ഉണ്ടായത് മനുഷ്യ നിർമ്മിത ദുരന്തം..!! പരിസ്ഥിതി ചൂഷണത്തിന് സർക്കാർ തന്നെ ഒത്താശ ചെയ്യുന്നു; ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയാനാകില്ല; രൂക്ഷ പ്രതികരണവുമായി മാധവ് ഗാഡ്ഗിൽ

കൊച്ചി: വയനാട് മേപ്പാടിയിലെ മുണ്ടക്കൈ, ചൂരൽമല മേഖലകിളിലുണ്ടായ ഉരുൾപൊട്ടലിൽ സ‌ർക്കാരിനതിരേ രൂക്ഷ പ്രതികരണവുമായി പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി(ഡബ്ല്യുജിഇഇപി) ചെയര്‍മാനായിരുന്ന പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍. നടന്നത് മനുഷ്യനിർമ്മിത ദുരന്തമെന്ന് മാധവ് ​ഗാ​ഡ്​ഗിൽ പ്രതികരിച്ചു. സർക്കാറിന് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയാനാകില്ലെന്നും പരിസ്ഥിതി ചൂഷണത്തിന് സർക്കാർ തന്നെ ഒത്താശ ചെയ്യുന്നുവെന്നും അദ്ദേ​ഹം കുറ്റപ്പെടുത്തി.

വയനാട്ടിൽ വീണ്ടും അതിതീവ്രമഴയ്ക്ക് സാധ്യത; റെഡ് അലർട്ട് പ്രഖ്യാപിച്ചു; മരിച്ചവരുടെ എണ്ണം 270 ആയി

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി;

നമ്മുടെ സഹോദരങ്ങൾക്ക് 20 ലക്ഷം…!!! മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി നടൻ വിക്രം

മേപ്പാടി മേഖലയിലെ ഉരുൾപൊട്ടൽ സാധ്യത നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചതാണെന്ന് മാധവ് ഗാഡ്ഗിൽ പറ‍ഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ തന്റെ വാക്കുകൾ ജനങ്ങൾ ഏറ്റെടുക്കുന്നത് സ്വാഗതാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരിൽ പ്രതീക്ഷയില്ലെന്നും ജനകീയ മുന്നേറ്റമാണ് പരിസ്ഥിതി സംരക്ഷണത്തിന് ആവശ്യമെന്ന് മാധവ് ​ഗാ‍ഡ്​ഗിൽ വ്യക്തമാക്കി.

ഭക്ഷണവണ്ടികൾ ഉൾപ്പെടെ പൊലീസ് തടഞ്ഞു..!! ദുരന്ത സ്ഥലത്തേക്ക് വാഹനങ്ങൾ കടത്തിവിടാത്തതിന് മന്ത്രിമാരോട് കയർത്ത് പ്രദേശവാസികൾ

ഒളിംപിക്സിൽ ആശങ്ക..!! താരങ്ങൾ മത്സരത്തിൽനിന്ന് പിന്മാറുന്നു; നിരവധി പേർക്ക് കോവിഡ് ബാധ;

തീവ്രമായ കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കിടയിലും ഇത്തരം ദുരന്തങ്ങള്‍ തടയാന്‍ രൂപകല്‍പ്പന ചെയ്ത സമിതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിന് സംസ്ഥാന സര്‍ക്കാരിനെ ഗാഡ്ഗില്‍ വിമര്‍ശിച്ചു. പാനല്‍ റിപോര്‍ട്ടില്‍ പാരിസ്ഥിതിക സംവേദനക്ഷമതയുടെ അടിസ്ഥാനത്തില്‍ മൂന്ന് തലങ്ങളായി ഈ പ്രദേശത്തെ തരംതിരിച്ചിട്ടുണ്ട്. ഇപ്പോള്‍ ദുരന്തം ബാധിച്ച പ്രദേശങ്ങള്‍ അതീവ ലോല മേഖലയായി അടയാളപ്പെടുത്തിയിട്ടുണ്ടെന്നും ഗാഡ്ഗില്‍ ചൂണ്ടിക്കാട്ടി. അതീവ ലോല മേഖലയായ ഈ പ്രദേശങ്ങളില്‍ ഒരു വികസനപ്രവര്‍ത്തനങ്ങളും നടക്കാന്‍ പാടില്ലായിരുന്നു. ബ്രിട്ടീഷ് കാലഘട്ടത്തില്‍ ഈ സോണുകള്‍ തേയിലത്തോട്ടങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നു. അതിനുശേഷം റിസോര്‍ട്ടുകളുടെയും കൃത്രിമ തടാകങ്ങളുടെയും നിര്‍മാണം ഉള്‍പ്പെടെ വിപുലമായ വികസനം നടന്നിട്ടുണ്ട്.

പരുക്ക് വകവയ്ക്കാതെ മന്ത്രി വയനാട്ടിലേക്ക്..!!! ദുരന്തഭൂമിയിലേക്ക് പോകുന്നതിനിടെ മന്ത്രി വീണാ ജോർജിന്റെ വാഹനം അപകടത്തിൽ‌പ്പെട്ടു

തമിഴ്നാട് തീരുമാനിക്കും; മുല്ലപ്പെരിയാറിൻ്റെ കാര്യത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ

ദുരന്തസ്ഥലത്ത് നിന്ന് ഏതാനും കിലോമീറ്റര്‍ അകലെ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കിയിട്ടുണ്ട്. ഈ ക്വാറികള്‍ ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണെങ്കിലും, അവയുടെ പ്രവര്‍ത്തന കാലയളവില്‍ ഉണ്ടായ ആഘാതങ്ങള്‍ ദുരന്തബാധിത പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയും കനത്ത മഴയില്‍ മണ്ണിടിച്ചിലിന് കാരണമാവുകയും ചെയ്യുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വയനാട്ടിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും ആവര്‍ത്തിച്ചുള്ള ദുരന്തങ്ങള്‍ക്ക് ഇടയാക്കുമെന്ന പാനല്‍ റിപോര്‍ട്ട് സര്‍ക്കാര്‍ തള്ളിക്കളയുകയായിരുന്നുവെന്ന് ഗാഡ്ഗില്‍ ആരോപിച്ചു. ‘ഇക്കോടൂറിസത്തിന്റെ മറവില്‍ കെട്ടിടങ്ങളും അടിസ്ഥാന സൗകര്യ വികസനവും നടത്തി ദുര്‍ബലമായ പരിസ്ഥിതിയെ ശല്യപ്പെടുത്തിക്കൊണ്ട് ഈ പ്രദേശത്തെ ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാന്‍ അടുത്തിടെ ഒരു വ്യവസായി നിര്‍ദ്ദേശിച്ചു. ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു അതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. റിപോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഗൗരവമേറിയതും ക്രിയാത്മകവുമായ നടപടികള്‍ ഉണ്ടായില്ലെങ്കില്‍, കാലാവസ്ഥാ വ്യതിയാനം മൂലം തീവ്രമായ മഴയും വരള്‍ച്ചയും ഉണ്ടാക്കുന്ന ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സര്‍ക്കാര്‍ റിപോര്‍ട്ട് ഗൗരവമായി എടുത്താല്‍ മാത്രമേ ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാനാവൂവെന്നും ഗാഡ്ഗില്‍ പറഞ്ഞു.

വീണ്ടും ചർച്ചയായി ഗാഡ്‌ഗിൽ റിപ്പോർട്ട്; സോഷ്യൽ മീഡിയയിൽ വാദപ്രതിവാദങ്ങൾ…

വയനാട് ഉരുൾ‌പൊട്ടലിന് പിന്നാലെ മാധവ് ​ഗാ‍‍‍ഡ്​ഗിൽ റിപ്പോർട്ടും അദ്ദേഹത്തിന്റെ വാക്കുകളും സമൂഹമാധ്യമങ്ങളിൽ വീണ്ടും ചർച്ചയായി മാറിയിരുന്നു. 2013ൽ മാധവ് ​ഗാഡ്​ഗിൽ തന്റെ പഠന റിപ്പോർട്ടിൽ പരാമർശിച്ച പരിസ്ഥിതി ലോല പ്രദേശങ്ങളുടെ ലിസ്റ്റിൽ വയനാടും മേപ്പാടിയും ഉണ്ട്. പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ പാനലിന്റെ റിപ്പോർട്ട് പ്രകാരമാണ് പരിസ്ഥിതി ലോല പ്രദേശങ്ങളിൽ‌ വയനാടും മേപ്പാടിയും ഉൾപ്പെട്ടിരിക്കുന്നത്. മാധവ് ഗാഡ്ഗിൽ അധ്യക്ഷനായ സമിതി അതിൻ്റെ റിപ്പോർട്ടിൽ പശ്ചിമഘട്ടത്തിലുടനീളമുള്ള പരിസ്ഥിതിലോല പ്രദേശങ്ങളും മേഖലകളും തരംതിരിക്കാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇന്നും ഇത് നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല.

മന്ത്രി റിയാസിനെതിരേ ജി. സുധാകരൻ; ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്നത് പൊതുമരാമത്ത്, റവന്യു, എക്‌സൈസ് വകുപ്പുകളിൽ

pathram:
Leave a Comment