പുഴയിൽ തടിയുടെ കഷ്ണത്തിൽ കുരുങ്ങിയ കയർ നേവി സംഘം മുറിച്ചെടത്തു..!! അർജുൻ്റെ ലോറിയിലേതെന്ന് സ്ഥിരീകരണം..!!! നാളെ തിരച്ചിൽ നടത്തില്ല

ഷിരൂർ: മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനായി നാവികസേന ഗംഗാവലി പുഴയിൽ നടത്തിയ തിരച്ചിലിൽ ലോഹഭാഗങ്ങളും കയറും കണ്ടെത്തി. കയർ തന്റെ ലോറിയിൽ ഉപയോഗിച്ചിരുന്നതാണെന്നും ലോഹ ഭാഗങ്ങൾ തന്റെ ലോറിയുടേതല്ലെന്നും ഉടമ മനാഫ് പറഞ്ഞു. പുഴയിൽ തടിയുടെ കഷ്ണത്തിൽ കുരുങ്ങിയ നിലയിലായിരുന്നു കയർ. നേവി സംഘം കയർ മുറിച്ചെടുത്ത് ലോറി ഉടമ മനാഫിനെ കാണിക്കുകയായിരുന്നു. കഴിഞ്ഞ ദിവസത്തെ തിരച്ചിലിൽ ലോറിയുടെ ഹൈഡ്രോളിക് ജാക്കി പുഴയിൽനിന്ന് കണ്ടെത്തിയിരുന്നു. മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെയും തിരച്ചിലിന് നേവിയെ സഹായിക്കുന്നുണ്ട്. കയർ കണ്ടെത്തിയ ഭാഗത്താണ് ഇപ്പോൾ നേവി തിരച്ചിൽ നടത്തുന്നത്. ഇന്ന് വൈകിട്ടുവരെ തിരച്ചിൽ നടത്തും. നാളെ തിരച്ചിലുണ്ടാകില്ല.

അതേസമയം പുഴയുടെ അടിത്തട്ടില്‍ അടിഞ്ഞ് കൂടിയ മണ്ണും മരങ്ങളും പുഴയില്‍ മുങ്ങിയുള്ള തിരച്ചിലിന് തടസം സൃഷ്ടിക്കുന്നുവെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് സൈല്‍ പറഞ്ഞു. അഞ്ച് മണിക്കൂര്‍ നീണ്ട തിരച്ചില്‍ ഒന്നും കണ്ടെത്താനായില്ലെന്നും പാറയും മണ്ണും തടസമാകുന്നുവെന്നും ഈശ്വര്‍ മാല്‍പേ പ്രതികരിച്ചു.

മരിച്ചവരുടെ കുടുംബങ്ങള്‍ക്കു 6 ലക്ഷം, അംഗവൈകല്യം ബാധിച്ചവര്‍ക്കു 75,000 ; വാടകവീടുകളിൽ താമസിക്കുന്നവർക്ക് 6000 രൂപ ..!! മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള ധനസഹായം

മൃതദേഹത്തിൽ വസ്ത്രമുണ്ടായിരുന്നില്ല.., കാലുകൾ 90 ഡിഗ്രി അകന്ന് ഇടുപ്പെല്ല് തകർന്ന നിലയിൽ..!! എന്നിട്ടും മകൾ ആത്മഹത്യ ചെയ്തു, പെട്ടെന്നു വരണമെന്നാണ് നെഞ്ചുരോഗ വിഭാഗം അസിസ്റ്റന്റ് സൂപ്രണ്ട് വിളിച്ച് പറഞ്ഞത്..!!

മരിച്ചാൽ തുക ചോദിച്ച് ആരും വരില്ലെന്ന് മനസ്സിലാക്കി; 80 ലക്ഷം നിക്ഷേപിച്ചതിൽ 40 ലക്ഷം വനിതാ ബാങ്ക് മാനേജർ തട്ടിയെടുത്തു; വയോധികനെ കാറിടിച്ച് കൊലപ്പെടുത്തി; ഒടുവിൽ കുടുങ്ങിയതിങ്ങനെ…

അര്‍ജുനു പുറമെ കര്‍ണാടക സ്വദേശികളായ ജഗന്നാഥ്, ലോകേഷ് എന്നിവരെയും കണ്ടെത്താനുണ്ട്. അതേസമയം തിരച്ചില്‍ നടക്കുന്നിടത്തു മാധ്യമങ്ങളെ പൊലീസ് വിലക്കി. പ്രദേശത്തുനിന്നും മാധ്യമപ്രവര്‍ത്തകരെ പൊലീസ് നീക്കി ബാരിക്കേടുകള്‍ സ്ഥാപിച്ചു. സുരക്ഷ കണക്കിലെടുത്താണു നിയന്ത്രണം എർപ്പെടുത്തിയിരിക്കുന്നതെന്നാണു വിശദീകരണം. ഞങ്ങള്‍ക്കു ഞങ്ങളുടെ പണിയുണ്ടെന്നായിരുന്നു മാധ്യമങ്ങളെ തടയവേ എസ്പി പറഞ്ഞത്. അര്‍ജുന്റെ ബന്ധു ജിതിനെയും പ്രദേശത്തു നിന്നും മാറ്റി. മാറി നില്‍ക്കാനാണു പറഞ്ഞത്. അര്‍ജുന്റെ ബന്ധുവാണെന്നു അറിയാതെയാണോ നടപടിയെന്നു സംശയിക്കുന്നെന്നും ജിതിന്‍ പറഞ്ഞു.

അടിഞ്ഞ് കൂടിയ മണ്ണ് മാറ്റാതെ മുങ്ങല്‍ വിദഗ്ധര്‍ക്ക് പുഴയുടെ അടിത്തട്ടില്‍ പരിശോധന നടത്താനാകില്ലെന്നും ഗോവയില്‍ നിന്ന് ഡ്രെഡ്ജര്‍ എത്തിക്കാന്‍ ശ്രമം തുടങ്ങിയെന്നും എംഎല്‍എ എകെഎം അഷ്‌റഫ് പറഞ്ഞു. പുഴയിലെ മണ്ണ് നീക്കാതെയുള്ള തിരച്ചില്‍ പ്രായോഗികമല്ലെന്നും മണ്ണും മരങ്ങളും നീക്കാതെ മുന്നോട്ട് പോകാനാകില്ലെന്നും മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്‌റഫ് പറഞ്ഞു.

ഗവർണർ സൂപ്പർ പവറിലേക്ക്..? അന്വേഷണ ഏജന്‍സികളുടെ സംസ്ഥാനങ്ങളിലെ ഏകോപനം ഗവര്‍ണര്‍മാര്‍ക്ക്…!!! കൂടാതെ ജനകീയ വിഷയങ്ങളില്‍ സംവാദങ്ങൾ നടത്തലും, കേന്ദ്രത്തിൻ്റെ നേട്ടങ്ങൾ പ്രചരിപ്പിക്കലും

pathram desk 1:
Related Post
Leave a Comment