സര്‍ക്കാരുമായി ചേര്‍ന്ന് എന്തു ചെയ്യാന്‍ കഴിയും..? പ്രശ്നപരിഹാരം ലക്ഷ്യമിട്ട് മുഖ്യമന്ത്രിയെ കണ്ട് ഡബ്ല്യൂസിസി അംഗങ്ങൾ…

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ തുടര്‍നടപടികളില്‍ നിലപാട് അറിയിക്കാന്‍ ഡബ്ല്യുസിസി അംഗങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. സിനിമാ നയത്തിലെ നിലപാടും ഇവര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. ദീദി ദാമോദരന്‍, റിമ കല്ലിങ്കല്‍, ബീനാ പോള്‍, രേവതി തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസിലായിരുന്നു കൂടിക്കാഴ്ച.

പ്രശ്‌നപരിഹാരമെന്ന ലക്ഷ്യമാണുള്ളതെന്നും സര്‍ക്കാരുമായി ചേര്‍ന്ന് എന്തു ചെയ്യാന്‍ കഴിയുമെന്നാണ് ആലോചിക്കുന്നെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം റിമാ കല്ലിങ്കല്‍ പ്രതികരിച്ചു.

അവധി കഴിഞ്ഞ് വരുമ്പോൾ പണി കാണില്ലെന്ന് സംശയം..!! നീക്കം തിരിച്ചറിഞ്ഞ് അവധി വേണ്ടെന്ന് വച്ച് അജിത് കുമാർ… , അതിരാവിലെ ഉണ്ടായ ട്വിസ്റ്റിന് കാരണം സർക്കാരിലെ ഉന്നതരുടെ പിന്തുണ ?

‘ആഭാസം’ സിനിമയിൽ അഭിനയിച്ചവരെ കണ്ടപ്പോൾ മനസ്സിലായി… മലയാള സിനിയിൽ ഇപ്പോഴും ഭീകരവശമുണ്ട്..!! മോളുടെ പേടിയൊക്കെ സ്ക്രീൻ ടെസ്റ്റ് കഴിയുമ്പോ മാറുമെന്ന് സംവിധായകൻ..!! ക്രിമിനൽ മനസ്സുള്ള ഒരു ഗ്രൂപ്പുണ്ടെന്ന് ഉറപ്പ്..!! ഏഴാം ക്ലാസിലും പ്ലസ് വണ്ണിനും പഠിക്കുമ്പോൾ ദുരനുഭവം..!!

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പഠിക്കാന്‍ അഞ്ജലി മേനോന്‍, പത്മപ്രിയ ഗീതുമോഹന്‍ദാസ് തുടങ്ങിയവരെ ഡബ്ല്യുസിസി ചുമതലപ്പെടുത്തിയിരുന്നു. ഇവര്‍ രൂപപ്പെടുത്തിയ നിര്‍ദേശങ്ങളാണ് സര്‍ക്കാരിനു സമര്‍പ്പിക്കുന്നത്. ഡബ്ല്യുസിസിയുടെ ആവശ്യപ്രകാരമാണ് സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ കമ്മിറ്റിയെ നിയോഗിച്ചത്.

ഓൺലൈൻ വഴിയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് അറുതി വരുത്തണം..!! 5000 ‘സൈബർ കമാൻഡോകളെ’ ഇറക്കുമെന്ന് അമിത് ഷാ

WCC to Meet Kerala CM to Push for Action on Hema Committee Report
WCC Pinarayi Vijayan Hema Committee report Kerala News Thiruvananthapuram News

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7