ഞാനെങ്ങും ഒളിച്ചോടിയിട്ടില്ല.., സംഭവിച്ചത് സംഭവിച്ചു..!! പ്രതികളായവരെ പുറത്തുകൊണ്ടുവരണം…!! ഇതിലും വലിയ കാര്യങ്ങൾ സിനിമയിൽ നടന്നിട്ടുണ്ടെന്ന് മോഹൻലാൽ..!! ഞാൻ പവർ ഗ്രൂപ്പിൽ പെട്ട ആളല്ല, അതിനെപ്പറ്റി അറിയില്ല

തിരുവനന്തപുരം: ഹേമ റിപ്പോർട്ടിനെക്കുറിച്ചും റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമ രം​ഗത്തുണ്ടായ വിവാദങ്ങളിലും പ്രതികരിച്ച് നടൻ മോഹൻലാൽ. ഞാൻ പവർ​ ​ഗ്രൂപ്പിൽപ്പെട്ട ആളല്ലെന്നും അങ്ങനെ എനിക്ക് അറിയുകയുമില്ലെന്നും മോ​ഹൻലാൽ മാധ്യമങ്ങളോട് പറഞ്ഞു. സംഭവിച്ചത് സംഭവിച്ചു പോയി. പ്രതികളായവരെ പുറത്തുകൊണ്ടുവരണമെന്ന് അദ്ദേഹം പറഞ്ഞു.

ഞാനെങ്ങും ഒളിച്ചോടിയിട്ടില്ല. സംഘടന പരാതിപ്പെട്ടവർക്ക് ഒപ്പം നിൽക്കും. മാധ്യമങ്ങൾ സഹകരിച്ചാൽ കോൺക്ലേവിൽ തങ്ങളും സഹകരിക്കുമെന്ന് മോ​ഹൻലാൽ പറഞ്ഞു. രണ്ടുമാസത്തിനുള്ളിൽ എല്ലാം അറിയാം. എല്ലാ ചോദ്യങ്ങൾക്കും ഉള്ള ഉത്തരങ്ങളും തന്റെ പക്കലില്ല. ഇതിലും വലിയ കാര്യങ്ങൾ സിനിമയിൽ നടന്നിട്ടുണ്ട്. പെട്ടെന്നൊരു തീരുമാനം എടുക്കാൻ തങ്ങൾക്ക് സാധിക്കുന്നില്ലെന്ന് മോ​ഹൻലാൽ പറഞ്ഞു.

എനിക്ക് ഫോട്ടോകൾ അയച്ചിട്ടില്ല…!! ‘ എന്നെയും രഞ്ജിത്തിനെയും കുറിച്ച് മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ എനിക്കറിയാം… പ്രതികരിക്കേണ്ട ആവശ്യമില്ലെന്ന് രേവതി

സുരേഷ് ഗോപി തൃശൂരിൽ ജയിച്ചത് പോലീസ് കലക്കലിലൂടെ…!! അവന്മാരൊക്കെ കമ്മികളാണ് സാറേ.!!” “തൃശ്ശൂർ പൂരം കലക്കി” ബിജെപിക്ക്‌ വഴി വെട്ടി കൊടുത്തതാര്? പി.വി. അൻവറിൻ്റെ വെളിപ്പെടുത്തലുകൾ…

സർക്കാരും പോലീസും ഒക്കെയുണ്ട്. കുറ്റം ചെയ്തവർക്ക് പിന്നാലെ പോലീസുണ്ട്. അതല്ലാതെ അഭിപ്രായം ചോദിച്ചാൽ തനിക്ക് ആണ്, അല്ല എന്ന് പറയാൻ അറിയില്ലെന്ന് മോഹൻലാൽ പറഞ്ഞു. അമ്മ അസോസിയേഷന് ഒരുപാട് തെറ്റിധാരണങ്ങളും വിയോജിപ്പുമുണ്ട്. ഒരുപാട് പേർ ഇങ്ങനെയല്ല ചെയ്യേണ്ടത് എന്ന് പറയുന്നു. അങ്ങനെ പറയുന്നവർ മുന്നോട്ടു വരട്ടെ. തങ്ങളെക്കാൾ മുന്നോട്ട് നയിക്കാൻ പ്രാപ്തിയുള്ളവർ വന്നോട്ടെയെന്ന് അദ്ദേഹം പറഞ്ഞു.

സംഘടനയിൽ തുടർന്നാൽ ആരോപണങ്ങൾ തങ്ങൾക്ക് നേരെയാണ് വരുന്നതെന്ന് മോ​ഹൻലാൽ പറയുന്നു. കഷ്ടപ്പെട്ട് പടുത്തുയർത്തിയ ഇൻഡസ്ട്രിയാണ്. ചില വ്യക്തിപരമായി തെറ്റ് കുറ്റങ്ങൾ ഉണ്ടായേക്കാം. മറ്റു ഭാഷകളിൽ ഉൾപ്പെടുന്നവർ വിളിച്ച് ഇവിടെ എന്താണ് സംഭവിക്കുന്നത് എന്ന് ചോദിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ട് സംസ്ഥാന സർക്കാർ എടുത്ത നല്ല തീരുമാനമാണെന്ന് അദ്ദേഹം പറഞ്ഞു. കമ്മിറ്റികൾ എല്ലാ മേഖലയിലും വരണം എന്നാണ് ആഗ്രഹിക്കുന്നത്. തെറ്റ് ചെയ്തവരെ രക്ഷിക്കാൻ കഴിയില്ല. ദയവ് ചെയ്ത് എല്ലാവരും സഹകരിച്ച് ഈ പ്രതിസന്ധി മറികടക്കണം. ഇത് എങ്ങോട്ടാണ് പോകുന്നത് എന്ന് തനിക്കറിയില്ലെന്ന് മോഹൻലാൽ പറഞ്ഞു. വളരെയധികം സങ്കടമുണ്ടെന്ന് മോഹൻലാൽ മാധ്യമങ്ങളോട് പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി നടൻ മോഹൻലാൽ. അമ്മ എന്നത് ഒരു കുടുംബം പോലെയാണ്. ഏറ്റവും വലിയ പേരുള്ള അസോസിയേഷനാണ് അമ്മ. അമ്മയിൽ നിന്നും മാറിയതിൽ ഉത്തരം പറയേണ്ടത് മൊത്തം സിനിമ ഇൻഡസ്ടറിയാണ്. എല്ലാവര്ക്കും തുറന്നു സംസാരിക്കാൻ സാധിക്കുന്ന വേദിയാകണം അമ്മ. ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹം. അമ്മ ട്രെഡ് യൂണിയൻ അല്ല.

വ്യക്തിപരമായ കാരണങ്ങളാൽ കേരളത്തിലുണ്ടായിരുന്നില്ല. ഭാര്യയുടെ ശസ്ത്രക്രിയയും ബറോസിൻ്റെ പ്രവ‍ർത്തനങ്ങളുമായി തിരക്കിലായിരുന്നുവെന്നും അതിനാലാണ് പ്രതികരണം വൈകിയതെന്നും പറ‌ഞ്ഞ അദ്ദേഹം സിനിമകളുടെ റിലീസ് മാറ്റിവച്ചുവെന്നും അറിയിച്ചു. ഒരുപാട് ജീവ കാരുണ്യ പ്രവർത്തനങ്ങൾ അമ്മ നടത്തിവരുന്നു. എല്ലാവരുമായി ആലോചിച്ചാണ് അമ്മയിൽ നിന്നും മാറിയത്. ഇത് ഒരു ഇൻഡസ്ടറി തകർന്നുപോകുന്ന കാര്യമാണ്. വളരെ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത ഇൻഡസ്ടറിയാണ് മലയാളം സിനിമ.

കുറ്റം ചെയ്തുവെന്ന് പറയുന്നവർ ശിക്ഷിക്കപ്പെടും. അവർക്ക് പിറകിൽ പൊലീസ് ഉണ്ട്. പതിനായിര കണക്കിന് ആളുകൾ പണിയെടുക്കുന്ന സംഘടനയാണ് മലയാളം സിനിമ ഇൻഡസ്ടറി അതിനെ തകർക്കരുത്. കുറ്റം ചെയ്‌തവർ ശിക്ഷിക്കപ്പെടും. ഞാൻ പവർ ഗ്രൂപ്പിൽ പെട്ട ആളല്ല എനിക്ക് അതിനെപ്പറ്റി അറിയില്ലെന്നും മോഹൻലാൽ വ്യക്തമാക്കി.

അതേസമയം ഇടവേളകളില്ലത്ത ഇന്ത്യൻ ടീമിൽ മലയാളികളുടെ സാന്നിധ്യം ഇനിയും ഉണ്ടാകുമെന്ന് കെ സി എൽ വേദിയിൽ നടൻ മോഹൻലാൽ. ക്രിക്കറ്റ് കളിപോലെതന്നെ വാശിയേറിയതായിരുന്നു കേരള ക്രിക്കറ്റ് ലീഗ് കളിക്കാരുടെ ലേലം.170 കളിക്കാരായിരുന്നു ലേലത്തിൽ തെരെഞ്ഞെടുത്തത്.

ജൂനിയർ ആയ കളിക്കാരെയും ടീമിൽ ഉൾപ്പെടുത്തി എല്ലാവര്ക്കും അവസരം നൽകും. പാടത്തും പറമ്പിലും ഓല മടലുമായി ക്രിക്കറ്റ് കളിച്ചിരുന്ന ബാല്യമായിരുന്നു ഞങ്ങളുടേത്. ഇതൊക്കെ കേട്ടാൽ ക്രിക്കറ്റ് കളിയിലെ തുടക്കക്കാർക്ക് ഇന്ന് അത്ഭുതമായിരിക്കും. ഇന്നത്തെ തലമുറ ധോണി മുതൽ സഞ്ജു സാംസൺ വരെ കയ്യൊപ്പിട്ട ബാറ്റുകളേന്തിയാണ് കളി പഠിക്കാൻ എത്തുന്നത്. ഇന്ന് ക്രിക്കറ്റ് പരിശീലിക്കാൻ മികച്ച അവസരമാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ ഒരുക്കുന്നത്. മിന്നുമണി, ആശാ ശോഭന, സജിന സജീവൻ തുടങ്ങിയ വനിതാ താരങ്ങളായ മിടുക്കികളാണ് ഇന്ത്യക്കായി കളിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

കേരള ക്രിക്കറ്റ് അസോസിയേഷന് എല്ലാ ആശംസകളും. അപ്പൊ എങ്ങനാ നമ്മൾ ഒരുമിച്ച് കളിക്കാൻ ഇറങ്ങുകയല്ലേ എന്നും അദ്ദേഹം പറഞ്ഞു.

Actor Mohanlal respond on controversy’s in Malayalam film industry

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7