ആസിഫ് അലിയുടെ ആ ചിരിയിൽ ഉരുകി ഇല്ലാതായത്…

കൊച്ചി: നടൻ ആസിഫ് അലിയിൽ നിന്ന് പുരസ്കാരം സ്വീകരിക്കാൻ തയാറാകാതിരുന്ന സംഗീതസംവിധായകൻ രമേശ് നാരായണനെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇപ്പോൾ രമേശ് നാരായണൻ്റെ പ്രവൃത്തിയോടുള്ള പ്രതികരണവുമായി നടനും സംവിധായകനുമായ ശ്രീകാന്ത് മുരളി. സംഭവത്തിന് പിന്നാലെ ആസിഫ് അലിയുടെ സ്വതസിദ്ധമായ ചിരിയിൽ ഉരുകി ഇല്ലാതായത് രമേശ് നാരായണനോട് തനിക്കുണ്ടായിരുന്ന ബഹുമാനമാണെന്ന് ശ്രീകാന്ത് മുരളി പറഞ്ഞു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.

Alsor read- മദ്യം ഹോം ഡെലിവറി ഇനി കേരളത്തിലും; സ്വിഗ്ഗി, സൊമാറ്റോ സഹകരിച്ച് പ്രവർത്തിക്കും

ശ്രീകാന്ത് മുരളിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ…

അത് താങ്ങാവുന്നതിന്നും അപ്പുറമായിരുന്നു. ആസിഫ് അലിയുടെ സ്വതസിദ്ധമായ ചിരിയിൽ ഉരുകി ഇല്ലാതായത് പണ്ഡിറ്റ്‌ “ജി”യോട് എനിയ്ക്കുണ്ടായിരുന്ന ബഹുമാനമാണ്. “എം ടി” എന്ന ഇതിഹാസത്തിന്റെ മനസ്സിൽ വിരിഞ്ഞ കഥാപാത്രങ്ങളെ അഭ്രപാളിയിലേയ്ക്ക് സന്നിവേശിപ്പിച്ച ധാരാളം കലാകാരന്മാരുടെ മുന്നിൽ ഈ “അല്പത്തം” കാട്ടിയ രമേശ്‌ നാരായണൻ എന്ന മുതിർന്ന സംഗീതജ്ഞനോട് സഹതാപം മാത്രം.

നടൻ ആസിഫ് അലിയിൽ നിന്ന് പുരസ്കാരം സ്വീകരിക്കാൻ അനിഷ്ടം കാണിച്ച സംഗീതസംവിധായകൻ പണ്ഡിറ്റ് രമേശ് നാരായണനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധം തുടരുകയാണ്. ആസിഫ് അലിയെ പിന്തുണച്ചുകൊണ്ട് കൂടുതൽ താരങ്ങളും രാഷ്ട്രീയപ്രവർത്തകരുമെല്ലാം എത്തുകയാണ്. സംഭവത്തിൽ ആസിഫ് അലിയ്ക്ക് പിന്തുണയുമായി താരസംഘടനയായ ‘അമ്മ’യും എത്തിയിരുന്നു.

Alsor read- 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി

എം ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചലച്ചിത്ര സമാഹാരമായ ‘മനോരഥങ്ങളു’ടെ ട്രെയ്‌ലർ ലോഞ്ച് ചടങ്ങിനിടെയായിരുന്നു സംഭവം.പരിപാടിയിൽ പങ്കെടുത്ത രമേശ് നാരായണന് പുരസ്‌കാരം സമ്മാനിക്കാൻ സംഘാടകർ ആസിഫ് അലിയെയായിരുന്നു ക്ഷണിച്ചത്. എന്നാൽ രമേശ് നാരായണൻ സംവിധായകന്‍ ജയരാജിനെ വിളിച്ചുവരുത്തി ആസിഫിന്റെ കൈയില്‍നിന്ന് പുരസ്‌കാരമെടുത്ത് ജയരാജിനു കൈമാറി. തുടര്‍ന്ന് ജയരാജ്, രമേഷ് നാരായണന് പുരസ്‌കാരം നല്‍കുകയായിരുന്നു.

പിന്നീട് സംഭവത്തിൽ വിശദീകരണവുമായി രമേശ് നാരായണനും എത്തി. ആസിഫ് അലിയെ താൻ അപമാനിച്ചിട്ടില്ലെന്നും അങ്ങനെ തോന്നിയെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും രമേശ് നാരായണൻ പറഞ്ഞു.

ആസിഫ് അലിയെ മലയാളിക്കിഷ്ടമാണ്, അഭിമാനമാണെന്നാണ് ഷാഫി തന്റെ ഫേസ്ബുക്കിൽ കുറിച്ചത്.

Also read- ഓരോ മണിക്കൂറും ഓരോ ദിവസമായി, മരണക്കുറിപ്പ് എഴുതി; ആരെയും കുറ്റപ്പെടുത്താനില്ല, ആർക്കും ഈ അനുഭവം ഉണ്ടാകരുത്; രണ്ട് ദിവസം ലിഫ്റ്റിൽ രവീന്ദ്രൻ നായ‌ർ പറയുന്നു

ആസിഫ് അലിക്കൊപ്പമുള്ള ചിത്രവും ഷാഫി ഫേസ്ബുക്കിൽ പങ്കുവച്ചു. സംഭവത്തിൽ പരോക്ഷപ്രതികരണവുമായി നടനും സംവിധായകനുമായ നാദിർഷ രംഗത്തെത്തി. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് നാദിർഷയുടെ പ്രതികരണം. ‘സംഗീതബോധം മാത്രം പോരാ അമ്പാനേ, അല്പം സാമാന്യബോധം കൂടി വേണം’ എന്ന് നാദിർഷ കുറിച്ചു.

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ നേരത്തെ രംഗത്തെത്തിയിരുന്നു. സിനിമ പശ്ചാത്തലമില്ലാതെ, പരിമിതികൾ ഏറെയുണ്ടായിട്ടും കഠിനാദ്ധ്വാനത്തിലൂടെ ഒന്നരപ്പതിറ്റാണ്ടായി നിലനില്ക്കുന്ന ഒരു നടനെ ‘സീനിയോറിറ്റി കോംപ്ലക്സിലൂടെ’ റദ്ദ് ചെയ്യാൻ ശ്രമിച്ചാൽ ഇല്ലാതെയാകില്ലെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

ജനങ്ങളിലേക്ക് വീണ്ടും പിണറായി സർക്കാർ; രണ്ടര ലക്ഷം തൊഴിലവസരങ്ങൾ, 1,070 പദ്ധതികൾ, 100 ദിന കർമ്മ പരിപാടി

pathram desk 1:
Related Post
Leave a Comment

Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51