നഗ്ന ചിത്രങ്ങൾ നടി രേവതിക്ക് അയച്ചുകൊടുത്തെന്ന് രഞ്ജിത്ത് പറഞ്ഞു…!! രേവതിയും രഞ്ജിത്തും തമ്മിൽ ബന്ധമുണ്ടോ എന്ന് അറിയില്ലെന്നും ലൈംഗികാരോപണത്തിൽ പരാതി നൽകിയ യുവാവ്

കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച കോഴിക്കോട് സ്വദേശിയായ യുവാവ് കൂടുതൽ വെളിപ്പെടുത്തലുകളുമായി രംഗത്ത്. 2012–ൽ ബെംഗളൂരുവിൽ വച്ച് രഞ്ജിത്ത് പീഡനത്തിന് ഇരയാക്കിയെന്ന് പറഞ്ഞ യുവാവ് അദ്ദേഹം തന്നെ വിവസ്ത്രനാക്കിയതിന് ശേഷം തന്റെ ചിത്രങ്ങൾ എടുത്ത് നടി രേവതിക്ക് അയച്ചു എന്നാണ് ആരോപിക്കുന്നത്‌. താൻ റൂമിൽ എത്തിയപ്പോൾ രഞ്ജിത്ത് ഒരു നടിയുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്നും തന്റെ ഫോട്ടോ എടുത്തിട്ട് ആർക്കാണ് അയക്കുന്നത് എന്ന് ചോദിച്ചപ്പോൾ നടി രേവതിക്കാണെന്നും, അവർക്ക് നിന്നെ ഇഷ്ടമായി എന്ന് പറഞ്ഞെന്നും യുവാവ് പറയുന്നു. രഞ്ജിത്ത് മദ്യം കുടിപ്പിച്ച് തന്നെ പീഡനത്തിന് ഇരയാക്കിയെന്നു കാണിച്ച് ഡിജിപിക്ക് യുവാവ് പരാതി നൽകിയിട്ടുണ്ട്.

ഇന്നലെയാണ് സംവിധായകൻ രഞ്ജിത്തിനെതിരെ ലൈംഗികാരോപണ പരാതിയുമായി യുവാവ് രംഗത്തെത്തിയത്. 2012-ൽ ബംഗളൂരുവിലെ ഹോട്ടൽ മുറിയിൽ വെച്ച് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് രഞ്ജിത്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവാവ് പരാതിയിൽ പറയുന്നത്.

ജയസൂര്യയുടെ കൈകൾ നമുക്ക് പിടിച്ചുമാറ്റാൻ പറ്റാൻ കഴിയാത്ത രീതിയിൽ ശക്തമായിരുന്നു..!!! ബാത്ത്റൂമിലേക്കുള്ള വഴിയില്‍ വച്ച് എന്നെ കയറിപ്പിടിച്ചു..!! രമ്യ നമ്പീശനൊക്കെ ഷൂട്ടിങ്ങിനുണ്ടായിരുന്നു… കൂടുതൽ വെളിപ്പെടുത്തലുകൾ

അവസാനത്തെ അടവുമായി മുകേഷ്..!! മുഖ്യമന്ത്രിയെ കയ്യിലെടുത്തു..!! സംരക്ഷണം നൽകി പിണറായി..!!! രാജിവയ്ക്കേണ്ടെന്ന് തീരുമാനം…. അറസ്റ്റ് ചെയ്യേണ്ടെന്ന് അന്വേഷണ സംഘത്തിന് നിർദേശം..? മണ്ഡലത്തില്‍ നിന്ന് മുങ്ങി

തിമിംഗലങ്ങളുടെ പേര് ഇപ്പോഴും ഇരുട്ടിലാണ്…!! ധീരയായ ഒരു പെൺകുട്ടിയുടെ പരിശ്രമത്തിന്റെ ഫലമാണ് പുറത്തുവന്ന റിപ്പോർട്ട്… ചുരുക്കം ചില കടലാസുകളിൽ നിന്നാണ് കുറേ ബിംബങ്ങൾ പുറത്തേക്ക് തെറിച്ചു വീണത്…!!

തന്നെ വിവസ്ത്രനാക്കിയ ശേഷം തന്റെ നഗ്നചിത്രങ്ങൾ രഞ്ജിത്ത് എടുത്തുവെന്നും, ഇത് കാമുകിക്ക് അയച്ചുകൊടുക്കുമെന്നും രഞ്ജിത്ത് പറഞ്ഞിരുന്നുവെന്ന് യുവാവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. താൻ റൂമിൽ എത്തിയപ്പോൾ രഞ്ജിത്ത് ഒരു നടിയുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്നും തന്റെ ഫോട്ടോ എടുത്തിട്ട് ആർക്കാണ് അയക്കുന്നത് എന്ന് ചോദിച്ചപ്പോൾ നടി രേവതിക്കാണ്, രേവതിക്ക് നിന്നെ ഇഷ്ടമായി എന്ന് പറഞ്ഞെന്നും യുവാവ് വെളിപ്പെടുത്തുന്നു. എന്നാൽ യുവാവിന്റെ വെളിപ്പെടുത്തലിൽ രേവതി പ്രതികരണമൊന്നും അറിയിച്ചിട്ടില്ല.

“സംവിധായകൻ രഞ്ജിത്ത് അദ്ദേഹത്തിന്റെ റൂമിൽ ചെന്ന എന്നോട് നഗ്നനായി നിൽക്കാൻ പറഞ്ഞ സമയത്ത് അദ്ദേഹം ഒരു നടിയുമായി സംസാരിച്ചുകൊണ്ട് നിൽക്കുകയായിരുന്നു. ആ നടിയുടെ പേര് ഞാൻ വെളിപ്പെടുത്തിയിട്ടുണ്ട്, അത് രേവതി ആണ്. നടി രേവതി ആണ് അത് എന്നാണ് രഞ്ജിത്ത് എന്നോട് പറഞ്ഞത്. രേവതിയും രഞ്ജിത്തും തമ്മിൽ ബന്ധമുണ്ടോ ഇല്ലയോ എന്നൊന്നും എനിക്ക് അറിയില്ല. രഞ്ജിത്ത് എന്റെ ഫോട്ടോ എടുത്തിട്ട് അവർക്ക് അയച്ചുകൊടുത്തു.” യുവാവ് പറയുന്നു.

തനിക്ക് സിനിമയിൽ വേഷം തരാമെന്ന് രഞ്ജിത്ത് പറഞ്ഞെങ്കിലും കുറ്റം ആരോപിക്കപ്പെട്ടതിന് ശേഷം രഞ്ജിത്ത് തന്നെ ഒഴിവാക്കുകയായിരുന്നു. ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം മലയാള സിനിമയിൽ മീ ടൂ ആരോപണങ്ങൾ ശക്തമായതിന് ശേഷം ഇതാദ്യമായാണ് ഒരു യുവാവ് ലൈംഗികാതിക്രമ പരാതിയുമായി രംഗത്ത് വരുന്നത്. സഹപ്രവർത്തകരായ സ്ത്രീകളിൽ നിന്ന് മോശം പെരുമാറ്റ/ലൈംഗിക പീഡന പരാതികൾ ഉയർന്ന മലയാള സിനിമാ വ്യവസായത്തിലെ നിരവധി പ്രമുഖരിൽ ഒരാളാണ് രഞ്ജിത്ത്.

pathram desk 1:
Leave a Comment