ദൗത്യം അവസാനിപ്പിച്ച് നാവിക സേന; പത്താം ദിവസവും നിരാശയിൽ; കനത്ത മഴ തുടരും,​ നാളെ പ്രദേശത്ത് ഓറഞ്ച് അലേർട്ട്

ഷിരൂർ: മണ്ണിടിഞ്ഞ സ്ഥലത്ത് കനത്ത മഴ പെയ്തതിനെ തുടർന്ന് രക്ഷാപ്രവർത്തനം അവസാനിപ്പിച്ച് നാവിക സേന. ബോട്ടുകൾ കരയ്ക്ക് കയറ്റി. ഒടുവിൽ നടത്തിയ ഡ്രോൺ പരിശോധനയിലും മനുഷ്യസാന്നിധ്യം കണ്ടെത്താൻ സാധിച്ചിട്ടില്ല. ഗംഗാവലിപ്പുഴയിൽ അടിയൊഴുക്ക് ശക്തമായതിനാൽ ഇന്ന് പുഴയിലിറങ്ങി പരിശോധന നടത്തില്ല. പുഴയിൽ ഇറങ്ങി പരിശോധന നടത്തുന്നത് വെല്ലുവിളിയാണെന്ന് നാവികസേന പറഞ്ഞു. ഇതോടെ പത്താംദിവസവും രക്ഷാപ്രവർത്തനം പ്രതിസന്ധിയിലായി. നാളെ ഉത്തര കന്നഡ ജില്ലയിൽ ഓറഞ്ച് അലർട്ട് ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വീണ്ടും നിരാശ..!! അർജുൻ്റെ ലോറിയിൽ​ മനുഷ്യ സാന്നിധ്യം കണ്ടെത്താനായില്ലെന്ന് നേവി; രാത്രിയിൽ വീണ്ടും പരിശോധിക്കും

അതേസമയം വെള്ളത്തിലുള്ള ട്രക്ക് മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റേത് തന്നെയെന്ന് ദൗത്യസംഘം സ്ഥിരീകരിച്ചു. ഡ്രോൺ നടത്തിയ പരിശോധനയിലും ലോറി അർജുന്റേതെന്ന് ഉറപ്പിച്ചു. എന്നാൽ ഡ്രോണിൽ ലഭിച്ച സിഗ്നലിലും ലോറിയുടെ കാബിൻ ഏതുഭാഗത്തെന്ന് തിരിച്ചറിനായില്ല. അടുത്തടുത്തായി 3 ഭാഗങ്ങളിൽ ലോഹസാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. എന്നാൽ ക്യാബിൻ ഏതെന്ന് വ്യക്തമായില്ല. മാത്രമല്ല,​ ഐബോഡ് ഡ്രോൺ പരിശോധനയിൽ മനുഷ്യ സാന്നിധ്യം കണ്ടെത്താനായില്ല. കനത്തമഴയും അടിയൊഴുക്ക് ശക്തമാക്കുയും ചെയ്തതോടെയാണ് പരിശോധന നിർത്തിയത്.

മന്ത്രിയുടെ തന്ത്രങ്ങൾ…!!! റെക്കോഡ് കലക്‌ഷൻ നേടി കെഎസ്ആർടിസി

ശക്തമായ മഴ പെയ്താലും ഓക്സിജൻ സിലിണ്ടർ ഉപയോഗിച്ച് വാഹനത്തിനരികിലേക്ക് എത്തിക്കാനാണ് നാവികസേന പദ്ധതിയിട്ടിരിക്കുന്നത്. അർജുൻ ഉൾപ്പെടെ മൂന്നു പേരെയാണ് ഇനിയും കണ്ടെടുക്കാനുളളത്. അതിനിടെ അർ‌ജുന്റെ ലോറിയിലുണ്ടായിരുന്ന തടി കണ്ടെത്തിയതായി ലോറി ഉടമ മനാഫ് അറിയിച്ചു.

ഒരു കുറ്റവും പറയാനില്ല,​ പൊലീസും പട്ടാളവും വളരെ മികച്ച പ്രവർത്തനമാണ് നടത്തുന്നത്; ഷിരൂരിലെത്തി സന്തോഷ് പണ്ഡിറ്റ്

pathram desk 1:
Leave a Comment