മാധ്യമങ്ങള്‍ സുരേഷ് ഗോപിക്ക് സ്തുതി പാടണമെന്ന് വിശ്വസിച്ചാല്‍ നടക്കില്ല….!! ജനങ്ങള്‍ക്കു വേണ്ടി സംസാരിയ്ക്കുകയാണ് മാധ്യമങ്ങള്‍, അതിനാൽ ചോദ്യങ്ങൾ ചോദിക്കേണ്ടി വരുമെന്ന് സാറാ ജോസഫ്..

തൃശൂർ: മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ വിമര്‍ശിച്ച് എഴുത്തുകാരി സാറ ജോസഫ്. ജനപ്രതിനിധികള്‍ മാധ്യമ പ്രവര്‍ത്തകരെ തടയുന്നത് എന്തധികാരത്തിലാണെന്നും ജനാധിപത്യ സംവിധാനത്തില്‍ ജനപ്രതിനിധികള്‍ക്ക് തുല്യമായ പദവിയാണ് മാധ്യമങ്ങള്‍ക്കുള്ളതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ജനങ്ങള്‍ക്കു വേണ്ടി സംസാരിയ്ക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യേണ്ടത്.അതിനാല്‍ അവര്‍ക്ക് ചോദ്യങ്ങള്‍ ചോദിയ്‌ക്കേണ്ടിവരും. അതൊരു നിരന്തരപ്രവര്‍ത്തനമാണ്. മാധ്യമങ്ങള്‍ നിങ്ങള്‍ക്കു പിന്നാലെയുണ്ട് എന്നതിനര്‍ത്ഥം ജനങ്ങള്‍ നിങ്ങള്‍ക്കു പിന്നാലെയുണ്ട് എന്നാണെന്ന് ജനപ്രതിനിധികള്‍ കരുതിയിരിയ്ക്കണം – അവര്‍ വ്യക്തമാക്കി.

പാലക്കാട്ട് വമ്പൻ പദ്ധതിയുമായി മോദി സർക്കാർ…!!! വ്യവസായ സ്മാർട് സിറ്റി തുടങ്ങാൻ അനുമതി..!! ചെലവ് 3806 കോടി രൂപ, 51,000 പേർക്ക് നേരിട്ട് തൊഴിൽ..!!!

ഒരു സ്ത്രീയോടു ചെയ്ത ക്രൂരതകളാണ് സരിതയുമായുള്ള അഭിമുഖത്തിലുള്ളത്.. മുകേഷിനെ പോലുള്ളവരെ ഇടതുപക്ഷത്തിന്റെ തണലില്‍ ഇനിയും വളരാന്‍ അനുവദിക്കരുത്..!! രൂക്ഷ വിമര്‍ശനവുമായി ദീപ നിശാന്ത്…!!

അനുഭവിച്ചിട്ടുണ്ടോയെന്ന് ചോദിച്ചാല്‍, ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നത് പോലെ രൂക്ഷമായി അനുഭവിച്ചിട്ടില്ലെന്ന് അനന്യ..!! അമ്മ ഭാരവാഹിത്വത്തിൽനിന്ന് 4 പേർ രാജിവച്ചിട്ടില്ലെന്ന്… മര്യാദ പ്രകാരമാണ് ഒപ്പം നിന്നതെന്ന് വിനു മോഹൻ

കുറിപ്പിന്റെ പൂര്‍ണരൂപം:

ജനപ്രതിനിധികള്‍ മാധ്യമ പ്രവര്‍ത്തകരെ തടയുന്നത് എന്തധികാരത്തിലാണ്?
ജനാധിപത്യസംവിധാനത്തില്‍ ജനപ്രതിനിധികള്‍ക്ക് തുല്യമായ പദവിയാണ് മാധ്യമങ്ങള്‍ക്കുള്ളത്. ജനങ്ങള്‍ക്കു വേണ്ടി സംസാരിയ്ക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യേണ്ടത്. അതിനാല്‍ അവര്‍ക്ക് ചോദ്യങ്ങള്‍ ചോദിയ്‌ക്കേണ്ടിവരും.അതൊരു നിരന്തരപ്രവര്‍ത്തനമാണ്.
മാധ്യമങ്ങള്‍ നിങ്ങള്‍ക്കുപിന്നാലെയുണ്ട് എന്നതിനര്‍ത്ഥം ജനങ്ങള്‍ നിങ്ങള്‍ക്കുപിന്നാലെയുണ്ട് എന്നാണെന്ന് ജനപ്രതിനിധികള്‍ കരുതിയിരിയ്ക്കണം.
അതിനാല്‍ മാധ്യമങ്ങള്‍ സ്തുതി പാടണമെന്ന് വിശ്വസിച്ചാല്‍ നടക്കില്ല. മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുന്നത് ജനങ്ങളെ ആക്രമിയ്ക്കുന്നതിനു തുല്യമാണ്. ജനപ്രതിനിധികള്‍ക്ക് കൊമ്പും തേറ്റയുമല്ല,വാലാണ് വേണ്ടത്.അവര്‍ ജനസേവകരെന്നാണ് ഭരണഘടന സങ്കല്പിച്ചിട്ടുള്ളത്.

പൃഥ്വിരാജിനെ കുറിച്ച് ഞാൻ എന്തെങ്കിലും പറയുകയാണെങ്കിൽ പച്ചയ്ക്ക് പറയേണ്ടിവരുമെന്ന് ധർമജൻ..!!! ലാലേട്ടൻ മാറുകയാണ് എങ്കിൽ കുഞ്ചാക്കോ ബോബൻ ആയിരിക്കണം അമ്മയുടെ പ്രസിഡൻറ്

pathram desk 1:
Related Post
Leave a Comment