എല്ലാവർക്കും നന്ദി, വിമർശിച്ചതിനും തിരുത്തിയതിനും’, രാജിവച്ചുകൊണ്ട് മോഹൻലാലിന്റെ കുറിപ്പ്….!!! ‘അമ്മ’യിൽ കൂട്ടരാജി..!! പ്രസിഡന്റ് മോഹൻലാൽ ഉൾപ്പെടെ മുഴുവൻ ഭാരവാഹികളും രാജിവച്ചു; ഭരണസമിതി പിരിച്ചുവിട്ടു…

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിനും അതിനു പിന്നാലെ ഉയർന്ന ലൈംഗികാരോപണങ്ങൾക്കും പിന്നാലെ താരസംഘടനയായ ‘അമ്മ’യിൽ കൂട്ടരാജി. പ്രസിഡന്റ് മോഹൻലാൽ അടക്കമുള്ള മുഴുവൻ ഭാരവാഹികളും രാജിവച്ചു. അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ടു. ഇന്നു ചേർന്ന ഓൺലൈൻ യോഗത്തിലാണ് തീരുമാനം.
സംഘടനയിൽ അഭിപ്രായഭിന്നത രൂക്ഷമായതിനെ തുടർന്നാണ് രാജി. നേരത്തേ ഒരു വിഭാ​ഗം അം​ഗങ്ങൾ രാജി സന്നദ്ധത അറിയിച്ച് രം​ഗത്തെത്തിയിരുന്നു. നിലവിലെ വിവാദങ്ങൾ കടുക്കുന്നതിനിടെയാണ് അം​ഗങ്ങളുടെ ഈ നീക്കം. 17 അം​ഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും പിരിച്ചുവിട്ടു.

‘ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളിൽ ‘അമ്മ’സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ, ‘അമ്മ’യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാർമ്മികമായ ഉത്തരവാദിത്വം മുൻനിർത്തി രാജി വെയ്ക്കുന്നു. രണ്ട് മാസത്തിനുള്ളിൽ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുക്കും. ‘അമ്മ’ ഒന്നാം തീയതി നല്കുന്ന കൈനീട്ടവും, ആരോഗ്യ ചികിത്സയ്ക്ക് നൽകിപ്പോരുന്ന സഹായവും ‘അമ്മ’യുടെ സമാദരണീയരായ അംഗങ്ങൾക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനും, പൊതുയോഗം വരെ ഓഫിസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താത്ക്കാലിക സംവിധാനമായി തുടരും.

‘അമ്മ’യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം ‘അമ്മ’യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങൾ. എല്ലാവർക്കും നന്ദി, വിമർശിച്ചതിനും തിരുത്തിയതിനും’, രാജിവെച്ചുകൊണ്ടുള്ള മോഹൻലാലിന്റെ വാർത്താകുറിപ്പിൽ പറയുന്നു. അഡ്ഹോക് കമ്മിറ്റി ഉടൻ നിലവിൽ വരും. നിലവിലുള്ള സമിതി താത്കാലിക സമിതിയായി തുടരും. പുതിയ സമിതി രണ്ടുമാസത്തിനുള്ളിൽ നിലവിൽ വരും.

റിപ്പോർട്ടിന് പിന്നാലെയുണ്ടായ വെളിപ്പെടുത്തലുകളെ തുടർന്ന് സംവിധായകൻ രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനവും നടൻ സിദ്ദിഖ് താരസംഘടനയായ ‘അമ്മ’ ജനറൽ സെക്രട്ടറി സ്ഥാനവും രാജിവച്ചിരുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ നടന്മാർക്കെതിരേ ഉയരുന്ന ആരോപണങ്ങൾ താര സംഘടനയായ ‘അമ്മ’യിൽ അസാധാരണ പ്രതിസന്ധി സൃഷ്ടിച്ചതായി റിപ്പോർട്ട് ഉണ്ടായിരുന്നു. തുടർനീക്കങ്ങളിൽ നേതൃത്വം നിയമോപദേശം തേടിയിരുന്നു. ബൈലോ പ്രകാരം നിലവിലെ എക്‌സിക്യൂട്ടിവ് പിരിച്ചു വിടാനും ആലോചനയുണ്ടെന്ന് രാവില വാർത്തകൾ പുറത്തുവന്നു. വീണ്ടും തെരഞ്ഞെടുപ്പ് വേണമെന്നും സംഘടനയിൽ ആവശ്യം ഉയർന്നിരുന്നു. എക്‌സിക്യൂട്ടിവ് പുനഃക്രമീകരണം അസാധ്യമായതോടെയാണ് പുതിയ തീരുമാനം നടന്നത്.

നേതൃനിരയിലെ തരങ്ങൾക്ക് എതിരെ ആരോപണങ്ങൾ വരുന്നതാണ് പുനഃക്രമീകരണത്തിൽ പ്രതിസന്ധി ഉണ്ടാക്കിയത്. സംഘടനാ നേതൃത്വത്തിലെ താരങ്ങൾക്കെതിരെ ഒന്നൊഴിയാതെ വരുന്ന ആരോപണങ്ങളാണ് അമ്മയെ വലയ്ക്കുന്നത്. ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ സിദ്ദിഖിന് പകരം ചുമതലക്കാരനായ ബാബുരാജിനെതിരെയും ലൈംഗികാരോപണം ഉയർന്നത് വീണ്ടും തിരിച്ചടിയായി.

അമ്മയിൽ അംഗത്വം എടുക്കാൻ ഉമ്മ..!!! ഫോം പൂരിപ്പിച്ചു കൊണ്ടിരുന്നപ്പോൾ ഇടവേള ബാബു കഴുത്തിൽ ചുംബിച്ചു…, മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, തുടങ്ങി ഏഴ് പേർക്കെതിരേ പരാതി നൽകി മിനു മുനീർ..!!!

സ്ത്രീ പീഡനത്തിന്റെ അപ്പോസ്തോലനാണ് മുകേഷ്..!!! ഇവരെയെടുത്ത് ‘അലക്കാനും അഴിഞ്ഞാടാനും’ അവസരം കൊടുത്തത് ബിജെപിയല്ല..!!! പാർട്ടി നിലപാട് പറയേണ്ടത് ഞാനാണ്.., സുരേഷ് ഗോപിയല്ലെന്ന് കെ. സുരേന്ദ്രൻ…!! രഞ്ജിത്തും സിദ്ദിഖും രാജിവച്ചിട്ടുണ്ടെങ്കിൽ മുകേഷും പുറത്ത് പോകണം…

നിരവധി പെൺകുട്ടികൾ ബാബുരാജിൻ്റെ കെണിയിൽ വീണു; ഭയംമൂലം ആരും പുറത്ത് പറയുന്നില്ല..!!! ബാബുരാജിനും ശ്രീകുമാർ മേനോനും എതിരേ നടി പരാതി നൽകി

അമ്മ ഓഫീസിൽ നിന്ന് ഇറങ്ങി വരുമ്പോൾ ആണ് ഇക്കാര്യങ്ങൾ ചോദിക്കേണ്ടത്..!! മുകേഷിനെ സംരക്ഷിച്ച് സിപിഎമ്മിന് പിന്നാലെ സുരേഷ് ഗോപിയും…!! മാധ്യമങ്ങളെ കുറ്റപ്പെടുത്തി ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറി കേന്ദ്രമന്ത്രി

രഞ്ജിത്തിനെ ഇന്ന് ചോദ്യം ചെയ്യും..!! അറസ്റ്റിന് സാധ്യത..!! പ്രത്യേക അന്വേഷണ സംഘത്തിന്റെ നിർണായക യോ​​ഗവും ഇന്ന്.., ഉടൻ നടപടി എടുക്കില്ലെന്ന് ഫെഫ്ക

പരാതിക്കാരെ പ്രതിസന്ധിയിലാക്കാനാണ് അമ്മയിലെ ചില താരങ്ങളുടെ ശ്രമമെന്ന ആക്ഷേപവും ഉയർന്നു. നിശ്ചയിച്ചിരുന്ന എക്സിക്യൂട്ടീവ് യോഗം മാറ്റിയതിൽ ഉൾപ്പെടെ പ്രതിസന്ധി നിഴലിച്ചു. പ്രസിഡന്റ് മോഹൻലാലിന്റെ അസൗകര്യമാണ് കാരണമെന്ന് പറയുമ്പോഴും സംഘടനാ നേതൃത്വത്തിലെ താരങ്ങൾക്കെതിരെ ഒന്നൊഴിയാതെ വരുന്ന ലൈംഗികാരോപണങ്ങളാണ് എക്സിക്യൂട്ടീവ് യോഗം ചേരുന്നതിൽ വെല്ലുവിളി സൃഷ്ടിച്ചത്.

pathram desk 1:
Leave a Comment