തമിഴ്നാട് തീരുമാനിക്കും; മുല്ലപ്പെരിയാറിൻ്റെ കാര്യത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതു സംബന്ധിച്ച് യാതൊരു കാര്യങ്ങളും കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്ര ജലശക്തി മന്ത്രാലയം. ഡീന്‍ കുര്യാക്കോസ് എംപിയുടെ ചോദ്യത്തിനു മറുപടിയായാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

അണക്കെട്ടുകളുടെ സുരക്ഷാ പരിശോധനയുടെ ചുമതല അതിന്റെ ഉടമസ്ഥത വഹിക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ കാര്യത്തില്‍ സുരക്ഷാ പരിശോധനയുടെ ചുമതല തമിഴ്‌നാട് ജലവകുപ്പിനാണെന്നും 2021ലെ ഡാം സേഫ്റ്റി നിയമപ്രകാരം അവര്‍ കാലവര്‍ഷത്തിനു മുന്‍പും ശേഷവും എല്ലാ വര്‍ഷവും പരിശോധന നടത്തുന്നുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.

തിരുവനന്തപുരത്തിന്റെ അവസ്ഥ പരിതാപകരമെന്ന് ഹൈക്കോടതി; ആമയിഴഞ്ചാൻ തോട് ഒരുമാസത്തിനകം വൃത്തിയാക്കുമെന്ന് സർക്കാർ

വീടിന്‍റെ പൂട്ട് തകർത്ത് അകത്തു കയറി പൊലീസ്; 20 കോടി തട്ടിയെടുത്ത കേസിൽ യുവതി കീഴടങ്ങി

പുതിയ ജിയോ എയർ ഫൈബർ ഉപയോക്താക്കൾക്ക് 30% ഇളവ് പ്രഖ്യാപിച്ചു

കൂടാതെ 2024 ജൂണ്‍ 13ന് മേല്‍നോട്ട സമിതിയും പരിശോധന നടത്തി. അണക്കെട്ടിന്റെ നിലവിലെ സ്ഥിതി തൃപ്തികരമാണെന്നാണ് സമിതിയുടെ വിലയിരുത്തലെന്നും കേന്ദ്രം അറിയിച്ചു. 2021ലെ നിയമത്തിന്റെ 38–ാം സെക്‌ഷന്‍ പ്രകാരം നിയമം പ്രാബല്യത്തിലായി അഞ്ചു വര്‍ഷത്തിനുള്ളില്‍ സമഗ്ര സുരക്ഷാ അവലോകനം നടത്തേണ്ടതാണ്. ഇക്കാര്യം ജൂണ്‍ 13‌ന് ചേര്‍ന്ന മേല്‍നോട്ട സമിതി യോഗം ചര്‍ച്ച ചെയ്തിരുന്നുവെന്നും കേന്ദ്രം അറിയിച്ചു.

അമ്മ പോയതറിയാതെ തുള്ളിച്ചാടി നടക്കുന്ന മൂന്നുവയസ്സുകാരി; പ്രിയപ്പെട്ട ജന്മദിനങ്ങൾ അറിയാതെ കൃഷ്ണ യാത്രയായി

pathram desk 1:
Leave a Comment