ഖജനാവ് നിറയും,​ ഇനി പിടിത്തം നേരിട്ട് ; പൊല്യൂഷൻ സർട്ടിഫിക്കറ്റില്ലെങ്കിൽ 10,​000 രൂപ പിഴ

കൊച്ചി: വാഹന പരിശോധന കർശനമാക്കാൻ മോട്ടോ‌ർ വാഹനവകുപ്പ് തീരുമാനിച്ചു. പുക പരിശോധനാ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ആദ്യ ഘട്ടത്തിൽ 2000 രൂപയും രണ്ടാംതവണ 10,000 രൂപയുമാണ് പിഴ. പാർക്കിങ്ങില്ലാത്തിടത്ത് വാഹനംനിർത്തിയിട്ടാൽ ആ കുറ്റത്തോടൊപ്പം എല്ലാസർട്ടിഫിക്കറ്റുകളും പരിശോധിക്കണമെന്നാണ് പുതിയനിർദേശം. ഈ നിർദേശപ്രകാരം ലൈസൻസ്, ഇൻഷുറൻസ്, പുകപരിശോധനാ സർട്ടിഫിക്കറ്റ്, രൂപമാറ്റം വരുത്തിയത്, കൂളിങ് ഫിലിംഒട്ടിച്ചത്, നമ്പർ പ്ലേറ്റിലെ രൂപമാറ്റം തുടങ്ങി എല്ലാകാര്യങ്ങളും പരിശോധിക്കണം.

കോഴിക്കോട് ഉൾപ്പെടെ 7 ജില്ലകളിലെ സ്കൂളുകൾക്ക് വെള്ളിയാഴ്ച അവധി

നേരിട്ട് പിടി വീഴും
വാഹനത്തിന്റെ ഫോട്ടോ സഹിതമാണ് കുറ്റപത്രം തയ്യാറാക്കേണ്ടതെന്നും മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശംനൽകി. പോലീസ് സേനയെപ്പോലെ മോട്ടോർവാഹനവകുപ്പ് ജീവനക്കാരും ഇനിമുതൽ വാഹനപരിശോധനയ്ക്കായി നിരത്തുകളിലുണ്ടാകും. പുക പരിേശാധനയ്ക്ക് ഊന്നൽനൽകിയാകും പ്രവർത്തനം. നിരത്തുകളിലുള്ള ഏറെവാഹനങ്ങൾ പുകപരിശോധനാ സർട്ടിഫിക്കറ്റില്ലാത്തവയാണെന്ന് കണ്ടെത്തി. ഇവയെ പിടികൂടി പിഴചുമത്തി സർക്കാരിലേക്ക് കൂടുതൽ വരുമാനം എത്തിക്കുക എന്നതും ലക്ഷ്യമാണ്.

വ്യാജസർട്ടിഫിക്കറ്റ് തട്ടിപ്പ്
സംസ്ഥാനത്ത് പുകപരിശോധനയിൽ പരാജയപ്പെടുന്ന വാഹനങ്ങൾ ഇതരസംസ്ഥാനങ്ങളിൽനിന്ന് വ്യാജ സർട്ടിഫിക്കറ്റ് സംഘടിപ്പിക്കുന്നത് വ്യാപകമാകുന്നതായാണ് റിപ്പോർട്ട്. തമിഴ്‌നാട്, കർണാടക, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നാണ് സർട്ടിഫിക്കറ്റ് എത്തുന്നതെന്ന് മോട്ടോർവാഹനവകുപ്പിന്റെ അന്വേഷണത്തിൽ വ്യക്തമായി. പരിവാഹൻ സൈറ്റുമായി വ്യാജ ആപ്പ് ബന്ധിപ്പിച്ചാണ് ഇത്തരത്തിൽ വ്യാജസർട്ടിഫിക്കറ്റ് നൽകുന്നത്.

മദ്യം ഹോം ഡെലിവറി ഇനി കേരളത്തിലും; സ്വിഗ്ഗി, സൊമാറ്റോ സഹകരിച്ച് പ്രവർത്തിക്കും

ഇന്ത്യയിൽ എവിടെനിന്നും പരിശോധന
ചില സാങ്കേതിക തകരാറുകൾ ഉണ്ടെങ്കിൽ വാഹനങ്ങൾ പുകപരിശോധനയിൽ പരാജയപ്പെടും. പ്രശ്നം പരിഹരിക്കാനാണ് സാധാരണയായി ആവശ്യപ്പെടുക. എന്നാൽ, പ്രശ്നം പരിഹരിക്കാതെതന്നെ പണം നൽകി, ഇതരസംസ്ഥാനങ്ങളിൽനിന്ന് സർട്ടിഫിക്കറ്റ് സംഘടിപ്പിക്കുകയാണ് ചെയ്യുന്നത്. പരിവാഹൻ മുഖേന ഇന്ത്യയിൽ എവിടെനിന്നുവേണമെങ്കിലും പുകപരിശോധന നടത്താം. അതിനായി വാഹനം കൊണ്ടുപോകണം. എന്നാൽ, വാഹനം കൊണ്ടുപോകാതെ വ്യാജമായി സർട്ടിഫിക്കറ്റ് നൽകുന്നതാണ് തട്ടിപ്പ്. ഉത്തർപ്രദേശിലെ ആർ.ടി.ഒ. ഏജന്റ് മുഖേന വ്യാജസർട്ടിഫിക്കറ്റ് സംഘടിപ്പിച്ച വാഹനം അടുത്തിടെ മോട്ടോർ വാഹനവകുപ്പ് കണ്ടെത്തിയിരുന്നു. തമിഴ്‌നാട്ടിൽനിന്ന് ഇത്തരത്തിൽ വ്യാജസർട്ടിഫിക്കറ്റുകൾ നൽകുന്നതായി മോട്ടോർവാഹനവകുപ്പ് കണ്ടെത്തുകയും ഇക്കാര്യം തമിഴ്‌നാട് ഗതാഗതവകുപ്പിനെ അറിയിക്കുകയുംചെയ്തു.

pathram desk 1:
Related Post
Leave a Comment