നേർച്ചപ്പെട്ടി ഇന്ന് മുതൽ ഒ ടി ടി യിൽ

കൊച്ചി: ഒരു കന്യാസ്ത്രീയുടെ പ്രണയം എന്ന ടാഗ് ലൈനോട് കൂടി വന്ന് മലയാളത്തിൽ ഏറെ വിവാദങ്ങൾ ഉണ്ടാക്കിയ ചിത്രമായിരുന്നു നേർച്ചപ്പെട്ടി, തിയേറ്റർ റിലീസ് സമയത്ത് തന്നെ ചിത്രത്തിനെതിരെ പല ഭാഗത്തുനിന്നുള്ള അതി ക്രമങ്ങൾ ഉണ്ടായിരുന്നു. വിവാദങ്ങൾക്കിപ്പുറം സിനി ബസാർ എന്ന ഒ ടി ടി ഫ്ലാറ്റ്ഫോമിലൂടെ 177 രാജ്യങ്ങളിലായിട്ട് ഓഗസ്റ്റ് 15ആം തീയതി നേർച്ചപ്പെട്ടി റിലീസ് ആവുകയാണ്.

സ്കൈ മൂവീസിന്റെ ബാനറിൽ ഉദയകുമാർ നിർമിച്ച് ബാബു ജോൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് നേർച്ചപ്പെട്ടി.മോഡൽ ആയ അതുൽ സുരേഷ് നായകനാവുന്ന ചിത്രത്തിൽ, നൈറ നിഹാർ ആണ് നായിക
മധു ബാലകൃഷ്ണൻ, ജാസ്സി ഗിഫ്റ്റ് എന്നിവർ പാടിയ രണ്ടു ഗാനങ്ങളും ഹിറ്റ്‌ ആയിരുന്നു.
പി ആർ ഒ എം കെ ഷെജിൻ.

pathram desk 2:
Related Post
Leave a Comment