കൊച്ചി: സിനിമാ മേഖലയിലെ വളരെ പ്രശസ്തരായ ആളുകളിൽനിന്നുപോലും ലൈംഗിക ചൂഷണം നേരിടേണ്ടി വരുന്നു എന്ന് പല വനിതകളും മൊഴി നൽകിയതായി ഹേമ കമ്മിഷൻ റിപ്പോർട്ട്. ഡബ്ല്യുസിസി രൂപീകരിച്ചശേഷമാണ് നടിമാർ ദുരനുഭവങ്ങൾ പുറത്തുപറയാൻ തുടങ്ങിയത്. സിനിമാമേഖലയിലെ പ്രശ്നങ്ങൾ തുറന്ന് സംസാരിക്കാന്‍ ഡബ്ല്യുസിസി ഒരു വാട്സാപ് ഗ്രൂപ്പ് രൂപീകരിച്ചു. ഈ ഗ്രൂപ്പിലെ വിവരങ്ങൾ പുറത്തുപോകില്ലെന്ന് സംഘടന ഉറപ്പു നൽകിയതോടെ പലരും തുറന്നു സംസാരിച്ചു.
സിനിമയിലല്ലാതെ മറ്റൊരിടത്തും ജോലിക്കായി കിടക്ക പങ്കിടേണ്ട ആവശ്യമില്ലെന്നാണ് നടിമാരുടെ വെളിപ്പെടുത്തൽ. സിനിമയിൽ ഇഴുകിചേർന്ന് അഭിനയിച്ചാൽ സിനിമയ്ക്ക് പുറത്തും അങ്ങനെയാണെന്ന് ചിന്തിക്കുന്ന പുരുഷൻമാരുണ്ട്. അതിനാൽ പരസ്യമായി കിടക്കപങ്കിടാൻ പല പുരുഷൻമാരും നാണക്കേടില്ലാതെ ആവശ്യപ്പെടുന്നു.
സ്ത്രീകൾക്ക് താൽപര്യമില്ലെങ്കിലും പലവട്ടം ഇക്കാര്യം ആവശ്യപ്പെടുന്നു. കൂടുതൽ സിനിമകളിൽ അവസരം തരാമെന്ന് പറഞ്ഞാണ് കിടക്ക പങ്കിടാൻ ക്ഷണിക്കുന്നത്. ആദ്യ അവസരത്തിൽപോലും കിടക്ക പങ്കിടണമെന്ന വളരെ ബുദ്ധിമുട്ടേറിയ സാഹചര്യത്തിലൂടെയാണ് സിനിമാ മേഖലയിലെ സ്ത്രീകൾ കടന്നുപോകുന്നതെന്നും കമ്മിഷൻ റിപ്പോർട്ടിൽ പറയുന്നു.
Criticism against WCC founder member
hema-committee-report-
have-not-been-released-completely