തമാശയ്ക്ക് ഒന്നുതല്ലി; കിച്ചൻ സ്ലാബിൽ തലയിടിച്ച് വീണു..!! മൂന്നുവയസുകാരിയെ കളിക്കുന്നതിനിടെ കൊലപ്പെടുത്തി കത്തിച്ചു… ബന്ധു അറസ്റ്റിൽ

മുംബൈ: മഹാരാഷ്ട്രയിൽ മൂന്ന് വയസുകാരിയെ കൊലപ്പെടുത്തി കത്തിച്ച കേസിൽ പ്രതി അറസ്റ്റിൽ. താനെ ജില്ലയിലാണ് സംഭവം. മൂന്ന് വയസുള്ള കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച് കുഴിച്ചുമൂടിയ സംഭവത്തിൽ കുട്ടിയുടെ ബന്ധുവിനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

നവംബർ 18-ന് താനെയിലെ പ്രേംനഗറിലെ വീടിന് സമീപത്ത് നിന്നാണ് പെൺകുട്ടിയെ കാണാതായത്. അമ്മയുടെ പരാതിയിൽ തട്ടിക്കൊണ്ടുപോകൽ കേസാണ് ആദ്യം രജിസ്റ്റർ ചെയ്തത്. എന്നാൽ കുട്ടിയുടെ മൃതദേഹം ഇന്ന് ഹിൽലൈൻ പോലീസ് സ്റ്റേഷനിൽ നിന്ന് കുറച്ച് അകലെ കണ്ടെത്തുകയായിരുന്നു. തുടർന്ന് കുട്ടിയുടെ ബന്ധുവിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. എന്നാൽ താൻ മനഃപൂർവം കൊലപ്പെടുത്തിയതല്ലെന്നാണ് ഇയാൾ മൊഴി നൽകിയിരിക്കുന്നത്. കുട്ടിക്കൊപ്പം കളിക്കുന്ന വേളയിൽ തമാശയ്ക്ക് അവളെ തല്ലുകയും തുടർന്ന് കുട്ടിയുടെ തല കിച്ചൻ സ്ലാബിൽ ഇടിച്ച് മരണം സംഭവിക്കുകയും ചെയ്തുവെന്നണ് ഇയാൾ പോലീസിനോട് പറഞ്ഞിരിക്കുന്നത്.

പരിഭ്രാന്തനായ പ്രതി മൃതദേഹം കത്തിക്കാൻ ശ്രമിച്ചുവെന്നും തുടർന്ന് കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചുവെന്നുമാണ് പ്രതി പോലീസിനോട് പറഞ്ഞിരിക്കുന്നത്. എന്നാൽ സംഭവത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി കമ്മിഷണർ അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കും,” ഡെപ്യൂട്ടി കമ്മീഷണർ സച്ചിൻ ഗോർ പറഞ്ഞു..

ല​ബ​ന​നി​ൽ ഇ​സ്ര​യേ​ൽ ആക്രമണം തുടർക്കഥയാകുന്നു; വ്യോമാക്രമണത്തിൽ 52 പേർ കൊല്ലപ്പെട്ടു

ദൈവത്തിന്റെ സ്വന്തം നാട്ടിൽ എന്ത് നടക്കുന്നുവെന്ന് ദൈവത്തിനു പോലും അ‌റിയാത്ത അ‌വസ്ഥ; ഹർത്താൽ കൊണ്ട് എന്തു നേടി?- ഹൈക്കോടതി

pathram desk 5:
Related Post
Leave a Comment