പെരുമ്പാവൂർ: ഓൺലൈൻ ലോൺ ആപ്പ് ഭീഷണിയെ തുടർന്ന് പെരുമ്പാവൂർ വേങ്ങൂരിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആത്മഹത്യ ചെയ്ത ആരതിയുടെ ഫോണിൽ നിന്നും ഓൺലൈൻ ലോൺ ആപ്പിന്റെ ഭീഷണി സന്ദേശം പൊലീസിന് ലഭിച്ചു. പാകിസ്താനിൽ നിന്നാണ് സന്ദേശം എത്തിയതെന്നും കണ്ടെത്തൽ. ആരതി ഓൺലൈൻ ഗെയിമുകൾ കളിച്ചിരുന്നതായി ഭർത്താവ് അനീഷ് പറഞ്ഞു.
വേങ്ങൂർ സ്വദേശിനി ആരതി 6500 രൂപയാണ് ലോൺ എടുത്തത്. കുറച്ചു തുക തിരച്ചടച്ചു. എന്നാൽ ബാക്കി തുക ആവശ്യപ്പെട്ട് ഓൺലൈൻ ലോൺ ആപ്പ് കമ്പനി കഴിഞ്ഞ ഒരാഴ്ചയായി ആരതിയെ ഭീഷണിപെടുത്തിയിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. മരണശേഷം ഭർത്താവിന്റെ ഫോണിലേക്കും ആരതിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ അയച്ചു നൽകി.
കുളത്തിന് സമീപം എത്തിച്ച് ബലാത്സംഗം ചെയ്തു..!! രക്ഷാബന്ധൻ ആഘോഷത്തിനിടെ ആദിവാസി യുവതിക്ക് സംഭവിച്ചത്…
കഴിഞ്ഞ കുറച്ചു ദിവസമായി ചില ഫോൺ കോളുകൾ വരുമ്പോൾ ആരതി അസ്വസ്ഥയായിരുന്നു. വീട്ടുകാർ ചോദിച്ചെങ്കിലും പ്രശ്നങ്ങൾ ഒന്നുമില്ല എന്നായിരുന്നു മറുപടി. ലോൺ എടുത്ത കാര്യം മറ്റാർക്കുമറിയില്ല.പ്രാഥമിക അന്വേഷണത്തിൽ ലോൺ ആപ്പ് ഭീഷണിക്കെതിരെ നിർണായക തെളിവുകൾ പൊലീസിന് ലഭച്ചിട്ടുണ്ട്. ആതിരയുടെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാനും നീക്കമുണ്ട്.
ആതിരയുടെ ഭർത്താവ് വിദേശത്താണ്. ഇവർക്ക് രണ്ട് മക്കളുണ്ട്. ഫോൺ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് ലോൺ ആപ്പിൽ നിന്ന് ഭീഷണി സന്ദേശം യുവതിക്ക് ലഭിച്ചതായി കണ്ടെത്തിയത്. യുവതിയുടെ ഫോണിലേക്ക് നഗ്ന ചിത്രങ്ങൾ അയച്ചു നൽകുമെന്ന് ഭീഷണിപ്പെടുത്തിയതയാണ് പരാതി. നഗ്നചിത്രങ്ങൾ അയച്ചാൽ താൻ ആത്മഹത്യ ചെയ്യുമെന്ന് യുവതി ഭീഷണി സന്ദേശങ്ങൾക്ക് മറുപടി നൽകിയിരുന്നു. യുവതി ആത്മഹത്യ ചെയ്ത ശേഷവും ഫോണിലേക്ക് സന്ദേശവും കോളും വന്നിട്ടുണ്ട്.
Woman committed suicide after being threatened by online loan applicants
online loan app | woman suicide
Leave a Comment