അമ്മയിൽ അംഗത്വം എടുക്കാൻ ഉമ്മ..!!! ഫോം പൂരിപ്പിച്ചു കൊണ്ടിരുന്നപ്പോൾ ഇടവേള ബാബു കഴുത്തിൽ ചുംബിച്ചു…, മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, തുടങ്ങി ഏഴ് പേർക്കെതിരേ പരാതി നൽകി മിനു മുനീർ..!!!

നടൻമാരായ മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു എന്നിവരുൾപ്പെടെ ഏഴു പേർക്കെതിരെ പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നൽകി നടി മിനു മുനീർ. ഇ–മെയിലായിട്ടാണ് പരാതി നൽകിയത്. വ്യത്യസ്ത സമയങ്ങളിൽ തനിക്കു നേരെ ലൈംഗിക അതിക്രമമുണ്ടായി എന്നാണ് പരാതിയിൽ പറയുന്നത്. 2008ൽ സെക്രട്ടേറിയറ്റിൽ നടന്ന ഷൂട്ടിങ്ങിനിടെയാണ് ജയസൂര്യയുടെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റമുണ്ടായതെന്ന് മിനു പറയുന്നു. അമ്മ സംഘടനയിൽ അംഗത്വം ലഭിക്കുന്നതിന് ഒത്തുതീർപ്പുകൾക്ക് വഴങ്ങണമെന്ന് ഇടവേള ബാബു ആവശ്യപ്പെട്ടതായും പരാതിയിലുണ്ട്.

റെസ്റ്റ് റൂമിൽ പോയി വരുമ്പോൾ ജയസൂര്യ പിന്നിൽനിന്നു കെട്ടിപ്പിടിച്ചെന്നും ഫ്ലാറ്റിലേക്ക് വരാൻ ക്ഷണിച്ചെന്നും മിനു ആരോപിച്ചിരുന്നു. 2013ലാണ് ഇടവേള ബാബുവിൽ നിന്നു മോശം പെരുമാറ്റമുണ്ടായത് എന്നാണ് മിനു പറയുന്നത്. അമ്മയിൽ അംഗത്വം നേടാനായി ഇടവേള ബാബുവിനെ വിളിച്ചപ്പോൾ ഫോം പൂരിപ്പിക്കാൻ ഫ്ലാറ്റിലേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. ഫോം പൂരിപ്പിച്ചു കൊണ്ടിരുന്നപ്പോൾ ബാബു കഴുത്തിൽ ചുംബിച്ചെന്നു നടി പറയുന്നു. മിനുവിനു അമ്മയിൽ അംഗത്വം ലഭിച്ചില്ല.

സർക്കാരിനെ വെട്ടിലാക്കി സിപിഐ..!!! മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണം.., സർക്കാർ ഇതിന് മുൻകൈ എടുക്കണം,,!!! സ്വയം മാറി നിന്നില്ലെങ്കിൽ മാറ്റി നിർത്തി അന്വേഷിക്കണം…

രാജിവയ്ക്കും മുൻപ് മോഹൻലാൽ മമ്മൂട്ടിയെ വിളിച്ചു..!! ചിലർ പിന്തിരിപ്പിക്കാൻ ശ്രമിച്ചു…, തലപ്പത്തേക്ക് കൂടുതൽ വനിതകൾ എത്തിയേക്കും… നിലവിലുള്ള ആരും ഇനി ഭാരവാഹിയാകില്ല

എല്ലാവർക്കും നന്ദി, വിമർശിച്ചതിനും തിരുത്തിയതിനും’, രാജിവച്ചുകൊണ്ട് മോഹൻലാലിന്റെ കുറിപ്പ്….!!! ‘അമ്മ’യിൽ കൂട്ടരാജി..!! പ്രസിഡന്റ് മോഹൻലാൽ ഉൾപ്പെടെ മുഴുവൻ ഭാരവാഹികളും രാജിവച്ചു; ഭരണസമിതി പിരിച്ചുവിട്ടു…

വാതിലിൽ മുട്ടാത്തവരുടെ ലിസ്റ്റ് പുറത്തുവിടുന്നതാണ് നല്ലത്… അതാകുമ്പോൾ ഒരു പേജിൽ ഒതുങ്ങും..!!! പരിഹസിച്ച് കെ. മുരളീധരൻ..!!! മുകേഷ് ഇപ്പോള്‍ രാജിവെച്ചാല്‍ മൂന്ന് സ്ഥലങ്ങളില്‍ ഒരേസമയം ഉപതിരഞ്ഞെടുപ്പ് നടത്താം

സ്ത്രീ പീഡനത്തിന്റെ അപ്പോസ്തോലനാണ് മുകേഷ്..!!! ഇവരെയെടുത്ത് ‘അലക്കാനും അഴിഞ്ഞാടാനും’ അവസരം കൊടുത്തത് ബിജെപിയല്ല..!!! പാർട്ടി നിലപാട് പറയേണ്ടത് ഞാനാണ്.., സുരേഷ് ഗോപിയല്ലെന്ന് കെ. സുരേന്ദ്രൻ…!! രഞ്ജിത്തും സിദ്ദിഖും രാജിവച്ചിട്ടുണ്ടെങ്കിൽ മുകേഷും പുറത്ത് പോകണം…

 

നടന്‍ മുകേഷ് ഫോണിൽ വിളിച്ചും നേരിൽ കണ്ടപ്പോഴും മോശമായി സംസാരിച്ചെന്ന് മിനു ആരോപിച്ചിരുന്നു. വില്ലയിലേക്ക് വരാൻ ക്ഷണിച്ചെന്നും അവർ പറഞ്ഞിരുന്നു. മണിയൻപിള്ള രാജുവുമൊത്ത് ഒരുമിച്ച് സഞ്ചരിച്ചപ്പോൾ മോശമായി സംസാരിച്ചെന്നും മുറിയുടെ വാതിലിൽ മുട്ടിയെന്നും മിനു ആരോപിക്കുന്നു. പ്രൊഡക്ഷൻ കണ്‍ട്രോളർ നോബിൾ, വിച്ചു, അഭിഭാഷകനായ ചന്ദ്രശേഖരൻ എന്നിവരാണ് മോശമായി പെരുമാറിയെന്ന് നടി ആരോപിച്ച മറ്റുള്ളവർ.

നിരവധി പെൺകുട്ടികൾ ബാബുരാജിൻ്റെ കെണിയിൽ വീണു; ഭയംമൂലം ആരും പുറത്ത് പറയുന്നില്ല..!!! ബാബുരാജിനും ശ്രീകുമാർ മേനോനും എതിരേ നടി പരാതി നൽകി

കൂടെ കിടന്നാലെ അവസരം കിട്ടൂ.!! ഇല്ലെങ്കില്‍ ചെറുതായിട്ട് തൊടുകയും പിടിക്കുകയും ചെയ്യും.., ഉമ്മ തരുമായിരിക്കും.. അത് കണ്ടില്ലെന്ന് വച്ചാല്‍ മതി..!!! പക്ഷേ,​ ആ നടി ഞാനല്ലെന്ന് ശ്രുതി രജനികാന്ത്

നേരത്തെ നടൻ ബാബുരാജിനെതിരേയും സംവിധായകൻ ശ്രീകുമാർ മേനോനെതിരെയും ആരോപണം ഉന്നയിച്ച ജൂനിയർ ആർടിസ്റ്റ് പൊലീസിന് പരാതി നൽകിയിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തിനാണ് പരാതി നൽകിയത്. ഇ മെയിൽ വഴിയാണ് പരാതി നൽകിയത്. നടി നിലവിൽ കേരളത്തിന്‌ പുറത്താണ്. അന്വേഷണ സംഘം നടിയെ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ട്. നാട്ടിലെത്തിയ ഉടൻ നേരിട്ടുള്ള മൊഴി നൽകാനാണ് നടിയുടെ തീരുമാനം.

കോഴി കൂവുന്നത് കാരണം പുലർച്ചെ ഉറങ്ങാൻ കഴിയുന്നില്ല…!!! ശബ്ദ മലിനീകരണം ഉണ്ടാക്കുന്നു..!! ഷൊർണൂർ നഗരസഭയിൽ വീട്ടമ്മയുടെ പരാതിയിൽ ചർച്ച…,

മകൾ യുവാവിനൊപ്പം ഒളിച്ചോടിയതിന് അച്ഛനും ബന്ധുക്കളും ചേർന്ന് യുവാവിൻ്റെ സഹോദരിയെ കൂട്ടബലാത്സംഗം ചെയ്തു

ചാൻസ് തരാമെന്ന് പറഞ്ഞ് വിളിച്ച് നടൻ ബാബുരാജ് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതി കഴിഞ്ഞ ദിവസം ആരോപിച്ചത്. ആലുവയിൽ ഉള്ള വീട്ടിൽ വരാൻ ആവശ്യപ്പെട്ടു. തിരക്കഥാകൃത്തും, സംവിധായകനും ആലുവയിൽ ഉള്ള വീട്ടിലുണ്ടെന്ന് വിശ്വസിപ്പിച്ചുവെന്നും യുവതി ആരോപിക്കുന്നു. മുഴുനീള കഥാപത്രമാണെന്നായിരുന്നു വാഗ്ദാനം. റെസ്റ്റ് ചെയ്യാൻ തന്ന മുറിയിൽ അതിക്രമിച്ച് കയറി കതക് അടച്ചുവെന്നും ബലമായി ലൈംഗികമായി പീഡിപ്പിച്ചുവെന്നുമാണ് വെളിപ്പെടുത്തൽ. നിരവധി പെൺകുട്ടികൾ ബാബുരാജിൻ്റെ കെണിയിൽ വീണിട്ടുണ്ടെന്നും പലരും ഭയം മൂലമാണ് ഒന്നും പുറത്ത് പറയാത്തതെന്നും യുവതി കൂട്ടിച്ചേർത്തു. പരസ്യ ചിത്രത്തിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് നിരന്തരം ബന്ധപ്പെട്ടുവെന്നും പീഡിപ്പിച്ചെന്നുമാണ് സംവിധായകൻ ശ്രീകുമാർ മേനോനെതിരെയുള്ള യുവതിയുടെ പരാതി.

Sexual Harrasment: Minu Muneer Gives Complainst against 7 Persons
Sexual harassment Me Too in Malayalam Film Crime News Hema Commission report Kerala News

pathram desk 1:
Related Post
Leave a Comment