മുംബൈ: റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡിൻ്റെ (ആർആർവിഎൽ) എഫ്എംസിജി വിഭാഗവും, പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനവുമായ റിലയൻസ് കൺസ്യൂമർ പ്രോഡക്ട്‌സ് ലിമിറ്റഡ് (ആർസിപിഎൽ) ശ്രീലങ്ക ആസ്ഥാനമായുള്ള എലിഫൻ്റ് ഹൗസുമായി ചേർന്ന് ഇന്ത്യയിലുടനീളം എലിഫൻ്റ് ഹൗസ് ബ്രാൻഡിന് കീഴിലുള്ള പാനീയങ്ങളുടെ നിർമ്മാണം, വിതരണം വിൽപ്പന എന്നിവയ്ക്കുള്ള കരാറിലേർപ്പെട്ടു.
ശ്രീലങ്കയിലെ ഏറ്റവും വലിയ ലിസ്റ്റഡ് കമ്പനിയായ ജോൺ കീൽസ് ഹോൾഡിംഗ്സ് പിഎൽസിയുടെ അനുബന്ധ സ്ഥാപനമായ സിലോൺ കോൾഡ് സ്റ്റോഴ്‌സിൻ്റെ ഉടമസ്ഥതയിലുള്ളതാണ് എലിഫൻ്റ് ഹൗസ്.
എലിഫൻ്റ് ഹൗസ് ബ്രാൻഡിന് കീഴിൽ, നെക്ടോ, ക്രീം സോഡ, ഇജിബി (ജിഞ്ചർ ബിയർ), ഓറഞ്ച് ബാർലി, ലെമനേഡ് എന്നിവയുൾപ്പെടെ നിരവധി പാനീയങ്ങൾ നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്നു.
നിലവിൽ കാമ്പ, സോസ്യോ, റാസ്‌കിക്ക് തുടങ്ങിയ ശീതളപാനീയ ഉത്പന്നങ്ങൾ ആർസിപിഎല്ലിൻ്റെ പോർട്ടഫോളിയോയിൽ ഉള്ളതാണ്.
.
.
.
.
.
.