ഒളിംപിക്സിൽ ആശങ്ക..!! താരങ്ങൾ മത്സരത്തിൽനിന്ന് പിന്മാറുന്നു; നിരവധി പേർക്ക് കോവിഡ് ബാധ;

പാരീസ്: ഒളിംപിക്സിൽ ആശങ്കയുടെ നിഴൽ പരത്തി കോവിഡ് പടരുന്നു. ഓസ്ട്രേലിയയുടെ നീന്തൽ താരം ലാനി പാലിസ്റ്റർ ഉൾപ്പെടെ ഒട്ടേറെ താരങ്ങൾക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. 1,500 മീറ്ററിൽ ഓസ്ട്രേലിയയുടെ മെഡൽ പ്രതീക്ഷയായ പാലിസ്റ്റർ ഇതോടെ മത്സരത്തിൽനിന്നു പിൻമാറി. താരം നിലവിൽ സ്വന്തം മുറിയിൽ ഐസലേഷനിലാണ്. 100 മീറ്റർ ബ്രസ്റ്റ് സ്ട്രോക്കിൽ വെള്ളി നേടിയ ബ്രിട്ടിഷ് നീന്തൽ താരം ആഡം പീറ്റിക്കും മത്സരത്തിന്റെ തൊട്ടടുത്ത ദിവസം രോഗബാധ സ്ഥിരീകരിച്ചു. ഈയാഴ്ച അവസാനം നടക്കുന്ന റിലേ മത്സരങ്ങളിൽ പങ്കെടുക്കാനാകുമെന്നാണു പ്രതീക്ഷയെന്ന് പീറ്റി പറഞ്ഞു.

നമ്മുടെ സഹോദരങ്ങൾക്ക് 20 ലക്ഷം…!!! മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി നടൻ വിക്രം

ഭക്ഷണവണ്ടികൾ ഉൾപ്പെടെ പൊലീസ് തടഞ്ഞു..!! ദുരന്ത സ്ഥലത്തേക്ക് വാഹനങ്ങൾ കടത്തിവിടാത്തതിന് മന്ത്രിമാരോട് കയർത്ത് പ്രദേശവാസികൾ..; സംഘർഷാവസ്ഥ

ഉണ്ടായത് മനുഷ്യ നിർമ്മിത ദുരന്തം..!! പരിസ്ഥിതി ചൂഷണത്തിന് സർക്കാർ തന്നെ ഒത്താശ ചെയ്യുന്നു; ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയാനാകില്ല; രൂക്ഷ പ്രതികരണവുമായി മാധവ് ഗാഡ്ഗിൽ

ഒളിംപിക്സിന്റെ ഉദ്ഘാടനച്ചടങ്ങിനു മുൻപ് ഓസ്ട്രേലിയയുടെ വനിതാ വാട്ടർപോളോ താരങ്ങൾക്ക് കോവിഡ് ബാധിച്ചിരുന്നു. ഇതോടെ ഈ താരങ്ങൾ ഐസലേഷനിലായിരുന്നു. നിലവിൽ ഫ്രാൻസിൽ കോവിഡ് കേസുകൾ കുറവായതിനാൽ രോഗവ്യാപനം തടയാൻ ശക്തമായ ചട്ടങ്ങളൊന്നും നിലവിലില്ല. മുൻകരുതലായി താരങ്ങൾ മാസ്ക് ധരിക്കുന്നുണ്ട്. സാനിറ്റൈസർ ഉപയോഗവും അധികൃതർ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ബസുകളിൽ യാത്ര ചെയ്യുമ്പോഴും ഭക്ഷണം കഴിക്കുന്ന സ്ഥലത്തും പൊതു ഇടങ്ങളിലും കൂടുതൽ ജാഗ്രത പാലിച്ച് രോഗവ്യാപനം തടയാനാണ് നിർദേശം.

ഉണ്ടായത് മനുഷ്യ നിർമ്മിത ദുരന്തം..!! പരിസ്ഥിതി ചൂഷണത്തിന് സർക്കാർ തന്നെ ഒത്താശ ചെയ്യുന്നു; ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയാനാകില്ല; രൂക്ഷ പ്രതികരണവുമായി മാധവ് ഗാഡ്ഗിൽ

പരുക്ക് വകവയ്ക്കാതെ മന്ത്രി വയനാട്ടിലേക്ക്..!!! ദുരന്തഭൂമിയിലേക്ക് പോകുന്നതിനിടെ മന്ത്രി വീണാ ജോർജിന്റെ വാഹനം അപകടത്തിൽ‌പ്പെട്ടു

pathram desk 1:
Related Post
Leave a Comment