കേരളത്തിലെ സ്വർണ വ്യാപാരം കൂടുതൽ മെച്ചപ്പെടുത്തും: സച്ചിൻ ജെയ്ൻ

കൊച്ചി:ഇന്ത്യയിലെ സ്വർണ്ണാഭരണ വിപണിയുടെ ഏറ്റവും വലിയ മാർക്കറ്റുകളിൽ ഒന്നായ കേരളത്തിലെ സ്വർണ വ്യാപാരം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് എല്ലാവിധ സഹകരണങ്ങളും നൽകുമെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ സിഇഒ സച്ചിൻ ജയ്ൻ പറഞ്ഞു.

ഇന്ത്യയിലെ സ്വർണ്ണ ഉപഭോഗം വർധിക്കുകയാണെന്നു൦, കേരളത്തിൽ ആഭരണങ്ങളായിട്ടാണ് വാങ്ങുന്നതെങ്കിലും, മറ്റ് സംസ്ഥാനങ്ങളിൽ നാണയങ്ങളും, സ്വർണ്ണ കകട്ടികളുമായി വാങ്ങുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി കൊച്ചി താജ് വിവാൻറ ഹോട്ടലിൽ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സച്ചിൻ ജയ്ന് കേരളത്തിൻറെ ഉപഹാരം നൽകി ആദരിച്ചു.

സംസ്ഥാന പ്രസിഡൻറ് ഡോ. ബി. ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ട്രഷറർ അഡ്വ.എസ്.അബ്ദുൽ നാസർ, വർഗീസ് ആലുക്കാസ്, വർക്കിംഗ് പ്രസിഡന്റുമാരായ റോയ് പാലത്തറ, അയമു ഹാജി, ജില്ലാ പ്രസിഡൻറ് ബിന്ദു മാധവ് സംസ്ഥാന ഭാരവാഹികളായ അരുൺ നായിക് ,സി. എച്ച്. ഇസ്മായിൽ, എൻ.വി.പ്രകാശ്, കണ്ണൻ ആറ്റിങ്ങൽ, പി. കെ.ഗണേഷ്, വിജയകൃഷ്ണ വിജയൻ, അബ്ദുൽസലാം അറഫാ, എം.എസ് സന്തോഷ്, നാസർ അറേബ്യൻ, ഹുസൈൻ അലൈൻ, സത്യസായ് എന്നിവർ പ്രസംഗിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7