പിതൃദിനവും യോഗാ ദിനവും ഒന്നിച്ച് ആഘോഷിച്ച് സച്ചിന്‍

മുംബൈ: രാജ്യാന്തര പിതൃദിനവും യോഗാ ദിനവും ഒന്നിച്ചു ഒന്നിച്ച് ആഘോഷിച്ച് സച്ചിന്‍. മക്കളായ അര്‍ജുന്‍ തെന്‍ഡുല്‍ക്കറിനെയും സാറയെയും കൂട്ടി യോഗ ചെയ്താണ് സച്ചിന്റെ പിതൃ ദിന, യോഗാ ദിന ആഘോഷം. ഇതിന്റെ ചിത്രം പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. ‘ഒരുമിച്ച് യോഗ ചെയ്ത് പിതൃദിനം ആഘോഷിക്കുന്നു’ എന്ന ക്യാപ്ഷനോടെയാണ് സച്ചിന്റെ ട്വീറ്റ്

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ ഒട്ടേറെപ്പേര്‍ പിതൃദിനത്തിന്റെ ആശംസകള്‍ േനര്‍ന്നും മറ്റു ചിലര്‍ യോഗാ ദിനത്തിന്റെ ആശംസകള്‍ നേര്‍ന്നും രംഗത്തെത്തി. പിതാവിനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് താരങ്ങളെല്ലാം ആശംസകള്‍ നേര്‍ന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, അജിന്‍ക്യ രഹാനെ, ശിഖര്‍ ധവാന്‍, ഉമേഷ് യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, ഇര്‍ഫാന്‍ പഠാന്‍, യൂസഫ് പഠാന്‍ തുടങ്ങിയവരെല്ലാം പിതൃദിനത്തിന്റെ ആശംസകള്‍ നേര്‍ന്നു. ഷാന്ത് ശര്‍മ, ഹര്‍ജന്‍ സിങ് തുടങ്ങിയവര്‍ യോഗാ ദിനത്തിന്റെ ആശംസകള്‍ നേര്‍ന്നും ട്വീറ്റ് ചെയ്തു.

follow us: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7