തിമിംഗലങ്ങളുടെ പേര് ഇപ്പോഴും ഇരുട്ടിലാണ്…!! ധീരയായ ഒരു പെൺകുട്ടിയുടെ പരിശ്രമത്തിന്റെ ഫലമാണ് പുറത്തുവന്ന റിപ്പോർട്ട്… ചുരുക്കം ചില കടലാസുകളിൽ നിന്നാണ് കുറേ ബിംബങ്ങൾ പുറത്തേക്ക് തെറിച്ചു വീണത്…!!

തിരുവനന്തപുരം: ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ തിമിംഗലങ്ങളുടെ പേര് ഇപ്പോഴും ഇരുട്ടിലാണെന്ന് കഥാകൃത്ത് ടി.പത്മനാഭൻ. റിപ്പോർട്ടിന്മേൽ നാലര വർഷം സർക്കാർ അടയിരുന്നുവെന്നും ടി.പത്മനാഭൻ പരിഹസിച്ചു.

‘‘ഇരയുടെ ഒപ്പമാണ് സർക്കാർ എന്ന് പറയുന്നുണ്ടെങ്കിലും അത് അങ്ങനെയല്ല. ധീരയായ ഒരു പെൺകുട്ടിയുടെ പരിശ്രമത്തിന്റെ ഫലമാണ് പുറത്തുവന്ന റിപ്പോർട്ട്. റിപ്പോർട്ടിലെ കുറേ പേജുകൾ ഇപ്പോഴും ഇരുട്ടിലാണ്. അതിലാണ് ഏറ്റവും വലിയ തിമിംഗലങ്ങളെ കുറിച്ചുള്ള പ്രസ്താവനകള്‍ ഉള്ളത്. പുറത്തുവന്ന ചുരുക്കം ചില കടലാസുകളിൽ നിന്നാണ് കുറേ ബിംബങ്ങൾ പുറത്തേക്ക് തെറിച്ചു വീണത്.’’ – ടി.പത്മനാഭൻ തുറന്നടിച്ചു.

സിനിമാ മേഖലയിലെ ലൈംഗികാരോപണങ്ങളില്‍ കേസെടുത്തെങ്കിലും തിടുക്കപ്പെട്ട് അറസ്റ്റ് വേണ്ടെന്ന നിലപാടില്‍ സര്‍ക്കാര്‍. താരങ്ങളെ ഒന്നടങ്കം അറസ്റ്റ് ചെയ്താല്‍ സിനിമാ വ്യവസായം പ്രതിസന്ധിയിലാകുമെന്ന് സര്‍ക്കാരിന് ആശങ്കയുണ്ട്. പരാതികളില്‍ കോടതി ഇടപെടട്ടെ എന്ന നിലപാടായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കാന്‍ സാധ്യത.

സ്ത്രീ ചുമതലയേറ്റെടുത്തു എന്നു കരുതി ലോകം അവസാനിക്കില്ല സർ..!!! അമ്മ ഭാരവാഹികൾ രാജിവച്ച് ഭീരുക്കളെപ്പോലെ ഒഴിഞ്ഞുമാറി.. !! ഞങ്ങളല്ല തെറ്റുകാര്‍…, പക്ഷേ ആഘാതമെല്ലാം ഏറ്റുവാങ്ങേണ്ടി വരുന്നത് സ്ത്രീകളാണ്…; തുറന്നടിച്ച് നടി പാർവതി..!! ..

അവസാനത്തെ അടവുമായി മുകേഷ്..!! മുഖ്യമന്ത്രിയെ കയ്യിലെടുത്തു..!! സംരക്ഷണം നൽകി പിണറായി..!!! രാജിവയ്ക്കേണ്ടെന്ന് തീരുമാനം…. അറസ്റ്റ് ചെയ്യേണ്ടെന്ന് അന്വേഷണ സംഘത്തിന് നിർദേശം..? മണ്ഡലത്തില്‍ നിന്ന് മുങ്ങി

സിദ്ദിഖിനെ കാണാൻ നടി ഹോട്ടലിൽ എത്തി…, റിസപ്ഷനിലെ രജിസ്റ്ററിൽ പേരെഴുതി ഒപ്പിട്ട് മുറിയിലെത്തി…!!! സിദ്ദിഖും നടിയും ഒരേ ഹോട്ടലിൽ താമസിച്ചതിൻ്റെ തെളിവുകൾ അന്വേഷണ സംഘത്തിന്

അതേസമയം ആരോപണങ്ങളില്‍ കേസെടുത്തെങ്കിലും തിടുക്കപ്പെട്ട് അറസ്റ്റ് വേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍. താരങ്ങളെ ഒന്നടങ്കം അറസ്റ്റ് ചെയ്താല്‍ സിനിമാ വ്യവസായം പ്രതിസന്ധിയിലാകുമെന്ന് സര്‍ക്കാരിന് ആശങ്കയുണ്ട്. സിനിമ കോണ്‍ക്ലേവിനെ പോലും അത് ബാധിക്കുമെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു. എന്നാല്‍ പൊതുസമൂഹത്തെ വിശ്വാസത്തിലെടുക്കാന്‍ ചടുലമായ നടപടി തുടരാനാണ് സര്‍ക്കാര്‍ തീരുമാനം. മൊഴി രേഖപ്പെടുത്തല്‍, തെളിവ് ശേഖരണം, രഹസ്യമൊഴിയെടുക്കല്‍, കനത്ത വകുപ്പ് ചുമത്തി എഫ്‌ഐആര്‍ ഇടല്‍ എന്നിവ തുടരും.

അതേസമയം പ്രതികളായ താരങ്ങള്‍ മുന്‍കൂര്‍ ജാമ്യത്തിനുള്ള നീക്കമാരംഭിച്ചിട്ടുണ്ട്. അതില്‍ കോടതി തീരുമാനം വരും വരെ സര്‍ക്കാര്‍ കാത്തിരിക്കാനാണ് സാധ്യത. വിജയ് ബാബുവിന്റേതടക്കം സമാനമായ പരാതികളില്‍ നേരത്തേ കോടതി ഇടപെടട്ടെ എന്ന നിലപാടാണ് എടുത്തത് എന്നതും സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടും.

police will not arrest accused film stars in sexual abuse case now

pathram desk 1:
Leave a Comment