കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ തനിക്കു നേരെ ഉയർന്ന ആരോപണത്തിൽ അന്വേഷണം നടത്തണമെന്നും ഗൂഢാലോചനയുണ്ടെങ്കിൽ പുറത്തുകൊണ്ടു വരണമെന്നും ആവശ്യപ്പെട്ട് നടൻ നിവിൻ പോളി ഡിജിപിക്കും പ്രത്യേകാന്വേഷണ സംഘത്തിനും പരാതി നൽകി. മുഖ്യമന്ത്രി പിണറായി വിജയനും സാംസ്‌കാരികമന്ത്രി സജി ചെറിയാനും പരാതി നൽകിയിട്ടുണ്ട്. പീഡനം നടന്നതായി പരാതിക്കാരി ആരോപിച്ച ദിവസങ്ങളില്‍ താന്‍ കേരളത്തില്‍ സിനിമാ ഷൂട്ടിങ്ങില്‍ പങ്കെടുക്കുകയായിരുന്നെന്ന് പരാതിയിൽ നിവിൻ പറയുന്നു. ഇതിന്‍റെ വിശദാംശങ്ങളും പരാതിയില്‍ വിശദമായി ചേര്‍ത്തിട്ടുണ്ട്.
പീഡിപ്പിച്ചതായി പറയപ്പെടുന്ന ദിവസങ്ങളില്‍ താന്‍ വിദേശയാത്ര നടത്തിയിട്ടില്ലെന്നും നിവിന്‍ പരാതിയില്‍ പറയുന്നു. ഇതിന്‍റെ തെളിവായി പാസ്പോര്‍ട്ടിന്‍റെ പകർപ്പും പരാതിക്കൊപ്പം ചേര്‍ത്തിട്ടുണ്ട്. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി തന്‍റെ നിരപരാധിത്വം തെളിയിക്കണമെന്നും തന്നെ കേസില്‍ നിന്നും ഒഴിവാക്കണമെന്നും നിവിൻ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു. ഏത് തരം അന്വേഷണത്തോടും താന്‍ സഹകരിക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കിയിട്ടുണ്ട്.
അജിത് കുമാർ പറഞ്ഞതെല്ലാം ശരിയാണ്…!!! സഹപാഠിയാണെന്നു സ്ഥിരീകരിച്ച് ആർഎസ്എസ് നേതാവ്
2023 നവംബറിനും ഡിസംബർ 15നും ഇടയിൽ നിവിൻ പോളി ഉൾപ്പെടെ 6 പേർ ദുബായിൽ വച്ച് പീഡിപ്പിച്ചെന്ന് ആരോപിച്ച് നേര്യമംഗലം സ്വദേശിയായ യുവതി പരാതി നൽകിയിരുന്നു. എന്നാൽ തനിക്ക് പരാതിക്കാരിയെ അറിയില്ലെന്നും യാതൊരു ബന്ധമില്ലെന്നും വ്യാജ ആരോപണമാണ് ഉന്നയിക്കുന്നതെന്നും വ്യക്തമാക്കി നിവിനും രംഗത്തെത്തിയിരുന്നു. ഇതിനിടെ, ഡിസംബർ 14 മുതലുള്ള 3 ദിവസങ്ങളിലാണ് താൻ പീഡിപ്പിക്കപ്പെട്ടതെന്ന് യുവതി വെളിപ്പെടുത്തൽ നടത്തി. എന്നാൽ ഈ സമയത്ത് നിവിൻ പോളി തന്റെ സിനിമയിൽ അഭിനയിക്കുകയായിരുന്നു എന്നും കൊച്ചിയിലായിരുന്നു ഷൂട്ടിങ് എന്നും സംവിധായകൻ വിനീത് ശ്രീനിവാസൻ വ്യക്തമാക്കുകയും ചെയ്തിരുന്നു.
Nivin Pauly Files Complaint, Denies Harassment Allegations HEMA COMMITTEE REPORT
Nivin Pauly Hema Committee report DGP Me Too in Malayalam Film Kerala News
Leave a Comment