അങ്കോള: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള രക്ഷാപ്രവർത്തനം അവസാനിപ്പിക്കരുതെന്ന് കർണാടക സർക്കാരിനോട് കേരളം ആവശ്യപ്പെട്ടു. അപകട സ്ഥലത്ത് അവലോകന യോഗം ചേർന്നു. മന്ത്രി എ കെ ശശീന്ദ്രൻ, കാർവാർ എംഎൽഎ, ഉത്തര കന്നഡ കളക്ടർ, നേവി സംഘം എന്നിവർ യോഗത്തിൽ പങ്കെടുത്തു. പതിമൂന്നാം ദിവസമായ ഇന്നും പ്രതീക്ഷ ഈശ്വർ മാൽപെയിൽ തന്നെയാണ്. മാൽപെ സംഘം ബോട്ടുകൾ ഇറക്കി പരിശോധന നടത്തി കൊണ്ടിരിക്കുകയാണ്.
അതേസമയം ഷിരൂരിലെ അർജുനായുള്ള രക്ഷാപ്രവർത്തനം ഏകോപനമില്ലായ്മയുണ്ടെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സ്ഥലം എംഎൽഎൽഎയ്ക്ക് പരിമിതിതികളുണ്ട്. അവിടുത്തെ സംസ്ഥാനഗവൺമെന്റാണ് ഇത് ചെയ്യണ്ടത്. യോഗത്തിൽ ഒന്ന് പറയുന്നു. പിന്നീട് മറ്റൊന്ന് നടപ്പിലാക്കുന്നു. പരസ്പരം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.
.
കൊടും ക്രൂരത..!!! മൊബൈലിൽ അശ്ലീല വീഡിയോ കണ്ട 13കാരൻ അടുത്ത് ഉറങ്ങിക്കിടന്ന സഹോദരിയെ ബലാത്സംഗം ചെയ്ത് കൊന്നു; അമ്മയും സഹോദരിമാരും ഉൾപ്പെടെ അറസ്റ്റിൽ
രക്ഷാപ്രവർത്തനത്തിൽ എല്ലാവരും ഒരു ടീം ആയി പ്രവർത്തിക്കുകയാണ്. സമയ ബന്ധിതമായി കാര്യങ്ങൾ ചെയ്യണം. യോഗത്തിൽ തീരുമാനിച്ച കാര്യങ്ങൾ നടപ്പിലാക്കണം. രക്ഷാദൗത്യം നടക്കുന്നിടത്ത് അർജുന്റെ കുടുംബത്തെ എത്തിക്കണം. അവിടുത്തെ കാര്യങ്ങൾ അറിയിക്കുന്നില്ല എന്നത് ഒരു പ്രശ്നം തന്നെയാണ്. അവർക്കെതിരെയുള്ള സൈബർ ആക്രമണം ഗുരുതരമായ ഒരു വിഷയം തന്നെയാണ്. അതിനു പിന്നിൽ എന്തെങ്കിലും താല്പര്യങ്ങളുണ്ടോ എന്നും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ക്രിക്കറ്റിലെ ഇപ്പോഴത്തെ മികച്ച പേസ് ബൗളർ ആര്..? ഷമിയുടെ ഉത്തരം കേട്ടോ..?
അതിനിടെ ഇന്നലെ പുഴയുടെ 15 അടിവരെ താഴെ പോയെന്ന് മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ പറഞ്ഞു. ഒരു പോയിന്റിൽ കുറേ തടിക്കഷ്ണങ്ങൾ താൻ കണ്ടെത്തിയതായി ഈശ്വർ മാൽപെ പറഞ്ഞു. സ്റ്റേ വയറിനൊപ്പമാണ് തടിക്കഷ്ണങ്ങൾ കണ്ടെത്തിയതെന്ന് ഈശ്വർ മാൽപെ പറയുന്നു. തടി നിറച്ച ലോറിയുമായാണ് അർജുൻ ഷിരൂരിൽ നിന്ന് വന്നുകൊണ്ടിരുന്നത്. ഈശ്വർ മാൽപെയുടെ വാക്കുകൾ 13-ാം ദിനത്തിലെ തിരച്ചിലിൽ അർജുനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷ ഇരട്ടിപ്പിക്കുകയാണ്.
ഇന്നലെ പുഴയിലുണ്ടായ ശക്തമായ അടിയൊഴുക്ക് വെല്ലുവിളി സൃഷ്ടിച്ചെന്ന് ഈശ്വർ മാൽപെ പറഞ്ഞു. എന്നിരിക്കിലും ഇതിലും പ്രയാസമേറിയ ദൗത്യങ്ങളുടെ ഭാഗമായിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ഒഴുക്കുകൊണ്ട് ഒന്നും കാണാൻ സാധിക്കാത്ത അവസ്ഥയായിരുന്നു. കമ്പിയും വീടിന്റേതിന് സമാനമായ തകര ഷീറ്റും കണ്ടെത്തിയെന്നും അദ്ദേഹം ഷിരൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെ ഏഴ് തവണയാണ് ഈശ്വർ മാൽപെ ഗംഗാവലിയിൽ പരിശോധന നടത്തിയത്. ആദ്യഘട്ടത്തിൽ നദിയിലേക്ക് ഇറങ്ങിയ ഈശ്വർ മാൽപെയുമായി ബന്ധിപ്പിച്ച കയർ പൊട്ടി 150 മീറ്ററിലേറെ ഒഴുകിപ്പോയിരുന്നു. മൂന്നാമത്തെ ഡൈവിലായിരുന്നു ഈശ്വർ മാൽപെ ഒഴുക്കിൽപ്പെട്ടത്. രക്ഷാപ്രവർത്തകരുടെ ഡെങ്കി ബോട്ടുകൾക്ക് പുറമെ മത്സ്യത്തൊഴിലാളികളുടെ ബോട്ടും നദിയിലിറക്കിയായിരുന്നു പരിശോധന.
പരിശോധനകളിൽ അടിത്തട്ടിലെത്താൻ സാധിച്ചിരുന്നില്ല. ചെളിയും മണ്ണും കല്ലും പ്രതിസന്ധി ഉയർത്തിയിരുന്നത്. മാൽപെയുടെ പരിശോധനയിൽ മൺകൂനയുടെ താഴെ മരങ്ങൾ കണ്ടെത്തിയിരുന്നു. അതേസമയം ഡ്രഡ്ജിങ് സാധ്യത പരീക്ഷിക്കുമെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു. ഡ്രഡ്ജർ എത്തിക്കാൻ പാലങ്ങളുടെ നീളം പരിശോധിച്ചെന്ന് സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു.
KEY WORD: ARJUN SHIROOR LORRY MISSING
Leave a Comment