123 രൂപയ്ക്ക് അൺലിമിറ്റഡ് കോൾ ; 14 ജിബി ഡാറ്റ, 28 ദിവസം വാലിഡിറ്റി ; ജിയോ ഭാരത് ഫോൺ പുതിയ മോഡൽ

കൊച്ചി: ജിയോ ഭാരത് 4ജി ഫോണുകളുടെ ഏറ്റവും പുതിയ മോഡൽ പുറത്തിറക്കുന്നതായി റിലയൻസ് ജിയോ അറിയിച്ചു. ഏറ്റവും പുതിയ മോഡൽ വലിയ സ്‌ക്രീനും ജിയോ ചാറ്റ് പോലുള്ള അധിക സവിശേഷതകളുമായാണ് എത്തുന്നത്.

അർജുൻ അരികിലുണ്ട്..!! ട്രക്ക് കണ്ടെത്തി..!!! നിർണായക വിവരം പുറത്ത് വിട്ട് കർണാടക മന്ത്രി

യുപിഐ ഇൻ്റഗ്രേഷൻ ജിയോ പേ, ലൈവ് ജിയോ ടിവി, ജിയോ സിനിമ, ജിയോ സാവൻ മ്യൂസിക് ആപ്പ്, പുതിയ ജിയോ ചാറ്റ് എന്നിവയുൾപ്പെടെയുള്ള ഫീച്ചറുകളോടെയാണ് പുതിയ ജിയോ ഭാരത് മോഡൽ എത്തിയിരിക്കുന്നത്. വില 1399 രൂപ.
പുതിയ ഫീച്ചർ ജിയോ ചാറ്റ്
ജിയോ ചാറ്റ് ഒരു തൽക്ഷണ സന്ദേശമയയ്‌ക്കൽ- വോയ്‌സ്/ വീഡിയോ കോളിംഗ് -സേവനമാണ്. ഉപയോക്താവിന് പ്രാദേശിക ഭാഷകളിൽപ്പോലും സന്ദേശം അയക്കാനും ഗ്രൂപ്പ് ചാറ്റ് ചെയ്യാനും കഴിയും. നിങ്ങൾക്ക് ബ്രാൻഡുകൾ, ബിസിനസുകൾ, ഓർഗനൈസേഷനുകൾ, ഗവൺമെൻ്റുകൾ എന്നിവയുമായി ഒരു 2-വേ ഇൻ്ററാക്ടീവ് ചാറ്റ് അധിഷ്ഠിത പ്ലാറ്റ്‌ഫോമിലൂടെ ഇടപഴകാനും ഓഫറുകളും വാർത്താ അപ്‌ഡേറ്റുകളും സ്വീകരിക്കാനും ഫീഡ്‌ബാക്ക് നൽകാനും മറ്റും കഴിയും.

ആദ്യം ചായക്കട പുഴയിലേക്ക് വീഴുന്നത് കണ്ടു,​ പിന്നാലെ അർജുൻ്റെ തടി കയറ്റിയ ലോറിയും..!! ഇലക്ട്രിക് പോസ്റ്റ് വെള്ളത്തിൽ വീണപ്പോൾ സുനാമി പോലെ ഉയർന്ന് പൊങ്ങി!! ദൃക്സാക്ഷിയുടെ നിർണായക വെളിപ്പെടുത്തൽ

28 ദിവസത്തേക്ക് 123 രൂപയും ഒരു വർഷത്തേക്ക് 1234 രൂപയും വരുന്ന പ്ലാനുകളിൽ അൺലിമിറ്റഡ് കോളുകളും യഥാക്രമം 14 ജി ബി , 168 ജി ബി വീതം ഡാറ്റയും ലഭിക്കും.

മന്ത്രിയുടെ തന്ത്രങ്ങൾ…!!! റെക്കോഡ് കലക്‌ഷൻ നേടി കെഎസ്ആർടിസി

pathram desk 2:
Related Post
Leave a Comment