ലോറി നാളെ ഉയർത്തിയേക്കും; കനത്ത മഴയെ തുടർന്ന് പരിശോധന നിർത്തി;

ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ‌ അർജുന്റെ ലോറി നാളെ ഉയർത്തിയേക്കും. കനത്ത മഴ കാരണം ഡീപ് ഡൈവിങ് നടക്കാത്ത സാഹചര്യത്തിലാണ് ദൗത്യസംഘത്തിന്റെ നീക്കം. അവസാനം നടത്തിയ ഡ്രോൺ പരിശോധനയിലും മനുഷ്യസാന്നിധ്യം കണ്ടെത്താനായില്ല. രാത്രിയിൽ വീണ്ടും ഡ്രോൺ പരിശോധന നടത്തും. ഇന്ന് ഡൈവിംഗ് നടക്കില്ലെന്ന് ദൗത്യ സംഘം അറിയിച്ചു. നദിയിലെ കുത്തൊഴുക്ക് വന്‍ വെല്ലുവിളിയാണെന്നാണ് നാവികസേന വ്യക്തമാക്കുന്നത്. നിലവിലെ സാഹചര്യത്തിൽ നദിയില്‍ ഇറങ്ങുന്നത് അസാധ്യമാണെന്ന് നാവികസേന അറിയിച്ചു. ഇതിനെ തുടർന്ന് രക്ഷാദൗത്യം തത്കാലത്തേക്ക് നിർത്തിവച്ചിരിക്കുകയാണ്.

വീണ്ടും നിരാശ..!! അർജുൻ്റെ ലോറിയിൽ​ മനുഷ്യ സാന്നിധ്യം കണ്ടെത്താനായില്ലെന്ന് നേവി; രാത്രിയിൽ വീണ്ടും പരിശോധിക്കും

അതേസമയം, ഐബോഡ് പരിശോധന പുരോഗമിക്കുകയാണ്. പുഴയിലുള്ളത് അര്‍ജുന്‍റെ ട്രക്ക് തന്നെയെന്ന് ഐബോഡ് പരിശോധനയിലും സ്ഥിരീകരിച്ചു. മൂന്ന് സ്ഥലത്ത് ലോഹസാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. ട്രക്കിന്‍റെ ക്യാബിന്‍ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പരിശോധനയിൽ മനുഷ്യസാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ദൗത്യം വീണ്ടും നീളും.

123 രൂപയ്ക്ക് അൺലിമിറ്റഡ് കോൾ ; 14 ജിബി ഡാറ്റ, 28 ദിവസം വാലിഡിറ്റി ; ജിയോ ഭാരത് ഫോൺ പുതിയ മോഡൽ

നാവികസേനയുടെ 15 മുങ്ങല്‍ വിദഗ്ധർമാരാണ് ഷിരൂരിൽ ഉള്ളത്. അഞ്ച് പേരടങ്ങുന്ന സംഘം മൂന്ന് ബോട്ടില്‍ തെരച്ചിലിനിറങ്ങിയിരുന്നു. ശക്തമായ അടിയൊഴുക്ക് കാരണം പുഴയ്ക്കടിയിലേക്ക് ഇറങ്ങിയുള്ള പരിശോധന നടത്താന്‍ മുങ്ങല്‍ വിദഗ്ധര്‍ക്ക് കഴിയുന്നില്ല. ഇടവിട്ട് പെയ്യുന്ന കനത്ത മഴയും പുഴയിലെ ജലനിരപ്പ് ഉയരുന്നതും ദൗത്യത്തിന് വെല്ലുവിളിയാണ്.‌


ആസിഫ് അലിയുടെ ആ ചിരിയിൽ ഉരുകി ഇല്ലാതായത്…

pathram desk 1:
Related Post
Leave a Comment