ന്യൂഡൽഹി: രണ്ട് ഒളിംപിക്സുകളിൽ ഇന്ത്യയ്ക്ക് വെങ്കല മെഡൽ സമ്മാനിക്കുന്നതിൽ നിർണായക പങ്കുവഹിച്ചയാളാണ് മലയാളി ഗോൾകീപ്പർ പി.ആർ. ശ്രീജേഷ്. അദ്ദേഹത്തോടുള്ള ആദരസൂചകമായി ശ്രീജേഷ് ധരിച്ചിരുന്ന 16–ാം നമ്പർ ജഴ്സി പിൻവലിച്ച് ഹോക്കി ഇന്ത്യ. രാജ്യാന്തര ഹോക്കിയിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ശ്രീജേഷിനെ ആദരിക്കാൻ സംഘടിപ്പിച്ച ചടങ്ങിലാണ് ഹോക്കി ഇന്ത്യ ജഴ്സി പിൻവലിക്കുന്നതായി പ്രഖ്യാപിച്ചത്. ഇതിനു പുറമേ, ശ്രീജേഷിനെ ഇന്ത്യൻ ജൂനിയർ ഹോക്കി ടീമിന്റെ പരിശീലകനായും നിയമിച്ചു.
ഇന്ത്യൻ സീനിയർ ഹോക്കി ടീമിൽനിന്നാണ് 16–ാം നമ്പർ ജഴ്സി പിൻവലിക്കുന്നതെന്ന് ഹോക്കി ഇന്ത്യ സെക്രട്ടറി ജനറൽ ഭോല നാഥ് സിങ് വ്യക്തമാക്കി. ജൂനിയർ ടീമിൽ 16–ാം നമ്പർ ജഴ്സി തുടർന്നും ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ഹോക്കി ഇന്ത്യ സംഘടിപ്പിച്ച ചടങ്ങിൽ ഇന്ത്യൻ താരങ്ങളെല്ലാം ശ്രീജേഷിന്റെ ചിത്രമുള്ള ജഴ്സിയണിഞ്ഞാണ് പങ്കെടുത്തത്.
Hockey India retires PR Sreejesh’s No.16 jersey at senior level; names him junior coach.
Leave a Comment