നമ്മുടെ സഹോദരങ്ങൾക്ക് 20 ലക്ഷം…!!! മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി നടൻ വിക്രം

കേരളത്തെ ഒന്നടങ്കം നടുക്കിയ വയനാട് ഉരുൾപ്പൊട്ടൽ ദുരന്തം ഒട്ടനേകം പേരുടെ ജീവൻ കവർന്നു കഴിഞ്ഞു. ഒരുപാട് പേർക്ക് ഉറ്റവരും ഉടയവരും വീടുകളും നഷ്ടപ്പെടുകയും ചെയ്തു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരും ഏറെയാണ്. ഇപ്പോഴിതാ, തമിഴ് സൂപ്പർതാരം വിക്രം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപയുടെ സംഭാവന നൽകി മുന്നോട്ട് വന്നിരിക്കുകയാണ്. ഒട്ടേറെ പേരുടെ ജീവൻ പൊലിഞ്ഞ ഈ ദുരന്തത്തിലുള്ള തന്റെ വേദനയും അറിയിച്ച അദ്ദേഹം, ഇന്നാണ് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ സംഭാവന ചെയ്തത്.

വയനാട് ഉരുള്‍പൊട്ടലില്‍ കാണാതായവരുടെ ഔദ്യോഗിക കണക്ക് ഇങ്ങനെ

pathram desk 1:
Related Post
Leave a Comment