ബെയ്റൂട്ട്: ലബനനിൽ വീണ്ടും ഇസ്രയേൽ വ്യോമാക്രമണം. വ്യോമാക്രമണത്തിൽ 52 പേർ കൊല്ലപ്പെടുകയും 22 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ബാൽബെക്ക് – ഹെർമൽ മേഖലയിലായിരുന്നു ഇസ്രയേലിന്റെ ആക്രമണം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് ഗവർണർ ബാച്ചിർ ഖോദർ സമൂഹമാധ്യമത്തിൽ കുറിച്ചു.
കിഴക്കൻ പ്രദേശമായ ബേക താഴ്വരയിൽ മാത്രം 40 പേരാണ് കൊല്ലപ്പെട്ടത്. മാക്നെഹിലും നബാടിയേഹിലും നാബയിലുമായാണ് മറ്റ് 12 പേർ മരിച്ചത്. ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ സേന അറിയിച്ചു.
ലബനനിൽ 2023 ഒക്ടോബർ 23 നു ശേഷം ഇസ്രയേലിന്റെ ആക്രമണങ്ങളിൽ 3583 പേർ കൊല്ലപ്പെടുകയും 15,244 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ലബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Leave a Comment