കാർ ഓടിച്ചത് മഹിമ നമ്പ്യാരോ അർജുൻ അശോകനോ അല്ല; നടൻ മാത്യു കാറിൽ ഉണ്ടായിരുന്നില്ല; ഷൂട്ടിംഗ് തന്നെയാണോ എന്ന സംശയത്തിൽ പൊലീസ്

കൊച്ചി: നടൻ അർജുൻ അശോകൻ‌ അടക്കമുള്ളവർക്ക് സിനിമാ ഷൂട്ടിങ്ങിനിടെ പരുക്കേറ്റ സംഭവത്തിൽ കാർ ഓടിച്ചത് നടന്മാരല്ലെന്ന് വെളിപ്പെടുത്തൽ. കൊച്ചി എംജി റോഡിൽ വച്ചു ഇന്നു പുലർച്ചെ 1.45നാണ് അപകടം നടന്നത്. കാർ ഓടിച്ചത് സ്റ്റണ്ട് മാസ്റ്ററുടെ ടീമിൽ ആളാണെന്നും കാർ ചെയ്സിങ് സീനിന്റെ ഡ്രോൺ ഷോട്ട് ചിത്രീകരിക്കുന്നതിനിടെയാണ് സംഭവമെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നു. ഇവർക്കൊപ്പം നടൻ മാത്യു തോമസ് ഉണ്ടെന്ന വാർത്തയും തെറ്റാണെന്ന് ഇവർ‍ പറയുന്നു.

ബ്രോമൻസ് സിനിമയിലെ നായിക മഹിമ നമ്പ്യാരുടെ ഒരു റാഷ് ഡ്രൈവിങ് സീനാണ് ഇന്നലെ ഷൂട്ട് ചെയ്തത്. പല ടേക്കുകളിലൂടെ അത് ഷൂട്ട് ചെയ്തു തീർത്തിരുന്നു. ഇതേ രംഗത്തിന്റെ ഡ്രോൺ ഷോട്ട് എടുക്കുന്ന വേളയിലായിരുന്നു അപകടം. ഡ്രോൺ ഷോട്ട് ചിത്രീകരിക്കാനായി മഹിമയ്ക്കു പകരം കാർ ഓടിച്ചത് പരിചയസമ്പന്നനായ സ്റ്റണ്ട് ടീമിലെ ഡ്രൈവർ ആയിരുന്നു. ഡ്രൈവർക്കൊപ്പം മുൻ സീറ്റിൽ അർജുനും പിന്നിൽ സംഗീതും ഉണ്ടായിരുന്നു. ഈ സമയത്താണ് കാർ അപകടത്തിൽ പെടുന്നത്. അർജുനും വാഹനമോടിച്ചയാൾക്കും നിസാര പരുക്കുകളെ ഉള്ളൂ. സംഗീത് പ്രതാപിന്റെ കഴുത്തിന് പൊട്ടലുണ്ട്. കാറിന്റെ ബോഡി പൂർണമായും തകർന്നു.

യോഗത്തിൽ ഒന്ന് പറയുന്നു; നടപ്പിലാക്കുന്നത് മറ്റൊന്ന്; ഏകോപനമില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ്; അർജുന്റെ കുടുംബത്തെ അവിടെ എത്തിക്കണമെന്നും മന്ത്രി

കൊടും ക്രൂരത..!!! മൊബൈലിൽ അശ്ലീല വീഡിയോ കണ്ട 13കാരൻ അടുത്ത് ഉറങ്ങിക്കിടന്ന സഹോദരിയെ ബലാത്സംഗം ചെയ്ത് കൊന്നു; അമ്മയും സഹോദരിമാരും ഉൾപ്പെടെ അറസ്റ്റിൽ

ആപത്തിൽ നിന്ന് രക്ഷിക്കാൻ അവരെത്തി..!!! ആരാണ് ‘ഈശ്വർ മാൽപെ’ സംഘം?​ അർജുനെ കണ്ടെത്തുന്ന എട്ടംഗ സംഘത്തെ കുറിച്ച്…

നടൻമാർ സഞ്ചരിച്ച കാർ സമീപം നിന്ന ഡെലിവറി ബോയിയെയും, ബൈക്കിനെയും ഇടിച്ചുതെറിപ്പിച്ച് തലകീഴായി മറിഞ്ഞു. അപകടത്തിൽപ്പെട്ട കാർ ബൈക്കുകളിലും തട്ടി. താരങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. ഓവര്‍ടേക്ക് ചെയ്യുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ ഇരുവാഹനങ്ങളും കൂട്ടിയിടിക്കുകയായിരുന്നെന്നു സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞു. കാറിൽ കാമറയും മറ്റ് സജ്ജീകരണങ്ങളും ഉണ്ടായിരുന്നതായി ദൃക്സാക്ഷികൾ കൂട്ടിച്ചേർത്തു.

ഇന്ത്യൻ താരങ്ങളെ വിമർശിച്ച ഇൻസമാമുൽ ഹഖിന് ചുട്ട മറുപടി കൊടുത്ത് മുഹമ്മദ് ഷമി; പറ‌ഞ്ഞത് മോശമായെന്ന് മുൻ പാക് താരം

പൊലീസ് സ്ഥലത്തെത്തി കാർ റോഡിൽനിന്ന് മാറ്റി. അമിത വേഗത്തില്‍ വാഹനം ഓടിച്ചതിന് സെന്‍ട്രല്‍ പൊലീസ് കേസുമെടുത്തു. ഷൂട്ടിങ്ങിനിടെ തന്നെയാണോ അപകടമെന്ന് സംശയമുണ്ടെന്നും കൂടുതൽ അന്വേഷണത്തിലൂടെ മാത്രമെ ഇക്കാര്യങ്ങൾ വ്യക്തമാകൂ എന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു.

ഒന്നരക്കോടി രൂപയുടെ വീട് വാങ്ങി,​ ആഡംബര വാഹനങ്ങൾ അടക്കം 4 എണ്ണം സ്വന്തമാക്കി

4000 മലയാളികൾക്ക് ജർമനിയിൽ ജോലി,​ ശമ്പളം 3.18 ലക്ഷം രൂപ

pathram desk 1:
Leave a Comment