മന്ത്രി റിയാസിനെതിരേ ജി. സുധാകരൻ; ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്നത് പൊതുമരാമത്ത്, റവന്യു, എക്‌സൈസ് വകുപ്പുകളിൽ

കൊച്ചി: രണ്ടാം പിണറായി സർക്കാരിനെതിരേ വീണ്ടും തുറന്നടിച്ച് മുതിര്‍ന്ന സിപിഎം നേതാവ് ജി.
സുധാകരന്‍. സര്‍ക്കാര്‍ വകുപ്പുകളില്‍ ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്നത് പൊതുമരാമത്ത്, റവന്യു, എക്‌സൈസ് വകുപ്പുകളിലാണെന്ന് സുധാകരൻ പറഞ്ഞു.

താന്‍ പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോള്‍ പണികഴിപ്പിച്ച ഒരു റോഡ് പോലും പൊളിഞ്ഞിട്ടില്ല. മന്ത്രിയാകാനുള്ള ഭാഗ്യം അന്നു കിട്ടി. ഇനി അതിനുള്ള സാധ്യതയില്ലെന്നും സുധാകരന്‍ പറഞ്ഞു. 24 ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദേഹം ഇക്കാര്യങ്ങള്‍ തുറന്നടിച്ചത്.

അഴിമതിക്കെതിരെ പ്രവര്‍ത്തികുന്നവരെ പാര്‍ട്ടി വിരുദ്ധരാക്കി മാറ്റാനും ശ്രമിക്കുകയാണ്. അഴിമതികാര്‍ക്കാണ് ഇപ്പോള്‍ ആദരം കിട്ടുന്നതെന്ന് സുധാകരന്‍ കുറ്റപ്പെടുത്തി. വികസനത്തിനായി ചെലവഴിക്കുന്ന പണത്തിന്റെ പകുതി പോലും ജനങ്ങളില്‍ എത്തുന്നില്ലെന്ന് പലപഠനങ്ങളുമുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

മെഡിക്കൽ കോളജിലെ ലിഫ്റ്റിൽ രോഗി കുടുങ്ങി; കണ്ടെത്തിയത് രണ്ട് ദിവസത്തിന് ശേഷം

നേരത്തെ, കേന്ദ്രത്തില്‍ മൂന്നാമതും സര്‍ക്കാര്‍ രൂപികരിച്ച നരേന്ദ്രമോദിയെ പുകഴ്ത്തിയും കേരള മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ചും ജി സുധാകരന്‍ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തനായ ഭരണാധികാരിയാണ്. അദേഹത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബിജെപിയുടെ കേന്ദ്രമന്ത്രിമാര്‍ക്കെതിരെ അഴിമതി ആരോപണങ്ങളില്ലെന്നും സുധാകരന്‍ പറഞ്ഞു.

ലിങ്കൺ മുതൽ കെന്നഡി വരെ!! കൊല്ലപ്പെട്ട യു.എസ്. പ്രസിഡന്റുമാർ; 52 വ‌‌‍ർഷത്തിന് ശേഷം ആക്രമിക്കപ്പെട്ട പ്രസിഡന്റ് സ്ഥാനാർഥി ട്രംപ്

കോണ്‍ഗ്രസ് ഭരണകാലത്തെ പോലെ അഴിമതി പൊട്ടിയൊഴുകുന്നില്ല. നേതാവ് ഉണ്ടെങ്കില്‍ ജനം പിന്നാലെ വരും. ഏത് പാര്‍ട്ടിയായാലും ലീഡര്‍ഷിപ്പ് പ്രധാനമാണ്. സുരേഷ് ഗോപിയുടെ സ്റ്റൈയില്‍ കോപ്രായമല്ല. അദേഹത്തിന് ക്യാബിനറ്റ് പദവി നല്‍കേണ്ടതയായിരുന്നു.

ഒന്നാം പിണറായി സര്‍ക്കാര്‍ മികച്ചതായിരുന്നു. എല്ലാ വകുപ്പും മികച്ചതായിരുന്നു.ആ സര്‍ക്കാരിന്റെ പേരിലാണ് പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നത്. ആ വികസന നേട്ടങ്ങള്‍ ഇപ്പോള്‍ ഒരു എംഎല്‍എയും പറയുന്നില്ല. രണ്ടാം പിണറായി സര്‍ക്കാരിന് വികസന നേട്ടങ്ങള്‍ ഇല്ല. രണ്ടാം പിണറായി സര്‍ക്കാരിനെ കുറിച്ച് പലര്‍ക്കും വിമര്‍ശനമുണ്ടെന്നും ജി സുധാകരന്‍ പറഞ്ഞു.

പച്ചക്കള്ളമാണ് മേയർ പറഞ്ഞത്; ആര്യാ രാജേന്ദ്രനെതിരേ റെയിൽവേ

തെരെഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ സിപിഐഎം കോട്ടകളില്‍ വിള്ളലുണ്ടായി. കമ്മ്യൂണിസ്റ് പാര്‍ട്ടി പിറവിയെടുത്ത സ്ഥലങ്ങളില്‍ പോലും മൂന്നാമതായി. കായംകുളത്ത് വോട്ട് ചോര്‍ന്നു. പുന്നപ്രയിലും വോട്ട് ചോര്‍ന്നു. വോട്ട് ചോര്‍ന്നത് ചരിത്രത്തില്‍ ആദ്യം. കായംകുളത്ത് ബിജെപി രണ്ടാം സ്ഥാനത്തെത്തി. പുന്നപ്ര വയലാര്‍ സ്മാരകങ്ങളിരുന്നിടത്ത് സിപിഎം മൂന്നാം സ്ഥാനത്ത് പോയെന്നും അദേഹം പറഞ്ഞു.

ഉടൻ തന്നെ ബുള്ളറ്റ് ചെവിയിൽ തുളച്ചുകയറി..!! വെടിയേറ്റതിനെ കുറിച്ച് വിശദീകരിച്ച് ഡോണൾഡ് ട്രംപ്

pathram desk 1:
Related Post
Leave a Comment