അർജുൻ്റെ ലോറി കടന്നു പോകുന്ന ദൃശ്യങ്ങൾ…

ബംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അർജുൻ്റെ ലോറി ദേശീയ പാതയിലൂടെ കടന്നുപോകുന്ന ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടു. കർണാടകയിൽ നിന്ന് യാത്ര ആരംഭിച്ച ശേഷമുള്ള ഓരോ സ്ഥലത്തെയും ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. മണ്ണിടിഞ്ഞതിന് അപ്പുറത്തേക്ക് അർജുൻ്റെ ലോറി കടന്നുപോയിട്ടില്ലെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. മണ്ണിടിഞ്ഞ സ്ഥലം എത്തുന്നതിന് മുമ്പുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നതെന്നാണ് സൂചന.

വീഡിയോ കാണാം..

Courtesy- Asianet news

റീൽസ് എടുത്താൽ എന്തെല്ലാം ഗുണങ്ങൾ..!!! ഒരു വർഷത്തിന് ശേഷം അമ്മയെ തിരിച്ചുകിട്ടി !!!

അതേസമയം അർജുൻ്റെ ലോറി കരയിൽ ഇല്ലെന്ന് സൈന്യം സ്ഥിരീകരണം നൽകി. കരയിൽ നടത്തിയ തിരച്ചിൽ പൂർത്തിയായ സാഹചര്യത്തിൽ സൈന്യമാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം റഡാർ പരിശോധനയിൽ പുഴക്കരയിൽനിന്ന് ഒരു സിഗ്നൽ ലഭിച്ചതായും സൈന്യം അറിയിച്ചു. ഇത് ലോഹ സിഗ്നലാണെന്ന് കരുതുന്നുവെന്നും പരിശോധന തുടരുകയാണെന്നും സൈന്യം വ്യക്തമാക്കി. കരയിൽ നടത്തിയ തിരച്ചിൽ പൂർത്തിയായ സാഹചര്യത്തിൽ സൈന്യമാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം റഡാർ പരിശോധനയിൽ പുഴക്കരയിൽനിന്ന് ഒരു സിഗ്നൽ ലഭിച്ചതായും സൈന്യം അറിയിച്ചു. ഇത് ലോഹ സിഗ്നലാണെന്ന് കരുതുന്നുവെന്നും പരിശോധന തുടരുകയാണെന്നും സൈന്യം വ്യക്തമാക്കി. മണ്ണിടിച്ചിലിനെ തുടർന്ന് പുഴയിൽ രൂപപ്പെട്ട മണൽതിട്ടയിലെത്തി സൈന്യം റഡാർ പരിശോധന നടത്തുകയാണ്.

വീണ്ടും പ്രതീക്ഷ; ഗംഗാവാലിയിൽ 8 മീറ്റർ ആഴത്തിൽ അജ്‌ഞാത വസ്തു..!!

ഷിരൂരിൽ 12 കിലോമീറ്റർ അകലെ നിന്ന് അഴുകിയ മൃതദേഹം കണ്ടെത്തി

പരിശോധനയിൽ അനുകൂലമായ ഘടകങ്ങളുണ്ടെങ്കിൽ ഡ്രഡ്ജർ എത്തിച്ച് തുടർപരിശോധന നടത്താനാണ് സൈന്യത്തിൻ്റെ തീരുമാനം. അതേസമയം കരയിൽ ലോറിയില്ലെന്ന് സ്ഥിരീകരിച്ചതോടെ നേവിയും ആർമിയും ഗംഗാവലി പുഴയിൽ പരിശോധന ഊർജിതമാക്കി. ഗംഗാവലി പുഴയിലേക്ക് തിരച്ചിൽ നീണ്ടതോടെ രക്ഷാപ്രവർത്തനം ദുഷ്കരമായിരിക്കുകയാണ്. കനത്ത മഴയിൽ കുത്തിയൊഴുകുകയാണ് 25 അടിയോളം ആഴമുള്ള പുഴ. ഒരാഴ്ചയായി നേവിയുടെ സ്കൂബ സംഘം ഗംഗാവലി പുഴയിൽ തിരച്ചിൽ നടത്തിവരികയാണ്. പുഴയിൽ ശക്തമായ അടിയൊഴുക്കുള്ളത് തിരച്ചിലിന് വെല്ലുവിളിയാകുന്നതായി നേവി അറിയിച്ചിരുന്നു. ഡീപ്പ് മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചുള്ള പരിശോധനയിൽ ഇന്ന് ഉച്ചയോടെ കരയിൽ അർജുൻ്റെ ലോറി പാർക്ക് ചെയ്തുവെന്ന് കരുതുന്ന സ്ഥലത്തു ലോഹ സാന്നിധ്യമെന്ന് കരുതുന്ന സിഗ്നൽ ലഭിച്ചിരുന്നു.

ഇറക്കുമതി ചുങ്കം വെട്ടി കുറച്ചാൽ സ്വർണ്ണവില പവന് 45,000 രൂപയിലേക്ക് എത്തും; സ്വർണക്കള്ളക്കടത്ത് ഇല്ലാതാകും: ബജറ്റ് 2024 പ്രതീക്ഷകൾ

മണ്ണുമാന്തിയന്ത്രങ്ങൾ ഇവിടം കേന്ദ്രീകരിച്ച് മണ്ണെടുപ്പ് നടത്തിയെങ്കിലും ലോറി കണ്ടെത്താനായില്ല. സിഗ്നൽ ലഭിച്ചയിടത്ത് നടത്തിയ പരിശോധനയിൽ പാറക്കല്ലാണ് ലഭിച്ചതെന്ന് മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ് അറിയിച്ചു. ഇടിഞ്ഞുവന്ന മണ്ണ് ലോറിക്കു മുകളിലേക്ക് വീണ് ലോറി മണ്ണിൽ പൂഴ്ന്നിരിക്കാമെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. ലോറി കരയിൽ ഇല്ലെന്ന് സ്ഥിരീകരിച്ചതോടെ കുത്തിയൊലിച്ചെത്തിയ മലവെള്ളത്തിൽ പുഴയിൽ പതിച്ചിരിക്കാമെന്നാണ് കരുതുന്നത്. ഈ സമയം റോഡിൽ കുന്നിനോട് ചേർന്ന് ലോറി നിർത്തിയിട്ട് ഉറങ്ങുകയായിരുന്നു.

ആ അപമാനം ആരും ഇനി മറക്കില്ല; ആസിഫലിയെ ആദരിച്ച് ആഡംബര നൗകയ്ക്ക് പേരിട്ട് ദുബായ് ഡി3 കമ്പനി

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51