ഡിസംബര്‍ 14ന് ഞാൻ എടുത്ത വീഡിയോ ആണിത്…!! നിവിൻ ചേട്ടന്റെ കൂടെയാണ് ആ സീൻ ചെയ്തത്…!! സത്യം എപ്പോഴും ലളിതമാണ്… തെളിവ് സഹിതം നടി പാർവതി കൃഷ്ണ

കൊച്ചി: പീഡന പരാതിയിൽ വിനീത് ശ്രീനിവാസന് പിന്നാലെ നിവിൻ പോളിയെ പിന്തുണച്ച് നടി പാർവതി കൃഷ്ണ. പരാതിയിൽ പറയുന്ന ദിവസം നിവിൻ കൊച്ചിയിൽ ആയിരുന്നുവെന്ന് നടി പറഞ്ഞു. വർഷങ്ങൾക്ക് ശേഷം സിനിമയുടെ ലൊക്കേഷനിലെ നിവിൻ പോളിയുമായുള്ള ചിത്രം നടി പങ്കുവച്ചു. നിവിൻ പോളിയെ മനഃപൂർവം കുടുക്കിയതാണെന്ന് ബോധ്യപ്പെട്ടുവെന്ന് പാർവതി കൃഷണ 24നോട് പറഞ്ഞു. സത്യം എല്ലായെപ്പോഴും ലളിതമാണെന്ന അടിക്കുറിപ്പോടെ പാർവതി വിഡിയോയും ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു.

” 2023 ഡിസംബര്‍ 14ന് ഞാൻ എടുത്ത വീഡിയോ ആണിത്. വിനീതേട്ടന്റ വർഷങ്ങൾക്ക് ശേഷം ഷൂട്ടിം​ഗ് ലൊക്കേഷനിൽ ആണ് ഇത്. സിനിമയിൽ ഞാൻ ചെറിയൊരു വേഷം ചെയ്തിരുന്നു. ഡിസംബർ 14 ന് ഞാൻ നിവിൻ ചേട്ടന്റെ കൂടെയാണ് ആ സീൻ ചെയ്തത്. ഒരു പാട് പേര് ന്യൂസ് കണ്ടിട്ട് ടെക്സ്റ്റ് ചെയ്തിരുന്നു. ഇത് പറയണമെന്ന് തോന്നി, ഇതാണ് സത്യം”, പാർവതി പറഞ്ഞു. അന്ന് തന്റെ ഫോണിൽ എടുത്ത വിഡിയോ കാണിച്ചുകൊണ്ടാണ് നടിയുടെ പ്രതികരണം.

3 പൊലീസ് ഉന്നതര്‍ പരസ്പരം കൈമാറിയായിരുന്നു പീഡനം..!! എന്നെ ഒന്നിനും പറ്റാത്തതു പോലെ ആക്കി..!!! എന്താണ് വാതില്‍ തുറക്കാതിരുന്നത് എന്ന് കൂടെയുള്ള പെണ്ണ് ചോദിച്ചു…!!! യുവതിയുടെ വെളിപ്പെടുത്തലിൻ്റെ പൂർണരൂപം

പെട്രോൾ, ഡീസൽ വില കുറച്ചേക്കും…!!! മഹാരാഷ്ട്രയിലും ഹരിയാനയിലും തെരഞ്ഞെടുപ്പുകൾ വരുന്നു…, ആഗോള എണ്ണവില ഒമ്പത് മാസത്തെ താഴ്ചയിൽ

ആ സ്വപ്നം സഫലമാകും.., മെസി ഉൾപ്പെടെ അർജൻ്റീന ടീം കേരളത്തിൽ എത്തും…!! അർജൻറീന ഫുട്ബോൾ അസോസിയേഷൻ താല്പര്യം അറിയിച്ചു…

കഴിഞ്ഞ ദിവസം നടനും സംവിധായകനുമായ വിനീത് ശ്രീനിവാസനും ഇതേകാര്യം ചൂണ്ടിക്കാട്ടിയിരുന്നു. പീഡനം നടന്നുവെന്ന് പരാതിക്കാരി പറഞ്ഞ ദിവസങ്ങളിൽ നിവിൻ വര്‍ഷങ്ങള്‍ക്ക് ശേഷം ഷൂട്ടിം​ഗ് ലൊക്കേഷനിൽ ഉണ്ടായിരുന്നു. അന്ന് നിവിനൊപ്പം ഷൂട്ടിങ്ങിൽ നടി കൂടിയായ പാർവതി കൃഷ്ണയും ഉണ്ടായിരുന്നു. ഫോട്ടോകൾ ഉൾപ്പെടെയുള്ള തെളിവുകൾ കൈയ്യിൽ ഉണ്ടെന്നും വിനീത് ശ്രീനിവാസൻ പറഞ്ഞു.

Parvathy Krishna Support on Nivin Pauly
LATEST NEWS HEMA COMMITTEE REPORT MALAYALA CINEMA UPDATES

pathram desk 1:
Related Post
Leave a Comment