൂപയ്ക്കടുത്ത് എത്തി… നാല് ദിവസംകൊണ്ട് കൂടിയത് 1240 രൂപ …!!! ഇനി കുറയണമെങ്കിൽ ഈകാര്യം സംഭവിക്കണം…

നേവി സംഘമെത്തി..!! ഷിരൂരിൽ നാല് പോയന്റുകളിൽ പ്രത്യേക പരിശോധന… റിട്ട. മേജർ ജനറൽ ഇന്ദ്രബാലനും ഇന്ന് സ്ഥലത്തെത്തും..!! കണ്ടെത്തിയ അസ്ഥിഭാഗം വിദ​ഗ്ധ പരിശോധനയ്ക്ക്….

പിന്നീട് ജീവനക്കാര്‍ ഇയാളെ തടഞ്ഞുവയ്ക്കുകയും മദ്യക്കുപ്പി തിരികെ വാങ്ങുകയുമായിരുന്നു. ബെവ്‌കോ ജീവനക്കാരുടെ പരാതിയില്‍, പട്ടിമറ്റത്തെ വീട്ടിലെത്തിയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ബെവ്‌കോയിലെത്തിയ സമയത്ത് ഇയാള്‍ മദ്യപിച്ചിരുന്നതായും ജീവനക്കാര്‍ പറയുന്നു. സ്ത്രീയെ ആക്രമിച്ചതുള്‍പ്പെടയാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. കെകെ ഗോപിക്കെതിരെ വകുപ്പുതല നടപടി കൂടി ഉണ്ടായേക്കും.

വാർത്താ സമ്മേളനം വൈകിയത് വെറുതേയല്ല..!!! മുഖ്യമന്ത്രി അൻവറിനെതിരേ ആഞ്ഞടിച്ചത് വ്യക്തമായ വിവരങ്ങൾ ലഭിച്ച ശേഷം…!! സ്വർണക്കടത്ത് സംഘവുമായി ചേർന്ന് പൊലീസിനെതിരെ ഗൂഢാലോചന നടന്നെന്ന് ഇന്റലിജൻസ് റിപ്പോർട്ട്..!!!

policeman took a bottle of liquor from Bevco and ran away without paying 

pathram desk 1:
Leave a Comment